"നസ്രത്ത് ഭൂട്ടോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 38:
1988 ലണ്ടനിൽ നിന്നും പാകിസ്ഥാനിലേക്കു മടങ്ങി വന്ന നസ്രത്ത്, പാകിസ്ഥാൻ പീപ്പിൾസ് പാർട്ടിയിൽ മകൾ ബേനസീർ ഭൂട്ടോയുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിൽ മുഴുകി. 1988 ൽ പാർട്ടി വിജയം കൈവരിച്ചപ്പോൾ, പ്രധാനമന്ത്രിയായി തീർന്ന ബേനസീർ ഭൂട്ടോയുടെ മന്ത്രിസഭയിൽ വകുപ്പില്ലാ മന്ത്രിയായി നസ്രത്തും അധികാരമേറ്റെടുത്തു. ലർക്കാന നിയോജകമണ്ഡലത്തിൽ നിന്നുമാണ് നസ്രത്ത് വിജയിച്ചത്.<ref name=begum4323>{{cite news | title = Begum Nusrat Bhutto: First Lady of Pakistan who fought to keep her family together | publisher = Independent | url =https://web.archive.org/web/20170313162921/http://www.independent.co.uk/news/obituaries/begum-nusrat-bhutto-first-lady-of-pakistan-who-fought-to-keep-her-family-together-2376740.html | date = 2011-10-27 | accessdate = 2017-03-13}}</ref> 1990കളിൽ നടന്ന ഒരു കുടുംബവഴക്കിനേതുടർന്ന് മകൻ മുർത്താസക്കു വേണ്ടി നിലകൊണ്ട നസ്രത്തിനെ ബേനസീർ പാർട്ടിയിൽ നിന്നും പുറത്താക്കി.<ref name=irb343>{{Cite news|url=https://web.archive.org/save/_embed/https://www.lrb.co.uk/v29/n24/tariq-ali/daughter-of-the-west|title=Daughter of the West|last=Ali|first=Tariq|date=2007-12-13|newspaper=London Review of Books|pages=3–9|issn=0260-9592|access-date=2016-10-30}}</ref> 1996 ൽ മകൻ മുർത്താസ ഒരു പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെടുന്നതു വരെ നസ്രത്ത് രാഷ്ട്രീയത്തിൽ നിന്നും, പൊതുവേദിയിൽ നിന്നും ഒഴിഞ്ഞു നിൽക്കുകയായിരുന്നു.<ref name=toi343>{{cite news | title = Touched by tragedy: Exclusive extracts from Fatima Bhutto's new book | url = https://web.archive.org/web/20170313163736/http://timesofindia.indiatimes.com/home/sunday-times/deep-focus/Touched-by-tragedy-Exclusive-extracts-from-Fatima-Bhuttos-new-book/articleshow/5733335.cms? | publisher = Times of India | date = 2010-03-28 | accessdate = 2017-03-13}}</ref><ref name=thenews3432>{{cite news | title = Nusrat goes with many historic secrets | url = https://web.archive.org/web/20170313164123/https://www.thenews.com.pk/archive/print/617569-nusrat-goes-with-many-historic-secrets | publisher = The News Pakistan | date = 2011-10-24 | accessdate = 2017-03-13}}</ref>
 
1996 ൽ നസ്രത്ത് ദുബായിലേക്കു താമസം മാറ്റി. അവർ [[സ്മൃതിനാശം | അൽഷിമേഴ്സ്]] രോഗം മൂലം കടുത്ത അവശതയിലായിരുന്നു. 2011 ഒക്ടോബ‍ർ 23 ആം തീയതി അവർ ദുബായിൽ വച്ചു മരണമടഞ്ഞു. പാകിസ്ഥാനിലേക്കു കൊണ്ടുപോയ മൃതദേഹം, ഭർത്താവ് സുൾഫിക്കറിന്റെ ശവക്കല്ലറക്കടുത്തു തന്നെ മറവുചെയ്തു. വനിതകളുടെ ഉന്നമനത്തിനു, ജനാധിപത്യത്തിനു അവർ നൽകിയ സംഭാവനകളെ മാനിച്ച് പാകിസ്ഥാനിലെ ജനങ്ങൾ നസ്രത്തിന്റെ ജനാധിപത്യത്തിന്റെ മാതാവ് എന്ന് സ്നേഹപൂർവ്വം വിളിക്കുന്നു.
 
==ആദ്യകാല ജീവിതം==
"https://ml.wikipedia.org/wiki/നസ്രത്ത്_ഭൂട്ടോ" എന്ന താളിൽനിന്ന് ശേഖരിച്ചത്