"എർത്ത് സോംങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 19:
}}
 
അമേരിക്കൻ സംഗീതജ്ഞൻ [[മൈക്കൽ ജാക്സൺ|മൈക്കൽ ജാക്സന്റെ]] ഒരു ഗാനമാണ് '''എർത്ത് സോംങ്ങ്'''. ജാക്സന്റെ ഒമ്പതാമത്തെ സ്റ്റുഡിയോ ആൽബമായ [[ഹിസ്റ്ററി:പാസ്റ്റ്, പ്രസന്റ് ആൻഡ്‌ ഫ്യൂച്ചർ, ബുക്ക്‌ ഒന്ന്|ഹിസ്റ്ററിയിലെ]] മൂന്നാമത്തെ ഗാനമായാണിത് പുറത്തിറങ്ങിയിത്. [[ബ്ലൂസ്]],ഗോസ്പെൽ, ഒപെര തുടങ്ങിയ സംഗീത ശൈലികളുടെ സ്വാധീനം ഈ ഗാനത്തിൽ പ്രകടമാണ്. സാമൂഹിക ബോധമുള്ള ഗാനങ്ങളായ [[വി ആർദ വേൾഡ്]], [[മാൻ ഇൻ ദ മിറർ]],[[ഹീൽ ദ വേൾഡ്]] തുടങ്ങിയ ഗാനങ്ങൾ പുറത്തിറക്കിയ ചരിത്രമുളള ജാക്സന്റെ പരിസ്ഥിതി, മൃഗസംരക്ഷണം തുടങ്ങിയ മേഖലകൾ ചർച്ച ചെയ്യുന്ന ആദ്യ ഗാനമാണിത്. "എർത്ത് സോംങ്ങ്" യഥാർത്തത്തിൽ ''[[ഡെയ്ഞ്ചൊറസ് (സംഗീത ആൽബം)|ഡെയ്ഞ്ചൊറസ്]]'' ആൽബത്തിനു വേണ്ടി തയ്യാറാക്കിയതായിരുന്നതെങ്കിലും ഇതിൽ ഉൾപ്പെടുത്താൻ കഴിഞ്ഞില്ല. ഈ ഗാനത്തിന്റെ രചനയും സംവിധാനവും ജാക്സനാണ് നിർവഹിച്ചത്. നിർമാണം ജാക്സൻ,[[ഡേവിസ് ഫോസ്റ്റർ]] ബിൽ ബോട്ടറൽ എന്നിവർ ചേർന്നാണ് നിർവഹിച്ചത്.
 
"എർത്ത് സോംങ്ങ്" സംഗീത വീഡിയൊ നാല് വ്യത്യസ്ത പ്രദേശങ്ങളിലായി വൻ തുക മുടക്കിയാണ് ചിത്രീകരിച്ചത്. ഇതിൽ [[ഭൂമി]]യുടെ നാശവും പുനർജ്ജന്മവും കാണിച്ചിട്ടുണ്ട്. ഇത് 1997-ൽ [[ഗ്രാമി പുരസ്കാരം|ഗ്രാമിയ്ക്ക്]] നാമനിർദ്ദേശിക്കപ്പെട്ടു. [[ജെനെസിസ്‌ പുരസ്കാരം]] അടക്കം വിവിധ മൃഗ സംരക്ഷണ, പാരിസ്ഥിത സംരക്ഷണ സംഘടനകളിൽ നിന്ന് വളരെയധികം പ്രശംസയും അംഗീകാരവും ജാക്സനു നേടിക്കൊടുക്കാൻ ഈ ഗാനം സഹായിച്ചിട്ടുണ്ട്. മിക്കവാറും എല്ലാ യൂറോപ്യൻ രാജ്യങ്ങളിലും ഈ ഗാനം ആദ്യ അഞ്ചിലുൾപെട്ടു. ഇത് പിന്നീട് ഇംഗ്ലളണ്ടിൽ ഏറ്റവുമധികം വിൽക്കപ്പെട്ട ജാക്സൺ ഗാനമായി മാറി
 
ജാക്സൺ അവസാനമായ റിഹേഴ്സൽ നടത്തിയ (ജൂൺ 25 നു അർദ്ധരാത്രിക്കു മുമ്പ്) ഗാനമായ ഇത് ജാക്സൺ അവസാനമായി അവതരിപ്പിച്ച ഗാനമാണ്.
"https://ml.wikipedia.org/wiki/എർത്ത്_സോംങ്ങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്