"സംവാദം:ദൈവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"ദൈവം പുരുഷനായി...... പക്ഷവീക്ഷണത്തിന് നിദർശനമാണ്-" എന്ന വീക്ഷണത്തോടുള്ള വിയോജിപ്പ്‌
വരി 37:
 
*:ഈശ്വരൻ എന്ന വാക്കിൽ 'അൻ' എന്ന പുല്ലിംഗപ്രത്യയം വലിയ അനൗചിത്യമാണ്--- ഇംഗ്ലീഷിലും ഈശ്വരൻ '''അവൻ''' ആണല്ലോ.ആ നിലയ്ക്ക് അത് വലിയ അനൗചിത്യമായികരുതേണ്ടതുണ്ടോ? ദൈവം പുരുഷനായിപ്പോയത് സർവമതങ്ങളിലുമുള്ള പുരുഷ പക്ഷവീക്ഷണത്തിന് നിദർശനമാണ്- അത് ഈശ്വരൻ എന്ന പദത്തിൽ മാത്രമല്ല ഉള്ളത്,ഈശ്വരനെപ്പോലെ സർവവ്യാപിയാണ്
 
മാത്രമല്ല ഈ '''അൻ''' പ്രത്യയം എപ്പോഴും പുല്ലിംഗസൂചകമല്ല,വടക്കൻ കാറ്റ്, തെക്കൻ കാറ്റ് എന്നതിലെ പോലെ തദ്ധിതത്തിലും വരാം.
*അതിനുപറ്റിയ വാക്ക് മലയാളത്തിൽ ഇല്ലാത്തതിനാൽ ദൈവം എന്ന വാക്കിന് പുതിയ അർത്ഥത്തിൽ ഉപയോഗിക്കുകയായിരുന്നു ക്രൈസ്തവമിഷനറിമാർ എന്ന് കേട്ടിട്ടുണ്ട്---എവിടെയാണ് കേട്ടത്
Line 46 ⟶ 47:
ഈശ്വരനെ [[നസ്രാണി]] ആക്കാനാവില്ലെന്നാണ് അനുഭവസാക്ഷ്യം. ആ വഴിക്ക് ആത്മാർത്ഥമായൊരു ശ്രമം നടത്തിയത് [[തോമസ് അക്കെമ്പിസ്|തോമസ് അക്കെമ്പിസിന്റെ]] ക്ലാസ്സിക് [[ഇമിറ്റേഷൻ ഓഫ് ക്രൈസ്റ്റ്|ഇമിറ്റേഷൻ ഓഫ് ക്രൈസ്റ്റിനു]] [[ക്രിസ്തുദേവാനുകരണം]] എന്ന പേരിൽ പരിഭാഷ ഉണ്ടാക്കിയ മയ്യനാട് ജോൺ ആയിരുന്നു. 1937-ൽ ഇറങ്ങിയ ആ പരിഭാഷയിൽ ഈശ്വരനും ഭഗവാനും മറ്റുമാണ് ഉപയോഗിച്ചിരുന്നത്. പ്രസിദ്ധീകരിച്ച കാലത്ത് കുറേ വിവാദം സൃഷ്ടിച്ചു എന്നല്ലാതെ അതിന് സാമാന്യവായനക്കാർക്കിടയിൽ എത്ര പ്രചാരം കിട്ടിയെന്നറിയില്ല. പക്ഷേ 1990-കളിലെങ്ങോ കത്തോലിക്കാ പ്രസിദ്ധീകരണ സ്ഥാപനമായ സെയ്ന്റ് പോൾസ് അതിന്റെ പുനഃപ്രസാധനം നടത്തിയപ്പോൾ ഈശ്വരൻ കുഴപ്പമായിതിന് ഈയുള്ളവൻ സാക്ഷിയാണ്. 1999-ൽ ഞാൻ വാങ്ങിയ പ്രതിയിൽ ഈശ്വരനുണ്ട്. എന്നാൽ മൂന്നുനാലു വർഷം കഴിഞ്ഞ് ഒരാൾക്കു സമ്മാനിക്കാനായി, സെയ്ന്റ് പോൾസ് തന്നെ ഇറക്കിയ അടുത്ത പതിപ്പിന്റെ ഒരു പ്രതി വാങ്ങിയപ്പോൾ ഈശ്വരനെ അതിൽ നിന്നു പുറത്താക്കിയിരിക്കുന്നതായി കണ്ടു. ഈശ്വരൻ ക്രിസ്ത്യാനിയല്ല. അതുകൊണ്ട് ഞങ്ങൾ [[നസ്രാണി|നസ്രാണികൾ]] നിരീശ്വരന്മാരാണ്. ഞങ്ങൾക്കു ദൈവം മതി:)[[ഉപയോക്താവ്:Georgekutty|ജോർജുകുട്ടി]] ([[ഉപയോക്താവിന്റെ സംവാദം:Georgekutty|സംവാദം]]) 12:23, 20 നവംബർ 2012 (UTC)
*ഈ ഭൂമിയിൽ ജീവിക്കുന്ന എല്ലാവർക്കും ചിന്തിച്ചാൽ മനസ്സിലാവുന്ന ഒരു സത്യമുണ്ട്.ഭൂമിയും അണ്ഡകടാഹങ്ങളും നക്ഷത്രങ്ങളും എന്നു തുടങ്ങി എല്ലാം സൃഷ്ടിച്ച് പരിപാലിക്കുവാൻ ഒരു ശക്തിയുണ്ടെന്നും ഈ കാണുന്നതൊന്നും താനെ ഉണ്ടായതല്ലെന്നും. എന്നാൽ ആ ശക്തിക്ക് എന്തു പേരിട്ട് വിളിച്ചാലും ഒരു കുഴപ്പവും വരുമെന്ന് തോന്നുന്നില്ല.ദൈവമെന്നോ, ഈശ്വരനെന്നോ, യഹോവയെന്നോ,അല്ലാഹുവെന്നോ,സൂപ്പർ നാചുറൽ പവറെന്നോ. എന്തായാലും ആ ശക്തിയെ അംഗീകരിക്കാതെ അവൻ നൽകുന്ന പ്രകാശവും, വായുവും,അവന്റെ ആഹാരവും സ്വീകരിച്ച് മനുഷ്യനെന്ന പേരും വഹിച്ച് ജീവിക്കുന്നതിൽ എന്തർഥമാണുള്ളത്? ഈ ഭൂമിയെയും, ആദ്യമനുഷ്യനേയും അവനു ഒരിണയേയും, അവനു വേണ്ട എല്ലാ സൗകര്യങ്ങളും ഇവിടെ ഉണ്ടാക്കിയത്(സൃഷ്ടിച്ചത്) ഒരു ശക്തിയുമില്ലാതെയല്ല.എല്ലാ മനുഷ്യരും ആദ്യ മനുഷ്യന്റെ സന്താന പരമ്പരകളാണു. എന്നിരിക്കെ മതങ്ങളെ വിഭാഗീയങ്ങളാക്കിയത് മനുഷ്യന്റെ സ്വാർത്ഥത കൊണ്ടുമാത്രമാണു.അത് കൊണ്ട് ദൈവമെന്ന പേരു തന്നെ നിലനിറ്ത്തി ഓരോ മതത്തിന്റെ കാഴ്ചപ്പാട് വിശദീകരിച്ചാൽ നന്നായിരിക്കുമെന്ന് തോന്നുന്നു.--[[User:Apnarahman |അപ്നാറഹ്മാൻ]] 04:10, 20 ഡിസംബർ 2012 (UTC)]
 
