"പുലിക്കളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

185 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
{{prettyurl|Puli kali}}
[[File:Pulikkali by Animesh Xavier.JPG|thumb|തൃശ്ശൂരിലെ പുലിക്കളി]]
[[File:പുലികളി-1.JPG|thumb|300px|പുലികളി]]{{ആധികാരികത}}
[[കേരളം|കേരളത്തിലെ]] തനതായ ഒരു കലാരൂപമാണ് '''പുലികളി''' അഥവാ കടുവക്കളി. [[ഓണം|ഓണക്കാലങ്ങളിലാണ്]] ഈ കലാരൂപം അവതരിപ്പിച്ച് വരാറുള്ളത്. ഈ കലാരൂപത്തിന് ഏകദേശം 200 വർഷത്തെ പഴക്കമുണ്ട്.<ref>http://www.onamfestival.org/pulikali-kaduvakali.html</ref>. ഈ കലാരൂപം അവതരിപ്പിക്കുന്ന കലാകാരന്മാർ അന്നേദിവസം [[കടുവ|കടുവയുടെ]] ശരീരത്തിലുള്ളതു പോലുള്ള വരകളും, കടുവയുടെ മുഖവും ശരീരത്തിൽ വരയ്ക്കുകയും, മുഖത്ത് കടുവയുടെ മുഖം മൂടിയും വെച്ച് വാദ്യമേളങ്ങൾക്കനുസരിച്ച് നൃ്ത്തം വെയ്ക്കുകയും ചെയ്യുന്നു. [[ഉടുക്ക്|ഉടുക്കും]], [[തവിൽ|തകിലുമാണ്]] വാദ്യങ്ങളായി ഉപയോഗിക്കാറുള്ളത്<ref>http://www.onamfestival.org/pulikali-kaduvakali.html</ref>. പുലികളെക്കൂടാതെ ഒരു വേട്ടക്കാരനും ഈ സംഘത്തിൽ ഉണ്ടായിരിക്കും. കടും മഞ്ഞ നിറത്തിലുള്ളതും, കറുപ്പ് നിറത്തിലുള്ളതുമായ ചായങ്ങളാണ് കൂടുതലായും വരയ്ക്കുവാൻ ഉപയോഗിക്കുന്നത്. പ്രത്യേകം പരിശീലനം സിദ്ധിച്ച ആളുകളാണ് ഈ കലാരൂപം അവതരിപ്പിക്കാറുള്ളത്.
= തൃശ്ശൂരിലെ പുലിക്കളി =
അരനൂറ്റാണ്ടിലേറെ പഴക്കമുള്ളതാണ്‌ [[തൃശ്ശൂർ|തൃശ്ശൂരിലെ]] പുലിക്കളി. കൊല്ലവും തിരുവനന്തപുരവുമാണ്‌{{തെളിവ്}} പുലിക്കളിയുടെ മറ്റ്‌ രണ്ട്‌ പ്രധാന സ്ഥലങ്ങൾ. തലമുറകളായി തുടർന്നുപോരുന്ന ഇതിന്‌ പൂരത്തിനും ഏറെത്താഴെയല്ലാത്ത സ്ഥാനമുണ്ട്‌.{{തെളിവ്}} നാലാമോണം നാളിൽ വൈകുന്നേരമാണ് പുലിക്കളി. വേഷം കെട്ടൽ തലേന്ന്‌ രാത്രിതന്നെ തുടങ്ങാറുണ്ട്‌. നടുവിലാൽ ഗണപതിക്ക്‌ മുമ്പിൽ നാളികേരമുടച്ചാണ് പുലികൾ [[സ്വരാജ് റൗണ്ട്|സ്വരാജ് റൗണ്ടിൽ]] പ്രവേശിക്കുക. ചെണ്ടയുടെ വന്യമായ താളത്തിന് ഒപ്പിച്ചു നൃത്തം വെച്ച് കളിച്ച് മുന്നോട്ടു നീങ്ങുന്ന പുലികൾക്ക് ഒപ്പം വലിയ ട്രക്കുകളിൽ തയ്യാറാക്കുന്ന കെട്ട് കാഴ്ചകൾ വളരെ ആകർഷകവും മനോഹരവും ആണ്{{തെളിവ്}}. തൃശൂർ നഗരത്തിന്റെ സാംസ്കാരിക കൂട്ടായ്മയെ ഓർമിപ്പിക്കുന്ന വിധം ഇത്തരം കെട്ടുകാഴ്ച്ചകളിൽ പുരാണങ്ങളിലെ കഥാപാത്രങ്ങൾ മുതൽ എലിയട്ടും ചെഗുവേരയും മാർക്സും സ്പേസ്ഷിപ്പും എല്ലാം കടന്നു വരാറുണ്ട്{{തെളിവ്}}. മാസങ്ങളുടെ ശ്രമം ആണ് ഇത്തരം ഒരു ശിൽപം ഒപ്പിച്ചെടുക്കാൻ ചെലവാക്കുന്നത്{{തെളിവ്}}.
