"ബേനസീർ ഭൂട്ടോ വധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 13:
[[പാകിസ്ഥാൻ | പാകിസ്ഥാന്റെ]] മുൻ പ്രധാനമന്ത്രിയായിരുന്ന [[ബേനസീർ ഭൂട്ടോ | ബേനസീർ ഭൂട്ടോയെ]] തീവ്രവാദികൾ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവമാണ് '''ബേനസീർ ഭൂട്ടോ വധം''' എന്നറിയപ്പെടുന്നത്. പാകിസ്ഥാൻ പീപ്പിൾസ് പാർട്ടിയുടെ നേതാവും, പ്രതിപക്ഷനേതാവുമായിരുന്ന ബേനസീർ ഭൂട്ടോ, 2008 ലെ തിരഞ്ഞെടുപ്പു പ്രചാരണവുമായി ബന്ധപ്പെട്ട് റാവൽപിണ്ടിയിലെ ലിയാഖത്ത് പാർക്കിൽ പ്രസംഗിച്ചുകൊണ്ടിരിക്കെ തീവ്രവാദികൾ അവർക്കെതിരേ നിറയൊഴിക്കുകയായിരുന്നു.<ref name=bbc343>{{cite news | title = Bhutto 'wounded in suicide blast' | url = https://web.archive.org/web/20170314151926/http://news.bbc.co.uk/2/hi/south_asia/7161489.stm | publisher = [[BBC]] | date = 2007-12-27 | accessdate = 2017-03-14}}</ref> അതോടൊപ്പം തന്നെ ഒരു മനുഷ്യബോംബ് പൊട്ടിത്തെറിച്ച് ശക്തമായ സ്ഫോടനവും ഉണ്ടായി. പ്രാദേശിക സമയം ആറുമണിക്ക് ബേനസീർ ഭൂട്ടോ അന്തരിച്ചുവെന്ന് ഔദ്യോഗിക അറിയിപ്പുണ്ടായി.<ref name=cnn232>{{cite news | title = Bhutto exhumation OK, Pakistan official says | url = https://web.archive.org/web/20170314152322/http://edition.cnn.com/2007/WORLD/asiapcf/12/29/bhutto.death/index.html | publisher = [[CNN]] | date = 2007-12-29 | accessdate = 2017-03-14}}</ref> ഇരുപത്തിനാലോളം ആളുകൾ ഈ ആക്രമണത്തിൽ കൊല്ലപ്പെടുകയുണ്ടായി.
 
ശക്തമായ സ്ഫോടനത്തെത്തുടർന്ന് ഭൂട്ടോയുടെ ശിരസ്സ് വാഹനത്തിന്റെ മുകൾ ഭാഗത്ത് ഇടിച്ച ആഘാതത്തിലാണ് അവർ മരണമടഞ്ഞതെന്ന് പാകിസ്ഥാൻ ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കുറിപ്പിൽ പറയുന്നു.<ref name=cnn2398>{{cite news | title = Pakistan: Fractured skull killed Bhutto | publisher = [[CNN]] | url = https://web.archive.org/web/20170314153008/http://edition.cnn.com/2007/WORLD/asiapcf/12/28/pakistan.friday/index.html | date = 2007-12-28 | accessdate = 2017-03-14}}</ref> ഭൂട്ടോയുടെ ശരീരത്തിലുണ്ടായ മുറിവുകൾ ഇതിനെതിരായിരുന്നു. സ്ഫോടനത്തിനു മുമ്പു തന്നെ അവർക്കു വെടിയേറ്റിരുന്നുവെന്ന് ശരീരത്തിലുണ്ടായിരുന്നു മുറിവുകൾ ചൂണ്ടിക്കാണിക്കുന്നു. ഇതോടെ, ആഭ്യന്തര മന്ത്രാലയം തങ്ങളുടെ കുറിപ്പു പിൻവലിച്ചു.
 
==അവലംബം==
"https://ml.wikipedia.org/wiki/ബേനസീർ_ഭൂട്ടോ_വധം" എന്ന താളിൽനിന്ന് ശേഖരിച്ചത്