"സാക്രമെൻറൊ നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 13:
വിശാലമായ സാക്രമെൻറൊ നദീതട പ്രദേശം ഒരിക്കൽ മത്സ്യങ്ങളാലും മറ്റു ജലജീവികളാലും സമൃദ്ധമായിരുന്നു. പ്രത്യേകിച്ച് ഈ നദീമേഖലയിൽ കണ്ടുവന്നിരുന്ന ചിനൂക്ക് സാൽമൺ മത്സ്യങ്ങൾക്ക് പേരുകേട്ടതായിരുന്നു ഈ നദി. 12,000 വർഷങ്ങൾക്കു മുമ്പുതന്നെ ഈ നദീതടത്തിലെ സമ്പന്നമായ പ്രകൃതിവിഭവങ്ങളെ ആശ്രയിച്ച് മനുഷ്യൻ ജീവിച്ചിരുന്നു. കാലിഫോർണിയയിൽ തദ്ദേശീയ ഇന്ത്യൻ വർഗ്ഗക്കാർ തിങ്ങിപ്പാർത്തിരുന്ന പ്രദേശമായിരുന്നു ഈ നദീതടം. പുരാതനകാലം മുതൽക്കുതന്നെ ഈ നദി ഗതാഗതത്തിനും വാണിജ്യങ്ങൾക്കുമുള്ള പാതയായി ഉപയോഗിച്ചിരുന്നു. നൂറുകണക്കിന് തദ്ദേശീയ ഗോത്രവർഗ്ഗങ്ങൾ പ്രാദേശികമായ ആചാരാനുഷ്ടാനങ്ങൾ അനുവർത്തിച്ച് സാക്രമെന്റൊ താഴ്‍വരയിൽ അധിവസിച്ചിരുന്നു. 1700 കളിലാണ് യൂറോപ്യൻ പര്യവേക്ഷകർ ഈ മേഖലയിലെത്തിച്ചേരുന്നത്. സ്പാനീഷ് പര്യവേക്ഷകനായ ഗബ്രിയേൽ മൊറാഗയാണ് നദിയ്ക്ക് “റിയോ ഡി ലോസ് സാക്രമെൻറോസ്” എന്ന് 1808 ൽ പേരു നൽകിയത്. ഈ പേരു ലോപിക്കുകയും ആംഗലേയത്തിലായപ്പോൾ “സാക്രമെൻറൊ” എന്നാവുകയും ചെയ്തു.
 
പത്തൊമ്പതാം നൂറ്റാണ്ടിൽ സാക്രമെൻറൊ നദിയുടെ ഒരു പോഷകനദിയിൽ സ്വർണ്ണനിക്ഷേപം കണ്ടുപിടിക്കപ്പെട്ടു. ഇത് [[കാലിഫോർണിയ ഗോൾഡ് റഷ്|കാലിഫോർണിയ ഗോൾഡ് റഷി]]<nowiki/>നു കാരണായിത്തീർന്നു. ഇക്കാലത്ത് മറ്റു മേഖലകളിൽനിന്നും ജനങ്ങൾ ഇവിടേയ്ക്ക് ഒഴുകിയെത്തുകയും ചെയ്തു. കരമാർഗ്ഗമുള്ള നടത്താരകളായ കാലിഫോർണിയ ട്രെയിൽ, സിസ്കിയൂ ട്രെയിൽ എന്നിവ വഴി ആയിരക്കണക്കിനു ഖനിജാന്വേഷകർ സ്വർണ്ണഖനികളിലേയ്ക്ക് എത്തിച്ചേർന്നു. നൂറ്റാണ്ടിൻറെ അവസാനപാദത്തിൽ മേഖലയുടെ സാമ്പത്തികാഭിവൃദ്ധി ഖനനത്തെ മാത്രം ആശ്രയിച്ചായിരുന്നു. പിന്നീടുള്ള കാലങ്ങളിൽ അനേകം കുടിയേറ്റക്കാർ കൃഷി, മേച്ചിൽ പ്രദേശങ്ങളുമായി ബന്ധപ്പെട്ട തൊഴിലുകളിലും വ്യാപൃതരായി. ജനബാഹുല്യമുള്ള വിവിധ സമൂഹങ്ങൾ സാക്രമെൻറൊ നദിയ്ക്കു സമാന്തരമായി സംസ്ഥാന തലസ്ഥാനമായ സാക്രമെൻറൊ ഉൾപ്പെടെയുള്ള ഏതാനും പട്ടണങ്ങൾ സ്ഥാപിക്കുകയും ചെയ്തു. വർദ്ധിച്ച തോതിലുള്ള ഖനന പ്രവർത്തനങ്ങളും കാർഷികവൃത്തിയും കാരണമായി സാക്രമെൻറൊ നദി ഇക്കാലത്ത് മലിനമാക്കപ്പെട്ടു. 1950 കൾ മുതൽ നദീതടമേഖലയിൽ ഒട്ടനവധി ജലവൈദ്യു[[ജലവൈദ്യുത പദ്ധതി|ജലവൈദ്യുത പദ്ധതികൾ]] നിലവിൽവന്നു. ഇക്കാലത്ത് പ്രധാനദിയിലും പോഷകനദികളിലുമായി അനേകം [[അണക്കെട്ട്|അണക്കെട്ടുകൾ]] നിലനില്ക്കുന്നു. കനാലുകൾ വഴി മദ്ധ്യ, തെക്കൻ കാലിഫോർണി മേഖലകളിലെ വിശാലമായ മേഖലകളിലാകെ ഈ നദിയിൽ നിന്നു ജലസേചനം നടത്തുന്നു. രാജ്യത്തിൻരെ പ്രധാന കാർഷികമേഖല ഈ പ്രദേശമാണ്. കാലിഫോർണിയയിലെ ജനസംഖ്യയിലെ പാതിയോളം പേർക്ക് ഈ നദിയിലെ ജലം ഉപയോഗപ്പെടുത്തുവാൻ സാധിക്കുന്നു.  നദീ മേഖലയിലെ മനുഷ്യൻറെ അനിയന്ത്രിമായ ഇടപെടലുകളും പരിഷ്കാരങ്ങളും നദീ നടത്തിൻറെനടത്തിന്റെ സ്വാഭാവിക ആവാസവ്യവസ്ഥയ്ക്ക് ദോഷകരമായി ഭവിക്കുകയും ഒരിക്കൽ സമൃദ്ധമായിരുന്ന നദിയിലെ മത്സ്യസമ്പത്ത് നാശോന്മുഖമാകുകയും ചെയ്തു.
 
== അവലംബം ==
"https://ml.wikipedia.org/wiki/സാക്രമെൻറൊ_നദി" എന്ന താളിൽനിന്ന് ശേഖരിച്ചത്