"ഗാസിയാബാദ് ജങ്ഷൻ റെയിൽവേ സ്റ്റേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഇന്ത്യയിലെ തീവണ്ടി നിലയം
Content deleted Content added
'ഹൌറ – ഡൽഹി മെയിൻ ലൈനിൽ കാൻപൂർ - ഡൽഹി സെക്ഷനിൽ, ഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

08:31, 10 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഹൌറ – ഡൽഹി മെയിൻ ലൈനിൽ കാൻപൂർ - ഡൽഹി സെക്ഷനിൽ, ഹൌറ – ഗയ – ഡൽഹി ലൈനും ന്യൂഡൽഹി – മോരാദാബാദ് – ലക്നോ ലൈനും. ഇന്ത്യൻ സംസ്ഥാനമായ ഉത്തർപ്രദേശിലെ ഗാസിയാബാദ് നഗരത്തിലാണ് ഈ റെയിൽവേ സ്റ്റേഷൻ സ്ഥിതിചെയ്യുന്നത്.

ഇന്ത്യയുടെ വടക്കു ഭാഗത്തായി ഉത്തർ‌പ്രദേശ് സംസ്ഥാനത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വ്യവസായിക നഗരമാണ് ഗാസിയാബാദ്. ഈ നഗരം ഹിൻഡൻ നദിയുടെ 1.5 കിലോമീറ്റർ കിഴക്കായിട്ടും, ഡൽഹിയുടെ 19 കിലോമീറ്റർ കിഴക്കായിട്ടും സ്ഥിതി ചെയ്യുന്നു. ആദ്യം ഈ നഗരം ചരിത്ര നഗരമായ മീററ്റിൻറെ ഭാഗമായിരുന്നു. പിന്നീട് ഗാസിയാബാദിനെ ഒരു ജില്ലയായി പ്രഖ്യാപിക്കുകയായിരുന്നു.

ഗാസിയാബാദ് എന്ന പേർ ലഭിച്ചത് ഇതിൻറെ സ്ഥാപകനായ ഗാസി-ഉദ്-ദിന്റ്റെ പേരിൽ നിന്നാണ്. ആദ്യം ഗാസിയുദ്ദിനഗർ എന്നറിയപ്പെട്ടിരുന്ന ഈ നഗരം പിന്നീട് ചുരുക്കി ഗാസിയാ‍ബാദ് ആവുകയായിരുന്നു. നിരവധി വ്യവസായ സ്ഥാപനങ്ങളുള്ള ഒരു നഗരമാണ് ഗാസിയാബാദ്. റോഡ് വഴിയും, റെയിൽ വഴിയും ഈ നഗരത്തെ ബന്ധപ്പെടുത്തിയിട്ടുണ്ട്.

ചരിത്രം

1866-ൽ ഈസ്റ്റ് ഇന്ത്യ റെയിൽവേ കമ്പനിയുടെ ത്രൂ ട്രെയിനുകൾ ഹൌറ – ഡൽഹി പാതയിൽ ഓടാൻ തുടങ്ങി. [1]

1864-ലാണ് മീററ്റിനും ഡൽഹിക്കും ഇടയിലുള്ള റെയിൽവേ പാത നിർമ്മിക്കപ്പെട്ടത്. [2]

ഇന്ന് പാക്കിസ്ഥാനിലുള്ള മുൾട്ടാൻ മുതൽ ഡൽഹി വരേയുള്ള 483 കിലോമീറ്റർ (300 മൈൽ) അമൃത്സർ - അംബാല – ശരൺപൂർ - ഗാസിയാബാദ് പാത സിന്ദ്, പഞ്ചാബ്, ഡൽഹി റെയിൽവേകൾ ചേർന്നു 1870-ൽ പൂർത്തിയാക്കി. [3]

1900-ൽ ഔദ് ആൻഡ്‌ രോഹിൽഖണ്ഡ് റെയിൽവേയാണ് ഗാസിയാബാദ് – മോരാദാബാദ് പാത ഉണ്ടാക്കിയത്. [4]

ഗാസിയാബാദ് സ്ഥാപിക്കപ്പെട്ടത് 1740 ലാണ്. വിസിർ ഗാസി-ഉദ്-ദിൻ ആണ് ഈ നഗരത്തിൻറെ സ്ഥാപകൻ. അദ്ദേഹത്തിൻറെ പേരിനെ അനുസ്മരിപ്പിക്കും വിധം ആദ്യം ഈ നഗരം ഗാസിയുദ്ദിനഗർ എന്നാണ് അറിയപ്പെട്ടത്.

1857 ലെ ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന് ഈ നഗരം വേദിയായിട്ടുണ്ട്. ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ സുപ്രധാന സൈനിക നീക്കങ്ങൾ ഈ നഗരത്തിലൂടെ നടന്നിട്ടുണ്ട്.

14 നവംബർ 1976 ൻ മുമ്പ് ഗാസിയബാദ് മീററ്റിലെ തെഹ്സിൽ ജില്ലയിൽ പെട്ടതായിരുന്നു. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ. എൻ.ഡി. തിവാരി 14 നവംബർ 1976 ന് ഗാസിയാബാദിനെ ഒരു ജില്ലയായി പ്രഖ്യാപിച്ചു.

ഗംഗ, യമുന, ഹിൻഡൻ എന്നിവയാണ് ജില്ലയിലൂടെ ഒഴുകുന്ന പ്രധാന നദികൾ. ഇതു കൂടാതെ മറ്റു മഴനദികളും ജില്ലയിലൂടെ ഒഴുക്കുന്നുണ്ട്. കാളി നദി ഇവയിൽ പ്രധാനമാണ്. ഇതുകൂടാതെ കുടിവെള്ള പദ്ധതിയായ ഗംഗാ കനാൽ പദ്ധതിയും ജില്ലയിലെ പ്രധാനപ്പെട്ട ഒന്നാണ്.

