"ആന്റിഗണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 2:
 
== പശ്ചാത്തലം==
ഥീബസിലെ രാജാവ് ഈഡിപസിന് ജോകാസ്റ്റ രാജ്ഞിയിൽ നാലു സന്താനങ്ങളുണ്ടായി. പോളിനൈകസ്, എറ്റോക്ലിസ്, എന്ന രണ്ടു പുത്രന്മാരും ആന്റിഗണി, ഇസ്മേൻ എന്നു രണ്ടു പുത്രിമാരും. വളരെ വൈകി സ്വന്തം മകനായ ഈഡിപസിനേയാണ് താൻ പരിണയിച്ചതെന്ന സത്യം മനസ്സിലാക്കിയ ജോകാസ്റ്റ ആത്മഹത്യ ചെയ്യുന്നു. പശ്ചാത്താപഗ്രസ്തനായ ഈഡിപസ് സ്വന്തം കണ്ണുകൾ കുത്തിപ്പൊട്ടിക്കുകയും സിംഹാസനമൊഴിയുകയും ചെയ്യുന്നു. തത്കാലത്തേക്ക് ജോകാസ്റ്റയുടെ സഹോദരൻ ക്രയോൺ അധികാരമേൽക്കുന്നു. പക്ഷെ പിന്നീട് ക്രയോണും ഥീബസ് ജനതയും ഈഡിപസിനെ നാടുകടത്താൻ തീരുമാനിക്കുന്നു. ദേശാടനത്തിനു പോകാൻ നിർബന്ധിതനായപ്പോൾ അന്ധനായ പിതാവിനു തുണയായി മകൾ ആന്റിഗണിയും പുറപ്പെടുന്നു. ഇസ്മേൻ ഥീബസിൽത്തന്നെ തുടരുന്നു. ദേശാടനത്തിനടയിൽ ഏതൻസിലെത്തിയ ഈഡിപസിനെ രാജാവ് തെസ്യുസ് അനുകമ്പാപൂർവം സ്വീകരിച്ചു ആശ്രയം നല്കി. ഏതൻസിനുംഏതൻസിനു സമീപം കൊളണസ് എന്ന കടൽതീരഗ്രാമത്തിലാണ് ഈഡിപസ് മകളോടൊപ്പം അന്ത്യദിവസങ്ങൾ കഴിച്ചു കൂട്ടിയത്. മരണസമയത്ത് ആന്റിഗണിയും ഇസ്മെനും ഈഡിപസിനടുത്തുണ്ടായിരുന്നു. അച്ഛന്റെ മരണശേഷം ആന്റിഗണി സഹോദരി ഇസ്മേനോടൊപ്പം ഥീബസിലേക്കു തിരികെ ചെല്ലുന്നു.
 
ഈഡിപസ് മരിച്ചതോടെ ആൺമക്കൾ സിംഹാസനത്തിനായി കലഹിച്ചു. മൂത്തമകൻ പോളിനൈകസ് , ഥീബസിനെതിരായി പടയെടുത്തു. ഇളയമകൻ എറ്റോക്ലിസ് ക്രയോണിന്റെ വശം ചേർന്ന് ഥീബസിനെ സംരക്ഷിക്കാനും. യുദ്ധത്തിൽ ഇരു സഹോദരന്മാരും കൊല്ലപ്പെട്ടു. തന്നെ ജന്മദേശമായ ഥീബസിൽ തന്നെ അടക്കം ചെയ്യണമെന്നായിരുന്നു പോളിനൈകസിന്റെ അപേക്ഷ{{sfn|.
===ക്രയോണിന്റെ രാജശാസന===
ക്രയോൺ, എറ്റോക്ലിസിന്റെ അന്ത്യകർമങ്ങൾ യഥാവിധി നടത്തി, പക്ഷെ ഥീബസിനെതിരായി പടയെടുത്ത പോളിനൈകസിനെ രാജദ്രോഹിയെന്നു മുദ്രകുത്തി ശവമടക്കു നിഷേധിച്ചു. തന്റെ കല്പന ലംഘിക്കുന്നവർക്ക് മരണശിക്ഷയാവും ഫലം എന്നും വിളംബരം ചെയ്തു. പോളിനൈകസിന്റെ ജഡം പട്ടികളും പക്ഷികളും കൊത്തിവലിക്കാനായി വെളിമ്പ്രദേശത്ത് ഉപേക്ഷിക്കപ്പെട്ടു{{sfn|Antigone|p=7}}.
===ആന്റിഗണിയുടെ പ്രതികരണം ===
സ്വയം മരിക്കേണ്ടി വന്നാലും സഹോദരന്റെ ജഡം മറവു ചെയ്തേ അടങ്ങൂ എന്ന് ആന്റിഗണി നിശ്ചയിച്ചു{{sfn|Antigone|p=11}}. അങ്ങനെ ചെയ്യുകയും ചെയ്തു. വിവരം ക്രയോണിന്റെ ചെവിയിലുമെത്തി. ആന്റിഗണി കുറ്റം സമ്മതിച്ചു{{sfn|Antigone|p=45}}. രാജശാസന ലംഘിച്ചെങ്കിലും അതിനുപരിയായുള്ള അലിഖിത ധാർമികനിയമങ്ങളാണ് താൻ പാലിച്ചതെന്ന് സോഫോക്ലിസിന്റെ ആന്റിഗണി പ്രസ്താവിക്കുന്നു.{{sfn|Antigone|p= 45}}
"https://ml.wikipedia.org/wiki/ആന്റിഗണി" എന്ന താളിൽനിന്ന് ശേഖരിച്ചത്