"കൊടുങ്ങല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 123:
[[പ്രമാണം:Thiruvanchikulam3.jpg|ലഘുചിത്രം|തിരുവഞ്ചിക്കുളം ക്ഷേത്രം വടക്കേ നട ]]
[[കൊടുങ്ങല്ലൂർ|കൊടുങ്ങല്ലൂരിൽ]] നിന്ന് രണ്ട് കിലോമീറ്റർ തെക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ്‌ '''തിരുവഞ്ചികുളം ശിവക്ഷേത്രം''' . ഇവിടത്തെ മുഖ്യ പ്രതിഷ്ഠയായ [[പരമശിവൻ|ശിവൻ‍]] സദാശിവഭാവത്തിൽ കിഴക്കോട്ട് ദർശനമായി നിലകൊള്ളുന്നു. കൂടാതെ ഇരുപത്തഞ്ചിലധികം ഉപദേവന്മാരുടേയും ക്ഷേത്രങ്ങളും ഇവിടെ സ്ഥിതിചെയ്യുന്നുണ്ട്. തൃക്കുലശേഖരപുരം ശിവക്ഷേത്രത്തിനു അല്പം കിഴക്കായാണ് ഇത് സ്ഥിതിചെയ്യുന്നത്. ദക്ഷിണേന്ത്യയിലെ ശൈവരുടെ ഭക്തിസാഹിത്യത്തിൽ പരാമർശിതമായ ഏക കേരളീയ ക്ഷേത്രം ഇതാണ് <ref>നാരായണൻ. 1996:189</ref> ഇന്ത്യാ ചരിത്രത്തിൽ വളരെ പ്രാധാന്യമർഹിക്കുന്ന ഒരു ക്ഷേത്രമാണിത്. ചേരരാജാക്കന്മാരുടെ കുടുംബക്ഷേത്രം എന്ന പേരിൽ ഇതിനു പ്രാധാാന്യം കൈവരുന്നത്. [[ചേരമാൻ പെരുമാൾ|രണ്ടാം]] ചേരസാംരാജ്യ കാലഘട്ടത്തിൽ , [[ചേരമാൻ പെരുമാൾ|ചേരമാൻ പെരുമാളുടെ]] സമയത്താണ് പുതിയ ക്ഷേത്രനിർമ്മാണമുണ്ടായതെന്ന് കരുതുന്നു. അതിനു മുൻൽ ആദ്യചേരരുടെ കാലത്ത് ഇത് ഒരു ചെറിയ ക്ഷേത്രമായിരുന്നു. പെരുമാളും സുഹൃത്തായ സുന്ദരമൂർത്തി നായനാരും വലിയ ശിവഭക്തരായിരുന്നു. ശിവകീർത്തങ്ങൾ പാടി ദക്ഷിണേന്ത്യ മുഴുവൻ അവർ നടന്നുവെന്നും വയസ്സുകാലത്ത്, പെരുമാളും [[സുന്ദരമുർത്തി|സുന്ദരമൂർത്തി]] നായനാരും ക്ഷേത്രത്തിൽ വച്ച് സ്വർഗം പ്രാപിച്ചു എന്നും വിശ്വസിക്കപ്പെടുന്നു. അവർ ഉറ്റ മിത്രങ്ങളായതിനാൽ രണ്ട് പേരുടെയും വിഗ്രഹങ്ങൾ ഒരേ ശ്രീകോവിലിൽ കാണാം.
 
== തൃക്കുലശേഖരപുരം ശ്രീകൃഷ്ണക്ഷേത്രം ==
[[തൃശൂർ ജില്ല|തൃശൂർ ജില്ലയിലെ]] [[കൊടുങ്ങല്ലൂർ|കൊടുങ്ങല്ലൂരിൽ]], [[മേത്തല]] പഞ്ചായത്തിൽ [[തൃക്കുലശേഖരപുരം]] എന്ന സ്ഥലത്താണ് ഈ ശ്രീകൃഷ്ണ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. [[കേരളം|കേരളത്തിൽ]] ആദ്യം പണിതീർത്ത വിഷ്ണുക്ഷേത്രം എന്ന് വിശ്വാസം. പ്രധാന മൂർത്തി [[ശ്രീകൃഷ്ണൻ]]‍. [[കുലശേഖരസാമ്രാജ്യം|കുലശേഖരസാമ്രാജ്യ]] സ്ഥാപകനായ [[കുലശേഖര ആഴ്‌വാർ]] നിർമ്മിക്കുകയോ പുതുക്കിപണിയുകയോ ചെയ്ത ക്ഷേത്രമാണെന്ന് കരുതപ്പെടുന്നു. ഹിന്ദു നവോത്ഥാനകാലത്ത് ചേരന്മാരുടെ പിൻഗാമികളായ [[കുലശേഖരന്മാർ]] വൈഷ്ണവമതാനുയായികളാക്കപ്പെട്ടു. കേരളക്കരയിൽ ആദ്യമായി അക്കാലത്ത് ഈ [[വൈഷ്ണവക്ഷേത്രം]] സ്ഥാപിച്ചു എന്ന് കരുതപ്പെടുന്നു. കുലശേഖര ആഴ്‌വാർ [[വൈഷ്ണവൻ]] ആയിരുന്നെങ്കിലും, പിന്നീട് വന്ന കുലശേഖരന്മാർ [[ശൈവർ]] ആയതിനാലാണ് ഈ ക്ഷേത്രത്തിൻ വേണ്ടത്ര പ്രോത്സാഹനം കിട്ടാതെ പോയതെന്ന് കരുതുന്നു. [[കൊടുങ്ങല്ലൂർ രാജവംശം|കൊടുങ്ങല്ലൂർ രാജകുടുംബത്തിന്റെ]] കുലദേവതയാണ്. കൊടുങ്ങല്ലൂർ തമ്പുരാക്കന്മാരുടെ അരിയിട്ടുവാഴ്ച ഈ ക്ഷേത്രത്തിലായിരുന്നു.
[[പ്രമാണം:Trikkulashekarapuram srikrishna temple.jpg|ലഘുചിത്രം|തൃക്കുലശേഖരപുരം ശിവക്ഷേത്രം]]
 
== ചേരമാൻ ജുമാ മസ്ജിദ് ==
"https://ml.wikipedia.org/wiki/കൊടുങ്ങല്ലൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്