ജനസംഖ്യയനുസരിച്ച് ഒന്നാമത്തേയും വിസ്തീർണമനുസരിച്ച് അഞ്ചാമത്തേയും സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനമാണ് ഉത്തർപ്രദേശ്. ലഖ്‌നൗ ആണ്‌ തലസ്ഥാനം, കാൺപൂർ ഏറ്റവും വലിയ നഗരമാണ്‌. പുരാണങ്ങളിലും പുരാതന ഭാരതീയ ചരിത്രത്തിലും പരാമർശിക്കപ്പെട്ടിട്ടുള്ള അനവധി സ്ഥലങ്ങൾ ഈ സംസ്ഥാനത്ത് സ്ഥിതിചെയ്യുന്നു. ഇന്ത്യൻ നെപ്പോളിയൻ എന്ന് അറിയപ്പെടുന്ന സമുദ്രഗുപ്തൻറെ സ്തൂപം സ്ഥിതിചെയ്യുന്ന അലഹബാദ്, ഹർഷവർദ്ധൻറെ ആസ്ഥാനമായിരുന്ന കാനൂജ് തുടങ്ങിയവ ഇവയിൽ ചിലതാണ്. കൂടാതെ പിൽക്കാല ഭാരത ചരിത്രത്തിലെ പലഘട്ടങ്ങളും ഉത്തർപ്രദേശ് എന്ന സംസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു. സിക്കന്ദർ ലോധി പണികഴിപ്പിക്കുകയും, 16-17 നൂറ്റാണ്ടുകളിൽ മുഗൾ സാമ്രാജ്യത്തിൻറെ ആസ്ഥാനമായിത്തീരുകയും ചെയ്ത ആഗ്ര ഈ സംസ്ഥാനത്തിലാണ്‌. പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ താജ് മഹൽ, തീർത്ഥാടനകേന്ദ്രമായ കാശി, ഒന്നാം സ്വാതന്ത്ര്യസമരം തുടങ്ങിയ മീററ്റ് എന്നീ പ്രദേശങ്ങളും ഉത്തർപ്രദേശിൽ സ്ഥിതിചെയ്യുന്നു. സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ പ്രധാനമന്ത്രിപദത്തിലെത്തിയ ജവഹർലാൽ നെഹ്രു, ലാൽ ബഹാദൂർ ശാസ്ത്രി, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, ചരൺ സിംഗ്, വി.പി. സിംഗ്, ചന്ദ്രശേഖർ, അടൽ ബിഹാരി വാജ് പേയ് തുടങ്ങിയ നേതാക്കൾ ഈ സംസ്ഥാനത്തെ ലോക്‌‌സഭാ മണ്ഡലങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരാണ്.

വൈദ്യുതീകരണം

ടുണ്ട്ല – അലിഗർ - ഗാസിയാബാദ് സെക്ടർ വൈദ്യുതീകരണം പൂർത്തിയാക്കിയത് 1975-76 കാലത്താണ്, ഗാസിയാബാദ് – നിസാമുദ്ദീൻ - ന്യൂഡൽഹി – ഡൽഹി സെക്ടർ വൈദ്യുതീകരണം പൂർത്തിയാക്കിയത് 1976-77 കാലത്താണ്, മാത്രമല്ല 140 കിലോമീറ്റർ (87 മൈൽ) ദൂരമുള്ള ഗാസിയാബാദ് – മോരാദാബാദ് പാത വൈദ്യുതീകരണം പൂർത്തിയായത് 2016 ജനുവരിയിലാണ്. [5] മാർച്ച്‌ 2016 മുതൽ ഗാസിയാബാദ് – മീററ്റ് – മുസാഫർനഗർ - സഹരൻപൂർ - റൂർക്കി – ഹരിദ്വാർ പാതയും വൈദ്യുതീകരണം പൂർത്തിയാക്കി.

പ്രാദേശിക ട്രെയിനുകൾ

നാഷണൽ കാപിറ്റൽ റീജിയനിലേക്ക് നിരന്തര ട്രെയിനുകൾ ഗാസിയാബാദ് സ്റ്റേഷനിൽനിന്ന് പോകുന്നു. ന്യൂഡൽഹി റെയിൽവേ സ്റ്റേഷൻ 26 കിലോമീറ്റർ, ഓൾഡ്‌ ഡൽഹി റെയിൽവേ സ്റ്റേഷൻ 20 കിലോമീറ്റർ, ഹസ്രത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷൻ 23 കിലോമീറ്റർ, ആനന്ദ്‌ വിഹാർ 13 കിലോമീറ്റർ എന്നിങ്ങനെയാണ് ദൂരം. [6] [7]

അവലംബം

  1. "IR History: Early History (1832-1869)". IRFCA. Retrieved 28 June 2013.
  2. "Meerut". Triposo. Retrieved 7 March 2014.
  3. "IR History: Early Days II (1870-1899)". Retrieved 7 March 2014.
  4. "The Oudh and Rohilkhand Railway" (PDF). Management E-books6. Retrieved 28 June 2013.
  5. "History of Electrification". IRFCA. Retrieved 28 June 2013.
  6. "Ghaziabad Train Station Route". Make my trip. Retrieved 28 June 2013.
  7. "Sheds and workshops". IRFCA. Retrieved 28 June 2013.

പുറത്തേക്കുള്ള കണ്ണികൾ