"നസ്രത്ത് ഭൂട്ടോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 47:
സുൾഫിക്കർ അലി ഭൂട്ടോ പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി രൂപീകരിക്കുന്നതോടെയാണ് നസ്രത്ത് മുഴുവൻ സമയ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. അതുവരെ വിദേശകാര്യമന്ത്രിയായിരുന്ന ഭർത്താവിന്റെ യാത്രകൾക്ക് അകമ്പടി സേവിക്കുകമാത്രമേ ഉണ്ടായിരുന്നുള്ളു. 1971 ൽ സുൾഫിക്കർ പാകിസ്ഥാൻ പ്രസിഡന്റായതോടെ, അവർ പാകിസ്ഥാന്റെ പ്രഥമവനിതയായി തീർന്നു. പാകിസ്ഥാൻ പീപ്പിൾസ് പാർട്ടിയുടെ വനിതാ വിഭാഗത്തെ നയിച്ചിരുന്നത് നസ്രത്ത് ആയിരുന്നു. 1977 ൽ സൈനീക നടപടിയെതുടർന്ന് സുൾഫിക്കർ അറസ്റ്റിലായതോടെ, നസ്രത്ത് വീട്ടു തടങ്കലിലായി. സുൾഫിക്കർ ഭൂട്ടോയുടെ വധശിക്ഷക്കുശേഷം, കുട്ടികളേയും കൊണ്ട് നസ്രത്ത് ലണ്ടനിലേക്കു പലായനം ചെയ്തു.
 
1988 ൽ പാകിസ്ഥാനിലേക്കു തിരിച്ചുവന്ന നസ്രത്ത് മകൾ ബേനസീറിന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിൽ മുഴുകി. ലർക്കാൻ മണ്ഡലത്തിൽ നിന്നും ജയിച്ച നസ്രത്ത് ബേനസീർ മന്ത്രിസഭയിൽ വകുപ്പില്ലാ മന്ത്രിയായി സ്ഥാനമേറ്റെടുത്തു. 1990 കളിൽ നടന്ന ഒരു കുടുംബവഴക്കിനെതുടർന്ന് മകൻ മുർത്താസയുടെ ഭാഗം പിടിച്ച നസ്രത്തിനെ ബേനസീർ പാർട്ടിയിൽ നിന്നും പുറത്താക്കി.
 
==മരണം==
"https://ml.wikipedia.org/wiki/നസ്രത്ത്_ഭൂട്ടോ" എന്ന താളിൽനിന്ന് ശേഖരിച്ചത്