No edit summary
വരി 12:
 
==KSRTC പ്രതിസന്ധിയിലോ ?==
കേരളാ സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (KSRTC) പ്രതിസന്ധിയിലാണെന്നു പറയുവാൻ തുടങ്ങിയിട്ട് കാലം കുറെയായി . പ്രതിസന്ധി കൂടുന്നതല്ലാതെ കുറയുന്നില്ലല്ലോ ?. അതെന്താ ?. അതിന്റെ രഹസ്യം ഒരു പരിധിവരെ ഇതാകാമെന്ന് ഊഹിക്കുന്നു . മുൻപൊക്കെ രാവിലെ ഉദ്ദേശം പത്തു മണിവരെ KSRTC ബസുകളിൽ കയറുവാൻ സാധിക്കില്ലായിരുന്നു . ഉദ്യോഗസ്ഥർ , കൂലിപ്പണിക്കാർ , വിദ്യാർത്ഥികൾ തുടങ്ങി യാത്രക്കാരുടെ തിരക്കോടു തിരക്ക് തന്നെ . ഞാൻ ചെറുപ്പത്തിൽ സ്‌കൂളിൽ പോയിരുന്നത് കണ്സഷൻ കാർഡുമായി KSRTC ബസിലായിരുന്നു . അന്നൊക്കെ വിദ്യാർത്ഥികളുടെ തിരക്കാണ് കൂടുതൽ . പല സ്‌കൂളുകളുടെയും മുന്നിൽ ബസ് നിറുത്തിയാൽ ഉടനെ ഇടിയും തള്ളലും കൂടും . പിന്നീടാകട്ടെ , അത്ര തിരക്കുണ്ടാകില്ല . എന്നാലും പത്തു മണി കഴിഞ്ഞാലും ദൂരയാത്രയ്ക്കുള്ള ഒരു KSRTC ബസിൽ നിറയെ യാത്രക്കാർ കാണും . എന്നാൽ ഇന്നാകട്ടെ സ്ഥിതി അപ്പാടെ മാറി . പത്തും പതിനൊന്നും വയസ്സായ പിള്ളാര് പോലും കൂടിയ ഇനം ബൈക്കിലാണ് യാത്ര . കൂലിപ്പണിക്കാർ പോലും ബൈക്കിലാണ് സഞ്ചാരം . ഉദ്യോഗസ്ഥർ , വിദ്യാർത്ഥികൾ , കൂലിപ്പണിക്കാർ , ദിവസക്കൂലിക്കാർ തുടങ്ങി ഏതാണ്ട് സമൂഹത്തിലെ എല്ലാ ആൾക്കാരും സ്വന്തമായി വാഹനം ഉപയോഗിച്ച് തുടങ്ങിയിരിക്കുന്നു . ഇന്ന് ചുരുങ്ങിയത് രണ്ടു ഇരുചക്ര വാഹനമെങ്കിലും ഇല്ലാത്ത വീടുകൾ ചുരുക്കം . ഓരോ അംഗത്തിനും ഓരോ വാഹനമുണ്ടാകും . വിവിധയിനം സൈക്കിളുകൾ , സ്‌കൂട്ടറുകൾ , ബൈക്കുകൾ , കാറുകൾ തുടങ്ങി അനേകം വാഹനങ്ങൾ നിരത്തു കീഴടക്കി കഴിഞ്ഞു . നടന്നു പോകുന്നവരുടെ എണ്ണം തീരെ കുറവ് . കുറഞ്ഞ ചിലവിൽ വാഹനം സ്വന്തമാക്കുവാനും ആൾക്കാർക്കു സാധിക്കുന്നു . അപ്പോൾപ്പിന്നെ KSRTC ബസൊക്കെ ആർക്കു വേണം ? പത്തു മണി വരെയുള്ള ബസുകളിൽ മുൻപുണ്ടായിരുന്ന തിരക്കില്ല . സുഖമായി യാത്ര ചെയ്യാം . പത്തു മണിക്ക് ശേഷം വിരലിൽ എണ്ണാവുന്ന ആൾക്കാരുമായി ബസുകൾ കാലി സർവീസ് നടത്തുന്നു . കണ്ടക്ടറുടെ കീശ കാലി . പിന്നെങ്ങിനെ KSRTC രക്ഷപ്പെടും ?
 
'''NB:'''2017-ലെ ബജറ്റിൽ KSRTC-ക്കു 3000 കോടി രൂപയുടെ പുതിയ പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നു . എന്നാലും ആവശ്യത്തിന് യാത്രക്കാരില്ലാതെ എന്ത് ചെയ്യും KSRTC ?
"https://ml.wikipedia.org/wiki/ഉപയോക്താവ്:Sreeram_Sree" എന്ന താളിൽനിന്ന് ശേഖരിച്ചത്