Sreeram Sree

1 മാർച്ച് 2016 ചേർന്നു
9,882 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  6 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
=='''മനുഷ്യൻ പ്രകൃതിയുടെ സന്തതി'''==
ലോകത്താകമാനമുള്ള മനുഷ്യവർഗ്ഗം എല്ലാപേരും ഒരേപോലെയല്ല പ്രകൃതിയാൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് . ചിലർ വെളുത്തവർ ചിലർ കറുത്തവർ ചിലർ ചുവന്നവർ എന്നിങ്ങനെ മനുഷ്യരിൽ തന്നെ തൊലിപ്പുറത്തെ നിറമനുസരിച്ചും , ഭക്ഷണരീതി അനുസരിച്ചും , ആചാര രീതികൾ പ്രകാരവും വ്യത്യാസപ്പെട്ടിരിക്കുന്നു . എന്നാൽ നമ്മുടെയെല്ലാം മാതാവ് പ്രകൃതി തന്നെയാണ് . മനുഷ്യൻ പ്രകൃതിയുടെ വിവേചനബുദ്ധിയുള്ള ഒരു സൃഷ്ടിയാകുന്നു . മറ്റു ജീവികൾ അവനോളം വികസിക്കാത്ത പ്രകൃതീ മാതാവിന്റെ കുഞ്ഞുമക്കളും . ഇത്തരത്തിൽ നോക്കിയാൽ മനുഷ്യൻ സകല ജീവികളുടെയും വല്യേട്ടനാണെന്നു പറയാം . മാതാവായ പ്രകൃതിയേയും അവളുടെ കുഞ്ഞുമക്കളേയും സ്നേഹിക്കുകയും സേവിക്കുകയുമാണ് മനുഷ്യ ധർമ്മം . മൃഗങ്ങൾ മനുഷ്യന്റെ അടിമയല്ല . അവ നമ്മുടെ കുഞ്ഞു സഹോദരങ്ങളാണ് . അവയെ ദ്രോഹിക്കുകയും , ദ്രോഹിച്ചു പണിയെടുപ്പിക്കുകയും , ഒടുവിൽ കൊന്നു കളയുകയും ചെയ്യുന്ന സമ്പ്രദായത്തെ ഞാൻ നഖ-ശിഖാനതം എതിർക്കുന്നു . ഇക്കാര്യത്തിൽ ചില വിദേശികളായ ജീവസ്നേഹികളെ നാം മാതൃകയാക്കേണ്ടതാണ് . നാം നമ്മുടെ കൊച്ചു കുഞ്ഞുങ്ങളോട് കാണിക്കുന്ന അതേ സ്നേഹവും വാല്സല്യവും മൃഗങ്ങളോടും കാണിക്കുക . കൊച്ചു കുഞ്ഞുങ്ങൾ തലച്ചോറ് വികസിക്കാത്തതിനാൽ അറിവില്ലായ്മ മൂലം ഓരോന്ന് പ്രവർത്തിക്കുന്നു . നാം അത് സ്നേഹത്തോടെ ക്ഷമിക്കുന്നു . അതുപോലെ മൃഗങ്ങളും തലച്ചോറ് വികസിക്കാത്ത നമ്മുടെ കുഞ്ഞു സഹോദരങ്ങളാണ് . പ്രകൃതീ മാതാവിന്റെ സന്താനങ്ങൾ . നമ്മെപ്പോലെ അവയ്ക്കും ഈ ലോകത്തിൽ ജീവിക്കാനും സുഖങ്ങൾ ആസ്വദിക്കാനുമുള്ള അവകാശമുണ്ട് . അവയെ ദ്രോഹിക്കുന്നത് ബാലഹത്യക്കു തുല്യമായ കൊടും പാപമായി ഞാൻ കണക്കാക്കുന്നു . ഏതൊക്കെ ദൈവങ്ങളെ ആരാധിച്ചാലും , ഏതൊക്കെ മതങ്ങളിൽ വിശ്വസിച്ചാലും , കരുണയില്ലാത്തവനെ ഞാൻ സ്നേഹിക്കുകയില്ല . കരുണയില്ലാത്ത തത്വശാസ്ത്രത്തിൽ ഞാൻ വിശ്വസിക്കുകയുമില്ല .
 