 
തൃശ്ശൂരിലെ പുലിക്കളികൾക്ക് മറ്റു സ്ഥലങ്ങളിൽ കാണുന്നതിൽ നിന്ന് വ്യത്യസ്തത ഉണ്ട്{{തെളിവ്}}. ഇവിടെ പുലികളുടെ മേൽ ഉപയോഗിക്കുന്ന ചായം ഇനാമൽ പെയിന്റ് ആണ്{{തെളിവ്}}. ഇവ മണ്ണെണ്ണയിൽ നന്നായി കൂട്ടിച്ചേർത്താണ് ഉപയോഗിക്കുന്നത്. കാലത്തിന്റെ മാറ്റം പുലികളിലെ വേഷങ്ങളിലും മാറിയിട്ടുണ്ട്. ചിലർ ശരീരത്തിൽ ചിത്രങ്ങൾ വരക്കാറുണ്ട് . വിവിധനിറത്തിലാണ് പുലികൾ , പച്ച, മഞ്ഞ്, കറുപ്പ്, സിൽ വർ, ചുവപ്പ്, നീല, പിങ്ക് , വയലറ്റ് എന്നുവേണ്ട മിക്ക നിറത്തിലും കാണാം. കുടവയറുള്ള പുലിക്കളിക്കാരെയാണ് ഇവിടെ മിക്കവാറും പ്രധാനിയായി കണക്കാക്കുന്നത്. ഇവർ അരമണി ധരിക്കാറുണ്ട്. ഇത് കുലുക്കിയാണ് മിക്കവാറും നൃത്തം ചെയ്യാറ്. പരിപാടി കഴിഞ്ഞാൽ ചായം കഴുകി കളയുന്നത് മണ്ണെണ്ണയുടെ സഹായത്തോടെ ആണ്.
==പുലി വർണ്ണങ്ങൾ==
ഗൊറില്ല നിറങ്ങളാണ് പുലി വർണ്ണങ്ങളാക്കുന്നത്. ഇത് മരഉരുപ്പടികൾക്ക് നിറം കൊടുക്കുന്നതിനുള്ളതാണ്. നിറപ്പൊടികളും വാർണീഷും നീട്ടി അരച്ചാണ്, പുലിവർണ്ണങ്ങൾ ഉണ്ടാക്കുന്നത്. അരച്ചരച്ച് അരക്കുമ്പോൾ പൊട്ടുന്നതാണ് പാകം. <ref name="test1"> 16 സെപ്തംബർ2016, നഗരം സപ്ലിമെന്റ്, മാതൃഭൂമി തൃശ്ശൂർ എഡീഷൻ</ref>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2490062" എന്ന താളിൽനിന്ന് ശേഖരിച്ചത്