"ബാൾട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ബാൾട്ടി ബൌൾ എന്ന് പറയുന്ന പ്രസ്സ്ഡ് സ്റ്റീൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

10:18, 11 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം

ബാൾട്ടി ബൌൾ എന്ന് പറയുന്ന പ്രസ്സ്ഡ് സ്റ്റീൽ വോക്കിൽ ഒരു തരം കറിയാണ് ബാൾട്ടി. [1] യുകെയിലെ എല്ലാ ഭക്ഷണശാലകളിലും ഇത് ലഭ്യമാണ്. പ്രത്യേക ചേരുവയിൽനിന്നോ പാചക രീതിയിൽനിന്നോ അല്ലാതെ, ഈ കറി ഉണ്ടാക്കുന്ന മെറ്റൽ പാത്രത്തിൽനിന്നുമാകാം ഇതിൻറെ പേര് വരുന്നത്. [2] [3] [4] നെയ്യിനു പകരം വെജിറ്റബിൾ ഓയിൽ ഉപയോഗിച്ചാണു ബാൾട്ടി കറികൾ വേഗത്തിൽ പാചകം ചെയ്യുന്നത്.

ഉത്തരേന്ത്യയിളും പാക്കിസ്ഥാനിലും ബാൾട്ടി ഗോഷ്ട് കഴിക്കുന്നു, കൂടാതെ മറ്റു ലോക രാജ്യങ്ങളായ യുകെ തുടങ്ങിയ രാജ്യങ്ങളും. [5] [6]

ഉത്ഭവം

ഈ ഭക്ഷണം ഉണ്ടാക്കുന്ന സ്റ്റീൽ അല്ലെങ്കിൽ ഇരുമ്പ് ചട്ടിയുടെ പേരിൽനിന്നാണ്‌ ഇതിൻറെ പേര് വരുന്നത്. ബക്കറ്റ് എന്ന് അർത്ഥം വരുന്ന ഈ വാക്ക് ഉർദു, ഹിന്ദി, ബംഗാളി എന്നീ ഭാഷകളിൽ കാണാം. [7]

ഭക്ഷണ ചരിത്രകാരനായ പാറ്റ് ചാപ്മാൻറെ അഭിപ്രായപ്രകാരം പാക്കിസ്ഥാനിലെ ബാൾട്ടിസ്ഥാനിലാണ് ഈ ഭക്ഷണത്തിൻറെ ഉത്ഭവം. അതേസമയം കോളീൻ ടെയ്‌ലർ സെൻ പറയുന്ന ഇതിൽ വാസ്തവമില്ല എന്ന്. [8]

ബാൾട്ടിയുടെ ഉത്ഭവത്തെക്കുറിച്ച് വരുന്ന മറ്റൊരു കഥ 1977-ൽ ബിർമിംഗ്ഹാമിലെ ആദിൽ’സ് എന്ന ഭക്ഷണശാലയിലാണ് ആദ്യമായി വിളമ്പിയത് എന്നതാണ്. ആ സമയത്ത് സ്റ്റോണി ലെയിനിലായിരുന്നു ഭക്ഷണശാല ഉണ്ടായിരുന്നത്. [9]

അവലംബം

"https://ml.wikipedia.org/w/index.php?title=ബാൾട്ടി&oldid=2499681" എന്ന താളിൽനിന്ന് ശേഖരിച്ചത്