=='''സ്ത്രീശാക്തീകരണം എങ്ങനെ ?'''==
 
'''സ്ത്രീശാക്തീകരണ'''മെന്നാൽ പുരുഷന്റെ സഹായമില്ലാതെ സ്വന്തം കാലിൽ നിൽക്കാൻ അവളെ പ്രാപ്തയാക്കലാണ് . അല്ലാതെ പുരുഷന്മാരെ തോൽപ്പിക്കാനായി പുരുഷന്മാർ ചെയ്യുന്ന തിന്മകൾ അതുപോലെ അനുകരിച്ചു ചെയ്യുന്നതല്ല '''സ്ത്രീശാക്തീകരണം''' കൊണ്ടുദ്ദേശിക്കുന്നത് . ഒരു സമൂഹത്തിൽ പുരുഷന്മാർ നിഷ്ക്രിയരാകുന്ന അല്ലെങ്കിൽ അലംഭാവം കാണിക്കുന്ന ചില കാര്യങ്ങളിൽ സ്ത്രീകൾ മുന്നിട്ടിറങ്ങി പ്രവർത്തിക്കുകയും അതിൽ വിജയിച്ചു കാണിച്ചുകൊടുക്കുകയും വേണം . അതാണ് യഥാർത്ഥ '''സ്ത്രീശാക്തീകരണം''' .പുരുഷന്മാർ ചെയ്യുന്ന കാര്യങ്ങളെല്ലാം അതുപോലെ ചെയ്തു കാണിക്കുന്നതല്ല സ്ത്രീ ശാക്തീകരണമെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് . പുരുഷന്മാർ ചെയ്യുന്നതെല്ലാം അതുപോലെ നിങ്ങളും ചെയ്‌താൽ നിങ്ങൾ എന്ത് വിശേഷമാണ് ചെയ്യുന്നത് ? ശിശു സംരക്ഷണം , പരിസര ശുചീകരണം തുടങ്ങിയ കാര്യങ്ങളിൽ പുരുഷന്മാർ അലംഭാവം കാണിക്കുമ്പോൾ നിങ്ങൾ അതൊക്കെ ഏറ്റെടുത്തു നിങ്ങളുടെ കഴിവ് തെളിയിച്ചു കാണിക്കണം . പുരുഷന്മാരേക്കാൾ ശക്തിയും സാമർത്ഥ്യവുമുള്ള സ്ത്രീകളുണ്ട് . അവരൊക്കെ അവരുടെ ശക്തിയും കഴിവും സമൂഹത്തിന്റെ നന്മയ്ക്കായി ഉപയോഗിക്കുമ്പോൾ അത് സാമൂഹികനവീകരണവും യഥാർത്ഥ സ്ത്രീശാക്തീകരണവുമായി . സ്ത്രീകൾ ഒരിക്കലും അബലകളല്ല . സ്ത്രീകൾ ഒരിക്കലും രണ്ടാംകിട പൗരന്മാരോ പുരുഷന്റെ കീഴിലുള്ളവരോ അല്ല . അവർ സമൂഹത്തിൽ പുരുഷനോടൊപ്പം നിന്ന് പ്രവർത്തിക്കേണ്ടവരാണ് . അവർ ബഹുമാനവും അംഗീകാരവും അർഹിക്കുന്നു . സ്ത്രീകൾ അവരുടെ നാണവും സാമൂഹിക വിലക്കുകളും അതിക്രമിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേക്കിറങ്ങി വന്നു പ്രവർത്തിക്കണം . സമൂഹത്തിൽ പുരുഷന്മാർ ചെയ്തുകൂട്ടുന്ന അനാചാരങ്ങളേയും ഹിംസ നിറഞ്ഞ പ്രവർത്തികളേയും സ്ത്രീകൾ എതിർക്കണം . എതിർത്തു തോൽപ്പിക്കണം . അതാണ് '''സ്ത്രീശാക്തീകരണം''' . '''മൃഗങ്ങളോടുള്ള ക്രൂരത''', '''കുഞ്ഞുങ്ങളോടും സ്ത്രീകളോടുമുള്ള അതിക്രമം''' , '''ഹിംസാവാസന''' , '''വനനശീകരണം''' , '''പരിസ്ഥിതി മലിനീകരണം''' , '''മലകളെ ഇടിച്ചു നിരത്തി പ്രകൃതിയെ താളം തെറ്റിക്കൽ''' '''എന്നിവയെ''' '''സ്ത്രീകൾ ഒത്തുരുമയോടെ നിന്ന് എതിർക്കണം''' . '''എതിർത്തു തോൽപ്പിക്കണം''' . '''അതാണ് യഥാർത്ഥ സ്ത്രീശാക്തീകരണം''' . സമൂഹത്തിനും പ്രകൃതിക്കും സ്ത്രീശക്തി രക്ഷയേകട്ടെ . അങ്ങിനെ പ്രാർത്ഥിച്ചുകൊണ്ട് നിറുത്തുന്നു .
 
