"ശങ്കരാചാര്യർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
 
=== ജനനം, ബാല്യം ===
മധ്യകേരളത്തിൽ [[അങ്കമാലി|അങ്കമാലിക്കടുത്തുള്ള]] [[പൂർണ്ണാനദി|പൂർണ്ണാ നദിക്ക്]](പെരിയാർ) സമീപമുള്ള ഷാസലം([[കാലടി]]) എന്ന ദേശത്ത് വേദശാസ്ത്രപണ്ഡിതനായ കൈപ്പിള്ളി ഇല്ലത്ത് വിദ്യാധിരാജൻ <ref name=sreesankarachaarya>{{cite book | title= ശ്രീശങ്കരാചാര്യരും ശങ്കരമഠങ്ങളും|publisher=BALARAMA DIGEST |accessdate = 2005-01-22|pages= 6-7}} </ref> എന്ന വിശ്വബ്രാഹ്മണശ്രേഷ്ഠന്ബ്രാഹ്മണശ്രേഷ്ഠന് ഒരു ഉണ്ണി പിറന്നു. രാജശേഖരൻ എന്ന സമീന്ദാർ (രാജശേഖരൻ എന്ന രാജാവിനെ പറ്റിയും ശങ്കരന്റെ ജീവചരിത്രത്തിൽ പലപ്പോഴും കടന്നു വരുന്നുണ്ട്‌ )അക്കാലത്ത്‌ ഒരു ക്ഷേത്രം കാലടിയിൽ പണിതു. അങ്ങനെ അവിടെ ബ്രാഹ്മണരുടെ ഒരു അഗ്രഹാരം രൂപപ്പെട്ടു.ആ ക്ഷേത്രത്തിൽ ജോലി ചെയ്തിരുന്ന ബ്രാഹ്മണനായിരുന്നു വിദ്യാധിരാജൻ. ശിവഗുരു എന്നു പേരുള്ള ഈ കുട്ടി ഉപനയനത്തിന് ശേഷം വേദവും ശാസ്ത്രങ്ങളും പഠിച്ച് പണ്ഡിതനായിത്തീർന്നു. പ്രായപൂർത്തിയായപ്പോൾ [[എറണാകുളം|എറണാകുളം ജില്ലയിലെ]] [[പിറവം|പിറവത്തിനടുത്ത്‌]] [[പാഴൂർ പടിപ്പുര|പാഴൂർ എന്ന ഇല്ലത്തു]] നിന്ന്‌ 'മഖപണ്ഡിതൻ'<ref name=malayalambook11 > {{cite book| last = സ്വാമി | first = തപസ്യാനന്ദ | year = 2002 | title = ശങ്കര-ദിഗ്-വിജയം| pages = 14}}</ref> എന്ന [[ബ്രാഹ്മണൻ|ബ്രാഹമണന്റെ]] മകളായ ആര്യാംബ (ആര്യാദേവി) എന്ന കന്യകയെ വിവാഹം ചെയ്തു. വളരെക്കാലം കാത്തിരുന്നിട്ടും ഇവർക്ക് കുട്ടികൾ ഉണ്ടായില്ല. കുട്ടികളില്ലാത്ത ഇവർ [[തൃശ്ശൂർ|തൃശ്ശൂരിലേക്ക്]] പോവുകയും അവിടെയുള്ള [[വടക്കുംനാഥൻ ക്ഷേത്രം | വടക്കുംനാഥ ക്ഷേത്രത്തിൽ]]<ref name=malayalambook55>{{cite book| last = സ്വാമി | first = തപസ്യാനന്ദ | year = 2002 | title = ശങ്കര-ദിഗ്-വിജയം| pages= 14}}</ref> പോയി 48 ദിവസത്തെ പൂജ ചെയ്യുകയും ചെയ്തു. കുറച്ചുകാലം കഴിഞ്ഞപ്പോൾ ആര്യാ അന്തർജനം ഗർഭിണിയായി. ഗർഭകാലത്ത് ഇവർ പലപ്പോഴും [[ശിവൻ|ശിവനെ]] സ്വപ്നം കണ്ടിരുന്നതായി പറയപ്പെട്ടിരുന്നു. അങ്ങനെ പത്താം മാസത്തിൽ, മേടമാസത്തിലെ വൈശാഖശുക്ലപക്ഷത്തിലെ പഞ്ചമിയും [[പുണർതംതിരുവാതിര (നക്ഷത്രം)|പുണർതംതിരുവാതിര]] നക്ഷത്രവും കൂടിയ കർക്കടക ലഗ്നത്തിൽ, ആര്യാംബ ഒരു ആൺകുഞ്ഞിന് ജന്മം നൽകി.
 
