"സയ്യിദ നഫീസ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
links added
വരി 1:
(Arabic: الـسـيـدة نـفـيـسـة بـنـت الـحـسـن‎‎) നഫീസത്ത് ബിന്ത് അൽ ഹസ്സൻ എന്നതാകുന്നു അവരുടെ പേര്.സയ്യിദ നഫീസ (ആദരണീയയായ നഫീസ), നഫീസ താഹിറ (പരിശുദ്ധ നഫീസ), നഫീസത്തുൽ മിസ്രിയ്യ (മിസ്ർ (ഈജ്പ്ത്) ദേശക്കാരി നഫീസ എന്നെല്ലാം അറിയപ്പെടുന്നു.<br />
ക്രിസ്താബ്ദം എട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പണ്ഡിതയും പ്രബോധകയുമായിരുന്നു നഫീസത്തുൽ മിസ്രിയ്യ. കേരളത്തിൽ അടക്കം ധാരാളം ആളുകൾ ഇവരെ വിശേഷ പുണ്യവതിയായി കരുതി കീർത്തനകളും പ്രാർത്ഥനകളും അർപ്പിക്കുന്നു മുഹമ്മദ് നബിയുടെ പൗത്രൻ [[ഹസൻ ഇബ്നു അലി|ഹസ്സന്റെ]] ചെറുമകനായിരുന്നു നഫീസയുടെ പിതാവ്.<br />
[[മക്ക|മക്കയിൽ]] ജനിച്ച് വിവാഹ ശേഷം ഭർത്താവൊപ്പം [[ഈജിപ്റ്റ്‌|ഈജിപ്റ്റിൽ]] സ്ഥിര താമസമാക്കിയതിനാൽ നഫീസത്തുൽ മിസ്രിയ്യ അഥവാ ഈജിപ്റ്റ് വാസിയായ നഫീസ എന്ന പേരിൽ അറിയപ്പെടുന്നു. <br />
 
നഫീസയിൽ നിന്നും പഠിക്കാൻ ദൂര ദേശങ്ങളിൽ നിന്നും ആളുകൾ എത്തിയിരുന്നു. അവരുടെ ശിഷ്യരിൽ ഏറ്റവും പ്രധാനി [[ശാഫിഈ മദ്ഹബ്|ശാഫീ വിഭാഗത്തിന്റെ]] സ്ഥാപക പണ്ഡിതനായ [[മുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈ|ഇമാം ശാഫി]] ആയിരുന്നു. നഫീസയുടെ സാമ്പത്തിക സഹായത്താലായിരുന്നത്രേ ശാഫി ഇമാം പഠനം നടത്തിയിരുന്നത്.
==കീർത്തി==
നഫീസയിൽ നിന്നും ആശീർവാദങ്ങളും പ്രാർത്ഥനകളും നേടാൻ വൻ ജനതിരക്കായിരുന്നു എപ്പോഴും. തനിക്ക് ദൈവ സമരണയിൽ കഴിയാൻ സമയം ലഭിക്കുന്നില്ല എന്നതിനാൽ ഈജ്പ്ത് വിട്ടുപോകാൻ അവർ ശ്രമിച്ചു. എന്നാൽ ഭരണാധികാരികളുടേയും ജനങ്ങളുടേയും അപേക്ഷ മാനിക്കാൻ നിർബന്ധിതയായി മരണം വരെ കയറോയിൽ കഴിയുകയായിരുന്നു.<br />
"https://ml.wikipedia.org/wiki/സയ്യിദ_നഫീസ" എന്ന താളിൽനിന്ന് ശേഖരിച്ചത്