"ബേനസീർ ഭൂട്ടോ വധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 20:
[[ദുബായ് | ദുബായിലും]], [[ലണ്ടൻ | ലണ്ടനിലുമായി]] കഴിഞ്ഞ എട്ടുവർഷക്കാലത്തെ രാജ്യഭ്രഷ്ടിനുശേഷം. 2007 ഒക്ടോബർ 18നാണ് ബേനസീർ കറാച്ചിയിലേക്കു തിരിച്ചെത്തുന്നത്. 2008 ലെ തിരഞ്ഞെടുപ്പു മുന്നൊരുക്കങ്ങൾക്കായാണ് അവർ ജന്മനാട്ടിലേക്കു വന്നെത്തിയത്. [[പർവേസ് മുഷറഫ് | പർവ്വേസ് മുഷറഫുമായി]] രാഷ്ട്രീയ അധികാരം പങ്കിടാനുള്ള ചർച്ചകൾ കഴിഞ്ഞശേഷമായിരുന്നു അവർ കറാച്ചിയിൽ എത്തിയത്.<ref name=bbc78951>{{cite news | title = Benazir Bhutto killed in attack | publisher = [[BBC]] | url = https://web.archive.org/web/20170314155747/http://news.bbc.co.uk/2/hi/south_asia/7161590.stm | date = 2007-12-27 | accessdate = 2017-03-14}}</ref><ref name=cbc2423>{{cite news | title = Supporters flock to Karachi for Bhutto's return | publisher =CBC | url = https://web.archive.org/web/20170314160053/http://www.cbc.ca/news/world/supporters-flock-to-karachi-for-bhutto-s-return-1.661644 | date = 2007-10-07 | accessdate = 2017-03-14}}</ref> 18 ആം തീയതി ബേനസീർ ഭൂട്ടോ ഒരു കൊലപാതകശ്രമത്തിൽ നിന്നും കഷ്ടിച്ചു രക്ഷപ്പെട്ടിരുന്നു. വിമാനത്താവളത്തിൽനിന്നും ബേനസീർ പോയ ഉടനെ തന്നെ ശക്തമായ രണ്ടു ബോംബ് സ്ഫോടനങ്ങൾ അവിടെ നടന്നിരുന്നു. 130 പേർ ഈ സ്ഫോടനങ്ങളിൽ കൊല്ലപ്പെട്ടു.<ref name=nytimes3433>{{cite news | title = Bomb Attack Kills Scores in Pakistan as Crowds Celebrate Bhutto’s Return | publisher = Newyork times | url = https://web.archive.org/web/20170314171543/http://www.nytimes.com/2007/10/19/world/asia/19pakistan.html | date = 2007-10-19 | accessdate = 2017-03-14}}</ref><ref name=cnn95126>{{cite news | title = Death toll rises in Bhutto attack | url =https://web.archive.org/web/20170314171727/http://edition.cnn.com/2007/WORLD/asiapcf/10/18/pakistan.explosions/index.html | publisher = CNN | date = 2007-10-19 | accessdate = 2017-03-14}}</ref><ref name=reuters343>{{cite news | title = CHRONOLOGY-Attacks in Pakistan since July 2007 | url = https://web.archive.org/web/20170315150616/http://www.reuters.com/article/idUSSP260961 | publisher = Reuters | date = 2007-12-27 | accessdate = 2017-03-15}}</ref><ref name=bbc347896>{{cite news | title = Attack on bhutto convoy kill 130 | url = https://web.archive.org/web/20170315151341/http://news.bbc.co.uk/2/hi/south_asia/7051804.stm | publisher = [[BBC]] | date = 2007-10-19 | accessdate = 2017-03-15}}</ref>
 
ഈ സംഭവത്തെത്തുടർന്ന് തനിക്കുള്ള സുരക്ഷ വർദ്ധിപ്പിക്കാൻ ബേനസീർ പർവേസ് മുഷറഫിനോടാവശ്യപ്പെടുകയുണ്ടായി. ഇറാനിലേയും, അമേരിക്കയിലേയും, ബ്രിട്ടനിലേയും സുരക്ഷാ ഏജൻസികളോട് തനിക്ക് സംരക്ഷണം നൽകുന്ന കാര്യം ബേനസീർ ആരാഞ്ഞിരുന്നു. പാകിസ്ഥാനുമായുള്ള ബന്ധം നിലനിർത്തേണ്ടതുകൊണ്ട് ഇറാൻ തുടക്കത്തിലെ ഈ ആവശ്യത്തെ നിരാകരിച്ചു.<ref name=cnn341246>{{cite news | title = Bhutto said she'd blame Musharraf if killed | url = http://edition.cnn.com/2007/WORLD/asiapcf/12/27/bhutto.security/ | publisher = CNN | date = 2007-12-28 | accessdate = 2017-03-15}}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ബേനസീർ_ഭൂട്ടോ_വധം" എന്ന താളിൽനിന്ന് ശേഖരിച്ചത്