"മദലിൻ ബിയാർദിയു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 15:
ഫ്രാൻസിലെ ഒരു മധ്യവർഗ്ഗ കുടുംബത്തിൽ ജനിച്ച മദലിൻ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം, [[പാരീസ് | പാരിസിലെ]] കോളേജിൽ തത്വശാസ്ത്രമാണ് ഉപരിപഠനത്തിനായി തിരഞ്ഞെടുത്തത്. പഠനകാലഘട്ടത്തിൽ തന്നെ പൗരസ്ത്യ രാജ്യങ്ങളിലെ ആത്മീയതയിലും, ഹൈന്ദവ തത്വശാസ്ത്രങ്ങളിലും മദലിൻ ആകൃഷ്ടയായി.<ref name=thehindu124>{{cite news | title = Influential Indologist | url = https://web.archive.org/web/20170310092756/http://www.thehindu.com/features/magazine/Influential-Indologist/article16832348.ece| publisher = The Hindu | last =Roland | first = Lardinois | date = 2010-02-27 | accessdate = 2017-03-10}}</ref>
==ഇന്തോളജി==
ഭാരതീയ സംസ്കാരത്തിൽ ആകൃഷ്ടയായ മദലിൻ, ഇന്ത്യയെക്കുറിച്ചറിയാൻ സംസ്കൃത ഭാഷ പഠിക്കേണ്ടത് അത്യാവശ്യമാണെന്നു മനസ്സിലാക്കി അതിനു വേണ്ടി 1950 ൽ തിരുവിതാംകൂർ സർവ്വകലാശാലയിൽ വിദ്യാർത്ഥിയായി ചേർന്നു. 1990 കളുടെ അവസാനം വരെ എല്ലാ വർഷവും അവർ ഇന്ത്യ സന്ദർശിക്കുമായിരുന്നു. ഫ്രഞ്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോണ്ടിച്ചേരിയിലേയും, പൂനെ സർവ്വകലാശാലക്കു കീഴിലുള്ള ഡെക്കാൺ കോളേജിലേയും പണ്ഡിതരുടെ കൂടെ മദലിൻ ഏറെ കാലം ചിലവഴിച്ചു. ഇന്ത്യയിലെ നിരവധി ആരാധാനാ സമ്പ്രദായങ്ങളെക്കുറിച്ചും, അനുഷ്ഠാന രീതികളെക്കുറിച്ചും മനസ്സിലാക്കാൻ അവർ നഗരങ്ങളും, ഗ്രാമങ്ങളും സന്ദർശിച്ചു.<ref name=thehindu1234>{{cite news | title = Influential Indologist | url = https://web.archive.org/web/20170310092756/http://www.thehindu.com/features/magazine/Influential-Indologist/article16832348.ece| publisher = The Hindu | last =Roland | first = Lardinois | date = 2010-02-27 | accessdate = 2017-03-10}}</ref>
 
[[അദ്വൈത സിദ്ധാന്തം | അദ്വൈത സിദ്ധാന്തവും]], പുരാണങ്ങളും മദലിൻ വളരെ ഗാഢമായി തന്നെ മനസ്സിലാക്കി.
"https://ml.wikipedia.org/wiki/മദലിൻ_ബിയാർദിയു" എന്ന താളിൽനിന്ന് ശേഖരിച്ചത്