"അന്തർദേശഗതാഗതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (യന്ത്രം - അക്ഷരപിശകുകൾ)
{{prettyurl|Inland Transportation }}
ഒരു രാജ്യത്തിനകത്തുമാത്രമുള്ള ഗതാഗതമാണ് '''അന്തർദേശഗതാഗതം'''. [[മനുഷ്യൻ|മനുഷ്യരാശിയുടെ]] സമഗ്രമായ പുരോഗതിക്ക് അനുപേക്ഷണീയ ഘടകമായിത്തീർന്നിട്ടുണ്ട് ഗതാഗതം. സാമ്പത്തിക സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിൽ ഇതിനുള്ള സ്ഥാനം സാർവത്രികമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ആളുകളെയും വസ്തുക്കളെയും ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് വഹിച്ചുകൊണ്ടുപോകുക എന്നതാണ് ''ഗതാഗതം'' എന്ന പദം കൊണ്ട് അർഥമാക്കുന്നത്. ഒരിടത്തു മിച്ചമുള്ള സാധനങ്ങൾ ആവശ്യമുള്ള മറ്റു സ്ഥലങ്ങളിൽ എത്തിച്ചുകൊടുക്കുന്നതുമൂലം അപ്രകാരമുള്ള സ്ഥലങ്ങൾ തമ്മിൽ വാണിജ്യബന്ധം സ്ഥാപിതമാകുകയും അവിടത്തെ സാമ്പത്തികസ്ഥിതി പുരോഗമിക്കുകയും ചെയ്യുന്നു. ആളുകൾ തമ്മിലുണ്ടാകുന്ന സമ്പർക്കവും ആശയവിനിമയവും പരസ്പര സൌഹാർദം വളർത്തിയും സാംസ്കാരിക നിലവാരം ഉയർത്തിയും ലോകപുരോഗതിയെ സഹായിക്കുന്നു. ഒരു രാജ്യത്തെ ഗതാഗതത്തിന്റെ അഭിവൃദ്ധി അവിടത്തെ വാണിജ്യപുരോഗതിയുടെയും സാമ്പത്തികവികസനത്തിന്റെയും സൂചികയാണ്.കര മാർഗ്ഗത്തിലൂടെയും വായു ജല മാദ്ധ്യമങ്ങളിലൂടെയും അന്തർദേശഗതാഗതം സംഭവ്യമാണുസംഭവ്യമാണ്. മനുഷ്യശരീരത്തിൽ രക്തവാഹിനികളുടെ സ്ഥാനമാണ് രാഷ്ട്രശരീരത്തിൽ ഗതാഗതത്തിനുള്ളത്.
 
==ചരിത്രം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2501616" എന്ന താളിൽനിന്ന് ശേഖരിച്ചത്