"പൻഡോറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 2:
 
===പ്രോമീഥ്യുസിന്റെ ഔദ്ധത്യം===
അനന്തഭൂതകാലത്തിൽ ഒരുപാട് കാലത്തേക്ക് ഭൂമിയിൽ പുരുഷന്മാർ മാത്രമേ ഉണ്ടായിരുന്നുള്ളു. സ്യൂസിന്റെ നിർദ്ദേശപ്രകാരം അവരെ സൃഷ്ടിച്ചത് പ്രോമീഥ്യൂസ് ആയിരുന്നു. അതിനാൽ, പ്രോമീഥ്യൂസിന് മനുഷ്യരോട് വല്ലാത്ത വാത്സല്യം ഉണ്ടായിരുന്നു. അതുകൊണ്ടാണ് ദേവൻമാർക്കു മാത്രം അവകാശപ്പെട്ട അഗ്നി ദേവലോകത്തു നിന്ന് മോഷ്ടിച്ചെടുത്ത് മനുഷ്യർക്കു നല്കിയത്. ഇതു മാത്രമായിരുന്നില്ല പ്രോമീഥ്യൂസിന്റെ ഔദ്ധത്യം. സ്യൂസിന് വേണ്ടി മനുഷ്യന്മാർ ഒരുക്കിയ മൃഗബലിയിലും പ്രോമീഥ്യൂസ് കൃത്രിമം കാണിച്ചു. മനുഷ്യരോട് ബലിയിറച്ചി രണ്ടു ഭാഗങ്ങളായി പകുക്കാൻ പറഞ്ഞു. ഒരു കൂനയിൽ നല്ല കൊഴുപ്പുള്ള ഇറച്ചിക്കഷണങ്ങളെ കുടലും മറ്റും കൊണ്ട് മൂടി മറച്ചു മറ്റൊന്നിൽ എല്ലുകഷണങ്ങളെ കൊഴുപ്പുകൊണ്ടും മറച്ചു. സ്യൂസ് കൊഴുപ്പുകൂന തിരഞ്ഞെടുത്തു അന്നു മുതൽ അതായി സ്യൂസിന് മനുഷ്യരുടെ വക ബലിയർപ്പണം. ക്രുദ്ധനായ സ്യൂസ് പ്രോമീഥ്യൂസിനോടും പുരുഷന്മാരോടും പ്രതികാരം ചെയ്യാൻ തീരുമാനിച്ചു. കോക്കസ് നിരകളിലെവിടേയെോ ഒരു പാറക്കെട്ടിൽ പ്രോമീഥ്യൂസ് തളച്ചിടപ്പെട്ടു. പുരുഷന്മാരെപുരുഷന്മാർക്കുളള ശിക്ഷ സ്ത്രീ ആയിരുന്നു.
 
===പൻഡോറ ഭൂമിയിലേക്ക്===
അതിമനോഹരിയായ സ്ത്രീക്ക് ദേവന്മാർ ഒരു പേടകം (കലശം എന്നും പറയപ്പെടുന്നു) സമ്മാനിച്ചു . ഭദ്രമായി മൂടിക്കെട്ടിയ ആ പേടകം ഒരിക്കലും തുറക്കരുതെന്ന് അവളോട് പറയുകയും ചെയ്തു. സ്യൂസ് പൻഡോറയെ എപിമെത്യൂന്റെ സമീപത്തേക്കയച്ചു. പ്രോമീഖ്യൂസിന്റെ മന്ദബുദ്ധിയായ സഹോദരനായിരുന്നു എപിമെഥ്യൂസ്. യാതോരു കാരണവശാലും സ്യൂസിൽ നിന്ന് ഒന്നും സ്വീകരിക്കരുതെന്ന് പ്രോമീഥ്യൂസ് സഹോദരനെ താക്കീതു ചെയ്തിരുന്നു. പക്ഷെ എപിമെത്യൂസിന് ഈ സമ്മാനം നിരസിക്കാനായില്ല.
"https://ml.wikipedia.org/wiki/പൻഡോറ" എന്ന താളിൽനിന്ന് ശേഖരിച്ചത്