"തിരുവേഗപ്പുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 16:
|പ്രധാന ആകര്‍ഷണങ്ങള്‍ = തിരുവേഗപ്പുറ ശ്രീമഹാക്ഷേത്രം, ഭ്രാന്താചലം ക്ഷേത്രം, രായിരനെല്ലൂര്‍ മല
}}
[[കേരളം|കേരളത്തില്‍]] [[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] [[തൂതപ്പുഴ|തൂതപ്പുഴയുടെ]] തീരത്തു സ്ഥിതി ചെയ്യുന്ന ഒരു [[വള്ളുവനാട്|വളളുവനാടന്‍]] ഗ്രാമമാണ്‌ '''തിരുവേഗപ്പുറ'''. പാലക്കാട്- [[മലപ്പുറം ജില്ല|മലപ്പുറം]] ജില്ലകളുടെ അതിര്‍ത്തിയിലാണ്‌ ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. തിരുവേഗപ്പുറയിലെ പ്രശസ്തമായ ക്ഷേത്രമാണ്‌ ''തിരുവേഗപ്പുറ ശ്രീമഹാക്ഷേത്രം''. പ്രധാന ദേവനായ ശിവനെ കൂടാതെ ശങ്കരനാരയണന്‍,ശങ്കരനാരായണന്‍ വിഷ്ണു എന്നീ പ്രതിഷ്ഠകളും പ്രധാനമാണ്‌. അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ മാത്രംകണ്ടുവരുന്ന മൂന്നു ധ്വജ സ്തംഭങ്ങള്‍ ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്‌. കേരളീയ വാസ്തുശാസ്ത്ര മാതൃകയിലുളള കൂത്തമ്പലംഒരു ഈക്ഷേത്രത്തിന്റെകൂത്തമ്പലവും പ്രത്യേകതയാണ്‌ഈക്ഷേത്രത്തിലുണ്ട്‌. നാട്യാചാര്യവിദൂഷകരത്നം പദ്മ്ശ്രീ മാണിമാധവ ചാക്യാര്‍ വര്‍ഷങ്ങളോളം ഇവിടെ കൂത്തു നടത്തിയിരുന്നു.
==പ്രശസ്തരായ വ്യക്തികള്‍==
[[സാമൂതിരി]] രാജാക്കന്മാരില്‍ പ്രഗല്‍ഭനും കൃഷ്ണഗീതി കര്‍ത്താവുമായ മാനവേദന്‍രാജയുടെ ഗുരു തിരുവേഗപ്പുറ ആനായത്ത് കൃഷ്ണപ്പിഷാരോടിയായിരുന്നു. കൃഷ്ണനാട്ടം എന്ന കലാരൂപം ചിട്ടപ്പെടുത്തിയത് മാനവേദന്‍ രാജാവാണ്. മാനവേദന്‍ തന്റെ കൃതിയായ പൂര്‍വ്വഭാരത ചമ്പുവില്‍ ഗുരുവായ കൃഷ്ണപ്പിഷാരോടിയെ സ്തുതിക്കുന്നുണ്ട്. മഹാകവി [[ ഉള്ളൂര്‍_എസ്._പരമേശ്വര_അയ്യര്‍ | ഉള്ളുര്‍]] അദ്ദേഹത്തിന്റെ കേരള സാഹിത്യചരിത്രത്തില്‍ ‍(അദ്ധ്യായം 33) ഇക്കാര്യം പരാമര്‍ശിക്കുന്നുണ്ട്. പൂര്‍വ്വഭാരത ചമ്പുവിന്റെ വ്യാഖ്യാനമായ കൃഷ്ണീയം, കൃഷ്ണപ്പിഷാരോടിയാല്‍ എഴുതപ്പെട്ടതാണ്.
"https://ml.wikipedia.org/wiki/തിരുവേഗപ്പുറ" എന്ന താളിൽനിന്ന് ശേഖരിച്ചത്