==KSRTC പ്രതിസന്ധിയിലോ ?==
കേരളാ സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (KSRTC) പ്രതിസന്ധിയിലാണെന്നു പറയുവാൻ തുടങ്ങിയിട്ട് കാലം കുറെയായി . പ്രതിസന്ധി കൂടുന്നതല്ലാതെ കുറയുന്നില്ലല്ലോ ?. അതെന്താ ?. അതിന്റെ രഹസ്യം ഒരു പരിധിവരെ ഇതാകാമെന്ന് ഊഹിക്കുന്നു . മുൻപൊക്കെ രാവിലെ ഉദ്ദേശം പത്തു മണിവരെ KSRTC ബസുകളിൽ കയറുവാൻ സാധിക്കില്ലായിരുന്നു . ഉദ്യോഗസ്ഥർ , കൂലിപ്പണിക്കാർ , വിദ്യാർത്ഥികൾ തുടങ്ങി യാത്രക്കാരുടെ തിരക്കോടു തിരക്ക് തന്നെ . ഞാൻ ചെറുപ്പത്തിൽ സ്‌കൂളിൽ പോയിരുന്നത് കണ്സഷൻ കാർഡുമായി KSRTC ബസിലായിരുന്നു . അന്നൊക്കെ വിദ്യാർത്ഥികളുടെ തിരക്കാണ് കൂടുതൽ . പല സ്‌കൂളുകളുടെയും മുന്നിൽ ബസ് നിറുത്തിയാൽ ഉടനെ ഇടിയും തള്ളലും കൂടും . പിന്നീടാകട്ടെ , അത്ര തിരക്കുണ്ടാകില്ല . എന്നാലും പത്തു മണി കഴിഞ്ഞാലും ദൂരയാത്രയ്ക്കുള്ള ഒരു KSRTC ബസിൽ നിറയെ യാത്രക്കാർ കാണും . എന്നാൽ ഇന്നാകട്ടെ സ്ഥിതി അപ്പാടെ മാറി . പത്തും പതിനൊന്നും വയസ്സായ പിള്ളാര് പോലും കൂടിയ ഇനം ബൈക്കിലാണ് യാത്ര . കൂലിപ്പണിക്കാർ പോലും ബൈക്കിലാണ് സഞ്ചാരം . ഉദ്യോഗസ്ഥർ , വിദ്യാർത്ഥികൾ , കൂലിപ്പണിക്കാർ , ദിവസക്കൂലിക്കാർ തുടങ്ങി ഏതാണ്ട് സമൂഹത്തിലെ എല്ലാ ആൾക്കാരും സ്വന്തമായി വാഹനം ഉപയോഗിച്ച് തുടങ്ങിയിരിക്കുന്നു . ഇന്ന് ചുരുങ്ങിയത് രണ്ടു ഇരുചക്ര വാഹനമെങ്കിലും ഇല്ലാത്ത വീടുകൾ ചുരുക്കം . ഓരോ അംഗത്തിനും ഓരോ വാഹനമുണ്ടാകും . വിവിധയിനം സൈക്കിളുകൾ , സ്‌കൂട്ടറുകൾ , ബൈക്കുകൾ , കാറുകൾ തുടങ്ങി അനേകം വാഹനങ്ങൾ നിരത്തു കീഴടക്കി കഴിഞ്ഞു . നടന്നു പോകുന്നവരുടെ എണ്ണം തീരെ കുറവ് . കുറഞ്ഞ ചിലവിൽ വാഹനം സ്വന്തമാക്കുവാനും ആൾക്കാർക്കു സാധിക്കുന്നു . അപ്പോൾപ്പിന്നെ KSRTC ബസൊക്കെ ആർക്കു വേണം ? പത്തു മണി വരെയുള്ള ബസുകളിൽ മുൻപുണ്ടായിരുന്ന തിരക്കില്ല . സുഖമായി യാത്ര ചെയ്യാം . പത്തു മണിക്ക് ശേഷം വിരലിൽ എണ്ണാവുന്ന ആൾക്കാരുമായി ബസുകൾ കാലി സർവീസ് നടത്തുന്നു . കണ്ടക്ടറുടെ കീശ കാലി . പിന്നെങ്ങിനെ KSRTC രക്ഷപ്പെടും ?
 
'''NB:'''2017-ലെ ബജറ്റിൽ KSRTC-ക്കു 3000 കോടി രൂപയുടെ പുതിയ പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നു . എന്നാലും ആവശ്യത്തിന് യാത്രക്കാരില്ലാതെ എന്ത് ചെയ്യും KSRTC ?
1,199

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2491289" എന്ന താളിൽനിന്ന് ശേഖരിച്ചത്