"പനിനീർപ്പൂവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ലിങ്ക്
വരി 57:
[[പ്രമാണം:Rosamottu1.JPG|thumb|200px|വിടർന്നു വരുന്ന റോസമൊട്ട് ]]
വളരെ പെട്ടെന്ന് കീടരോഗബാധയേൽക്കുന്ന ഒരു ചെടിയാണിത്. ചില പ്രധാന രോഗങ്ങൾ, നിയന്ത്രണം എന്നിവയെക്കുറിച്ച്.
# [[ചൂർണപൂപ്പുരോഗം|ചൂർണ്ണ പൂപ്പൽ രോഗം]]- ചെടികളുടെ തളിരിലകളിൽ ഉണ്ടാകുന്ന [[ഫംഗസ്]] ബാധയാണിത്. ആരംഭകാലങ്ങളിൽ തളിരിലകൾ അകത്തേക്ക് ചുരുണ്ടുവരുന്നതാണ്‌ ഇതിന്റെ പ്രധാന ലക്ഷണം. രോഗത്തിന്റെ തീവ്രതയനുസരിച്ച് ഇലകളിലും തണ്ടുകളിലും പൂപ്പൽ പോലെ ചാരനിറത്തിലുള്ള പാടുകൾ ഉണ്ടാകുന്നു<ref name="ref1"/>. രോഗം നിയന്ത്രിക്കുന്നതിനായി രോഗം ബാധിച്ച കൊമ്പുകൾ മുറിച്ചുമാറ്റേണ്ടതാണ്‌. ''സൾഫെക്സ്, കെരാത്തേൻ''എന്നീ രാസകീടനാശിനികൾ 1.5 ഗ്രാം മുതൽ 5 ഗ്രാം വരെ ഒരു ലിറ്റർ വെള്ളത്തിൽ കലക്കി സ്പ്രേ ചെയ്യേണ്ടത് നന്നായിരിക്കും.
# കരിമ്പൊട്ട് രോഗം- ഇലകളിലുണ്ടാകുന്ന കറുത്ത പുള്ളികൾ/അടയാളങ്ങൾ എന്നിവയാണ്‌ രോഗം തിരിച്ചറിയുന്നതിനുള്ള ഏറ്റവും എളുപ്പമാർഗ്ഗം. കീടബാധയേറ്റ ഇലകൾ കാലക്രമേണ കൊഴിഞ്ഞുപോകാറുണ്ട്. ''ഡൈത്തേൺ-എം'' എന്ന രാസകീടനാശിനി 45.2 ഗ്രാം 1 ലിറ്റർ വെള്ളത്തിൽ കലർത്തി ചെടികളിൽ സ്പ്രേ ചെയ്യുന്നത് ഈ രോഗം നിയന്ത്രിക്കുന്നതിന്‌ സഹായകമാണ്<ref name="ref1"/>.
# മണ്ടയുണങ്ങൽ- ചെടിയിൽ മുകളിൽ നിന്നും താഴേക്ക് കമ്പുകൾ ഉണങ്ങി നശിക്കുന്നതാണ്‌ രോഗലക്ഷണം. ഉണങ്ങി കമ്പുകൾ മുറിച്ചുമാറ്റി മുറിവായിൽ [[ബോർഡോ മിശ്രിതം]] പുരട്ടേണ്ടതാണ്‌<ref name="ref1"/>.
"https://ml.wikipedia.org/wiki/പനിനീർപ്പൂവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്