മേൽ പറഞ്ഞ '''"ദൈവം പുരുഷനായിപ്പോയത് സർവമതങ്ങളിലുമുള്ള പുരുഷ പക്ഷവീക്ഷണത്തിന് നിദർശനമാണ്-''' "എന്ന കാഴ്ചപ്പാടിനോട്‌ വിയോജിപ്പുണ്ട്.
 
ഒന്നാമത്തെ കാര്യം, പ്രപഞ്ച സ്രഷ്ടാവ് ആണോ പെണ്ണോ അല്ല. അനന്തമായ ശക്തിയും കരുത്തുമുള്ള ഒരു അസ്തിത്വത്തെ സ്ത്രൈണ ഭാവമുണര്ത്തു്ന്ന പേര് വിളിക്കുന്നതിൽ ഔചിത്യമില്ല. അതുകൊണ്ടാണ് സ്ത്രീയെ അപേക്ഷിച്ച് താരതമ്യേന ശാരീരിക ശക്തി കൂടുതലുള്ള പുരുഷന്റെ് അല്ലെങ്കിൽ പുരുഷ സ്വഭാവമുള്ള പേരിനു പ്രചാരം നല്കപ്പെട്ടത്‌.
 
രണ്ടാമത്തെ കാര്യം, ചില ഭാഷകളിൽ ദൈനംദിന ജീവിതത്തിൽ ഉപയോഗിക്കുന്ന, പ്രപഞ്ച സ്രഷ്ടാവിനെ കുറിക്കാൻ മാത്രമായുള്ള, ലളിതമായ പദങ്ങളുണ്ട്. മലയാളത്തിൽ ദൈനംദിന ജീവിതത്തിൽ പ്രപഞ്ച സ്രഷ്ടാവിനെ കുറിക്കാൻ മാത്രമായുള്ള ലളിതമായ പദങ്ങളുടെ പരിമിതി ആയിരിക്കാം പുരുഷ സ്വഭാവമുള്ള പേര് ഇത്ര വ്യാപകമാകാൻ മറ്റൊരു കാരണം.
 
== ആമുഖം ==
"https://ml.wikipedia.org/wiki/സംവാദം:ദൈവം" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ദൈവം" താളിലേക്ക് മടങ്ങുക.