മധ്യാഹ്ന സമയത്ത് ജനിച്ച കുഞ്ഞിന്റെ ഗ്രഹനില ഇപ്രകാരമായിരുന്നു - മേടത്തിൽ സൂര്യൻ, ബുധൻ; കുജൻ മകരത്തിൽ; ശനി തുലാത്തിൽ; ചന്ദ്രൻ മിഥുനത്തിൽ ചന്ദ്രൻ; ഉച്ചത്തിൽ ശുക്രൻ; കേന്ദ്രത്തിൽ വ്യാഴം. <ref name="തപോഭൂമി ഉത്തരഖണ്ഡ്">{{Cite book | last=രാമചന്ദ്രൻ | first=എം. കെ | authorlink=എം.കെ. രാമചന്ദ്രൻ | title=തപോഭൂമി ഉത്തരഖണ്ഡ് | year=2005 | publisher=കറണ്ട് ബുക്സ് | location=തൃശൂർ | isbn= }} </ref> ആ കുഞ്ഞിനു അവർ ശിവഭഗവാന്റെ ബഹുമാനാർത്ഥം ശങ്കരൻ (ശങ്കരൻ എന്നത് പരമശിവന്റെ പര്യായങ്ങളിൽ ഒന്നാണ്) എന്ന് പേരു നൽകുകയും ചെയ്തു. (സംസ്കൃതഭാഷയിൽ ശങ്കരൻ എന്ന വാക്കിന്റെ അർത്ഥം സന്തോഷ ദായകൻ എന്നാണ്).<ref>{{cite book | last = സ്വാമി | first = തപസ്യാനന്ദ | year = 2002 | title = ശങ്കര-ദിഗ്-വിജയം| pages= 17}}</ref>
 
മൂന്ന്‌ വയസ്സായപ്പോൾ അക്ഷരാഭ്യാസവും വായിക്കാനും ശങ്കരൻ പ്രാപ്തനായിരുന്നു. ശങ്കരൻ വളരെ ചെറുപ്പമായിരുന്നപ്പോൾ തന്നെ അദ്ദേഹത്തിന്റെ പിതാവ് മരിച്ചു. വിദ്യാർത്ഥിജീവിതത്തിലേക്കുള്ള തുടക്കമായ [[ഉപനയനം]] അദ്ദേഹത്തിന്റെ അഞ്ചാം വയസ്സിലാണ് നിർവഹിച്ചത്. ഗുരുകുലത്തിൽ സഹപാഠികളെയും ഗുരുക്കന്മാരെയും അത്ഭുതപ്പെടുത്തുന്ന ബുദ്ധിവൈഭവമാണ്‌ ശ്രീശങ്കരൻ കാണിച്ചത്‌. സാമ്പ്രദായികമായ ഗുരുകുലവിദ്യാഭ്യാസമായിരുന്നു ശങ്കരന്റേത്.സാധാരണക്കാരിൽ നിന്നും ഭിക്ഷ വാങ്ങി ജീവിക്കുക എന്നത് ഗുരുകുല സമ്പ്രദായത്തിലെ ഒരു ആചാരമായിരുന്നു. ഒരിക്കൽ ഒരുണങ്ങിയ കാട്ടുനെല്ലിക്ക മാത്രം കയ്യിലുള്ള ഒരു സ്ത്രീയുടെ മുന്നിൽ ഭിക്ഷക്കായി ശങ്കരൻ കൈ നീട്ടി. തന്റെ പക്കൽ കഴിക്കാൻ മറ്റൊന്നും തന്നെ ഇല്ലാതിരുന്നിട്ടും സാത്വികയായ ആ സ്ത്രീ ശങ്കരന് ആ കാട്ടുനെല്ലിക്ക ഭിക്ഷയായി നൽകി. ആ മഹത്ത്വം ഉൾക്കൊണ്ട ശങ്കരൻ അവിടെ നിന്നു തന്നെ കനകധാരാസ്തോത്രം രചിക്കുകയും അതു പൂർണമായതോടെ ഐശ്വര്യത്തിന്റെ ദേവതയായ ലക്ഷ്മീദേവി സ്വർ‌ണ നെല്ലിക്കകൾ സാത്വികയാ‍യ ആ സ്ത്രീയുടെ മേൽ വർഷിക്കുകയും ചെയ്തു എന്നാണ് ഐതിഹ്യം. എട്ടു വയസ്സിനുള്ളിൽ തന്നെ നാലു [[വേദം|വേദങ്ങളും]] [[വേദാന്തം|വേദാന്തങ്ങളും]] [[പുരാണങ്ങൾ|പുരാണങ്ങളും]] ഇതിഹാസങ്ങളും ഹൃദിസ്ഥമാക്കി ശങ്കരൻ തന്റെ പാണ്ഡിത്യം പ്രകടിപ്പിച്ചിരുന്നു.<ref>{{cite book | last = സ്വാമി | first = തപസ്യാനന്ദ | year = 2002 | title = ശങ്കര-ദിഗ്-വിജയം | pages= 28-29 }} </ref>
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2490896" എന്ന താളിൽനിന്ന് ശേഖരിച്ചത്