Sreeram Sree

1 മാർച്ച് 2016 ചേർന്നു
2,198 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
=='''മനുഷ്യൻ പ്രകൃതിയുടെ സന്തതി'''==
ലോകത്താകമാനമുള്ള മനുഷ്യവർഗ്ഗം എല്ലാപേരും ഒരേപോലെയല്ല പ്രകൃതിയാൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് . ചിലർ വെളുത്തവർ ചിലർ കറുത്തവർ ചിലർ ചുവന്നവർ എന്നിങ്ങനെ മനുഷ്യരിൽ തന്നെ തൊലിപ്പുറത്തെ നിറമനുസരിച്ചും , ഭക്ഷണരീതി അനുസരിച്ചും , ആചാര രീതികൾ പ്രകാരവും വ്യത്യാസപ്പെട്ടിരിക്കുന്നു . എന്നാൽ നമ്മുടെയെല്ലാം മാതാവ് പ്രകൃതി തന്നെയാണ് . മനുഷ്യൻ പ്രകൃതിയുടെ വിവേചനബുദ്ധിയുള്ള ഒരു സൃഷ്ടിയാകുന്നു . മറ്റു ജീവികൾ അവനോളം വികസിക്കാത്ത പ്രകൃതീ മാതാവിന്റെ കുഞ്ഞുമക്കളും . ഇത്തരത്തിൽ നോക്കിയാൽ മനുഷ്യൻ സകല ജീവികളുടെയും വല്യേട്ടനാണെന്നു പറയാം . മാതാവായ പ്രകൃതിയേയും അവളുടെ കുഞ്ഞുമക്കളേയും സ്നേഹിക്കുകയും സേവിക്കുകയുമാണ് മനുഷ്യ ധർമ്മം . മൃഗങ്ങൾ മനുഷ്യന്റെ അടിമയല്ല . അവ നമ്മുടെ കുഞ്ഞു സഹോദരങ്ങളാണ് . അവയെ ദ്രോഹിക്കുകയും , ദ്രോഹിച്ചു പണിയെടുപ്പിക്കുകയും , ഒടുവിൽ കൊന്നു കളയുകയും ചെയ്യുന്ന സമ്പ്രദായത്തെ ഞാൻ നഖ-ശിഖാനതം എതിർക്കുന്നു . ഇക്കാര്യത്തിൽ ചില വിദേശികളായ ജീവസ്നേഹികളെ നാം മാതൃകയാക്കേണ്ടതാണ് . നാം നമ്മുടെ കൊച്ചു കുഞ്ഞുങ്ങളോട് കാണിക്കുന്ന അതേ സ്നേഹവും വാല്സല്യവും മൃഗങ്ങളോടും കാണിക്കുക . കൊച്ചു കുഞ്ഞുങ്ങൾ തലച്ചോറ് വികസിക്കാത്തതിനാൽ അറിവില്ലായ്മ മൂലം ഓരോന്ന് പ്രവർത്തിക്കുന്നു . നാം അത് സ്നേഹത്തോടെ ക്ഷമിക്കുന്നു . അതുപോലെ മൃഗങ്ങളും തലച്ചോറ് വികസിക്കാത്ത നമ്മുടെ കുഞ്ഞു സഹോദരങ്ങളാണ് . പ്രകൃതീ മാതാവിന്റെ സന്താനങ്ങൾ . നമ്മെപ്പോലെ അവയ്ക്കും ഈ ലോകത്തിൽ ജീവിക്കാനും സുഖങ്ങൾ ആസ്വദിക്കാനുമുള്ള അവകാശമുണ്ട് . അവയെ ദ്രോഹിക്കുന്നത് ബാലഹത്യക്കു തുല്യമായ കൊടും പാപമായി ഞാൻ കണക്കാക്കുന്നു . ഏതൊക്കെ ദൈവങ്ങളെ ആരാധിച്ചാലും , ഏതൊക്കെ മതങ്ങളിൽ വിശ്വസിച്ചാലും , കരുണയില്ലാത്തവനെ ഞാൻ സ്നേഹിക്കുകയില്ല . കരുണയില്ലാത്ത തത്വശാസ്ത്രത്തിൽ ഞാൻ വിശ്വസിക്കുകയുമില്ല .
 
=='''ഞാനെന്ന പച്ചയായ മനുഷ്യൻ'''==
 
'''നമസ്കാരം മലയാളികളേ .'''
ഈ ചിത്രത്തിൽ കാണുന്നത് ഞാനാണ് '''(Sreejith .S.A)''' . തിരുവനന്തപുരത്തെ എല്ലാർക്കുമറിയാവുന്ന ഒരു സഹൃദയൻ . ധാരാളം സഞ്ചരിച്ചു . ധാരാളം പഠിച്ചു . ഇപ്പോഴും പഠിക്കുന്നു . ജീവിതപാഠം . എന്റെ യാത്രകൾ സുതാര്യമാർന്നവ . എന്റെ പ്രവർത്തികൾ സുതാര്യമാർന്നവ . തിരുവനന്തപുരത്താണ് ജനനമെങ്കിലും ഇപ്പോൾ കോട്ടയത്തെ പ്രശസ്തമായ ഒരു ആയൂർവേദ ആശുപത്രിയിൽ ഒരു ചില്ലിക്കാശ് പോലും ശമ്പളം വാങ്ങാതെ , സ്വന്തം Business-ഇൽ നിന്നും വരുമാനമുണ്ടാക്കി , BAMS പൂർത്തിയാക്കി , Practice ചെയ്യുന്നു . എന്റെ Phone number , ഒരു സാമൂഹ്യ വിരുദ്ധൻ എങ്ങിനെയോ കണ്ടെത്തി '''[[കർണ്ണൻ|കർണ്ണൻ]]''' എന്ന ലേഖനത്തിന്റെ '''നാൾവഴി''' താളിൽ കൊടുത്തിട്ടുണ്ട് . എന്റെ ലേഖനങ്ങളിൽ എന്തെങ്കിലും സംശയമുള്ളവർ വിളിക്കുക . മറുപടി തരുന്നതാണ് . ഒന്നും ഒളിച്ചു വയ്ക്കാനില്ലാത്ത എനിക്ക് ഒന്നിനെയും പേടിക്കാനുമില്ല . ഞാൻ നിങ്ങളിലൊരുവനാണ് . നിങ്ങളുടെ എത്രയും പ്രിയങ്കരനായ wiki-സഹോദരൻ .
1,199

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2491632" എന്ന താളിൽനിന്ന് ശേഖരിച്ചത്