"വയലാർ രാമവർമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

225 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
Added reference for Balikudeerangale...
(ചെ.) (ബലികുടീരങ്ങളേ എന്ന ഗാനത്തിന്റെ ഉദ്ഭവം)
(Added reference for Balikudeerangale...)
== പിൽക്കാല ജീവിതം ==
[[File:Vayalar handwriting DSCN0058.JPG|thumb|left|Vayalar handwriting DSCN0058|വയലാർ രാമവർമ്മയുടെ കൈയ്യക്ഷരം]]
[[കമ്യൂണിസം|കമ്മ്യൂണിസ്റ്റ്]] പ്രസ്ഥാനവുമായും പുരോഗമന സാംസ്‌കാരിക സാഹിത്യ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചു. ''പാദമുദ്ര'' (കവിതകൾ ) തുടങ്ങി ധാരാളം കൃതികൾ രചിച്ചു. കവി എന്നതിലുപരി, സിനിമാഗാനരചയിതാവ് എന്ന നിലയിലാണ് വയലാർ കൂടുതൽ പ്രസിദ്ധനായത്. പച്ച മനുഷ്യന്റെ സുഖവും ദുഃഖവും ഒപ്പിയെടുത്ത ആയിരത്തിൽ പരം ഗാനങ്ങൾ അദ്ദേഹം രചിച്ചു. [[1961]]-ൽ ''സർഗസംഗീതം'' എന്ന കൃതിക്ക് [[കേരള സാഹിത്യ അക്കാദമി]] പുരസ്‌കാരം ലഭിച്ചു . [[1974]]-ൽ "നെല്ല്", "അതിഥി" എന്നീ ചിത്രങ്ങളിലൂടെ മികച്ച ചലച്ചിത്രഗാനരചയിതാവിനുള്ള രാഷ്ട്രപതിയുടെ സുവർണ്ണപ്പതക്കവും നേടി. 1957-ൽ ഇ.എം.എസ് മന്ത്രിസഭയുടെ കാലത്ത് പാളയം രക്തസാക്ഷി മണ്ഡപത്തിന്റെ ഉദ്ഘാടനച്ചടങ്ങിന് അവതരിപ്പിക്കാൻ വേണ്ടി രചിച്ച " [[ബലികുടീരങ്ങളേ]]..." <ref name=mathrubhumionline>{{cite web|title='ബലികുടീരങ്ങളേ...'- 57 വയസ്സ്‌|url=http://archive.is/rXTGq|publisher=മാതൃഭൂമി ഓൺലൈൻ|accessdate=2014-08-16}}</ref> എന്ന ഗാനം വൻ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അക്കാലത്ത് വയലാർ-[[ജി. ദേവരാജൻ|ദേവരാജൻ മാസ്റ്റർ]] കൂട്ടുകെട്ട് അനേകം ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ചു.
 
സ്ത്രീയുടെ മോചനം ആർത്ഥീക സമത്വത്തിലൂടെ മാത്രമേ സാക്ഷാൽക്കരിക്കാനാകൂ എന്നു വ്യക്തമാക്കുന്ന വയലാർ കവിതയാണ് 'ആയിഷ'
204

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2492774" എന്ന താളിൽനിന്ന് ശേഖരിച്ചത്