"പന്തിഭോജനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Vinayaraj എന്ന ഉപയോക്താവ് പന്തി ഭോജനം എന്ന താൾ പന്തിഭോജനം എന്നാക്കി മാറ്റിയിരിക്കുന്നു
No edit summary
വരി 1:
കേരളസസ്കാരത്തിൽ ജാതിതിരിച്ചുള്ള വിവേചനം ബോധ്യമാക്കാൻ ഉദാഹരിക്കാവുന്ന ഏറ്റവും പ്രമുഖമായ ഒരു ഒരു പ്രവൃത്തിയാണ് പന്തിഭോജനം അഥവാ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കൽ. ഉയർന്ന ജാതിക്കാരും താഴ്ന്നജാതിക്കാരും വെവ്വേറെ പന്തികളിൽ മാത്രമേ ഇരുന്നു ഭക്ഷിക്കുകയുണ്ടായിരുന്നുള്ളൂ. ഇതിൽ ബ്രാഹ്മണരുടെ പന്തിയിൽ അബ്രാഹ്മണർക്ക് പ്രവേശനം പോലുമുണ്ടായിരുന്നില്ല. വിളമ്പിക്കൊടുക്കുന്നവരും ബ്രാഹ്മണർ തന്നെയാവണം. ജാതിവ്യവസ്ഥയുടെ കാർക്കശ്യങ്ങളിൽ അധഃകൃതനെ താഴ്ത്തിക്കെട്ടാൻ ഉള്ള മറ്റൊരു ഉപായവും കൂടിയായിരുന്നു ഇത്. ജാതിവ്യവസ്ഥയുമായും ഭക്ഷണരീതിയുമായും ഭക്ഷണക്രമവുമായും എല്ലാം ബന്ധപ്പെട്ട ഇതിനെ കേരളത്തിലെ വിവിധസമൂഹങ്ങളുടെ സാമൂഹികാവസ്ഥയുടെ ഇന്നും ഇന്നലെയും പരിശോധിക്കുന്നതിനു ഉപയോഗിക്കാവുന്നതാണ്. ഒരു പന്തിയിൽ ഉണ്ണാവുന്നവർ എന്നത് ജാതിവ്യവസ്ഥയുടെ ക്രൗര്യം എത്രമാത്രമുണ്ടായിരുന്നുവെന്ന് പുതിയകാലത്തുള്ളവർക്ക് ഉദാഹരണമായി കാണിച്ചുകൊടുക്കാൻ ഉതകുന്നതാണ്. അങ്ങനെ വിവിധസമൂഹങ്ങളുടെ പന്തികൾ പണ്ട് നിലവിലിരുന്നു. ഒരു സദ്യയിലെ തന്നെ വിവിധ പന്തികൾ വിവിധ ജാതിവ്യത്യാസങ്ങളെ ഉയർന്നത് താഴ്‌ന്നത് എന്ന രീതിയിൽ അതിൽ പങ്കെടുക്കുന്നവരുടെ ആത്മാഭിമാനത്തെത്തന്നെ ചോദ്യം ചെയ്തുതാഴ്ത്തിക്കെട്ടാൻ ഉപയോഗിച്ചിരുന്നു.
 
താഴ്ന്നജാതിക്കാർക്കൊപ്പം പന്തിഭോജനം നടത്തിയ ബ്രാഹ്മണസമുദായ അംഗങ്ങൾക്ക് 1930 -കളിൽപ്പോലും കടുത്ത പീഡനം നേരിടേണ്ടിവരികയും സമുദായത്തിൽ നിന്നും ഭ്രഷ്ട് നേരിടേണ്ടിവരികയും വന്നിട്ടുണ്ട്.<ref>http://www.deshabhimani.com/news/kerala/kasargod-panthibhojanam/585274</ref>
 
==അവലംബം==
{{reflist}}
 
==പന്തിവിചാരിപ്പ്==
"https://ml.wikipedia.org/wiki/പന്തിഭോജനം" എന്ന താളിൽനിന്ന് ശേഖരിച്ചത്