"കൊടുങ്ങല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 122:
== തിരിവഞ്ചിക്കുളം ശിവക്ഷേത്രം ==
[[പ്രമാണം:Thiruvanchikulam3.jpg|ലഘുചിത്രം|തിരുവഞ്ചിക്കുളം ക്ഷേത്രം വടക്കേ നട ]]
[[കൊടുങ്ങല്ലൂർ|കൊടുങ്ങല്ലൂരിൽ]] നിന്ന് രണ്ട് കിലോമീറ്റർ തെക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ്‌ '''തിരുവഞ്ചികുളം ശിവക്ഷേത്രം''' . ഇവിടത്തെ മുഖ്യ പ്രതിഷ്ഠയായ [[പരമശിവൻ|ശിവൻ‍]] സദാശിവഭാവത്തിൽ കിഴക്കോട്ട് ദർശനമായി നിലകൊള്ളുന്നു. കൂടാതെ ഇരുപത്തഞ്ചിലധികം ഉപദേവന്മാരുടേയും ക്ഷേത്രങ്ങളും ഇവിടെ സ്ഥിതിചെയ്യുന്നുണ്ട്. തൃക്കുലശേഖരപുരം ശിവക്ഷേത്രത്തിനു അല്പം കിഴക്കായാണ് ഇത് സ്ഥിതിചെയ്യുന്നത്. ദക്ഷിണേന്ത്യയിലെ ശൈവരുടെ ഭക്തിസാഹിത്യത്തിൽ പരാമർശിതമായ ഏക കേരളീയ ക്ഷേത്രം ഇതാണ് <ref>നാരായണൻ. 1996:189</ref> ഇന്ത്യാ ചരിത്രത്തിൽ വളരെ പ്രാധാന്യമർഹിക്കുന്ന ഒരു ക്ഷേത്രമാണിത്. ചേരരാജാക്കന്മാരുടെ കുടുംബക്ഷേത്രം എന്ന പേരിൽ ഇതിനു പ്രാധാാന്യം കൈവരുന്നത്. [[ചേരമാൻ പെരുമാൾ|രണ്ടാം]] ചേരസാംരാജ്യ കാലഘട്ടത്തിൽ , [[ചേരമാൻ പെരുമാൾ|ചേരമാൻ പെരുമാളുടെ]] സമയത്താണ് പുതിയ ക്ഷേത്രനിർമ്മാണമുണ്ടായതെന്ന് കരുതുന്നു. അതിനു മുൻൽ ആദ്യചേരരുടെ കാലത്ത് ഇത് ഒരു ചെറിയ ക്ഷേത്രമായിരുന്നു. പെരുമാളും സുഹൃത്തായ സുന്ദരമൂർത്തി നായനാരും വലിയ ശിവഭക്തരായിരുന്നു. ശിവകീർത്തങ്ങൾ പാടി ദക്ഷിണേന്ത്യ മുഴുവൻ അവർ നടന്നുവെന്നും വയസ്സുകാലത്ത്, പെരുമാളും [[സുന്ദരമുർത്തി|സുന്ദരമൂർത്തി]] നായനാരും ക്ഷേത്രത്തിൽ വച്ച് സ്വർഗം പ്രാപിച്ചു എന്നും വിശ്വസിക്കപ്പെടുന്നു. അവർ ഉറ്റ മിത്രങ്ങളായതിനാൽ രണ്ട് പേരുടെയും വിഗ്രഹങ്ങൾ ഒരേ ശ്രീകോവിലിൽ കാണാം.
 
== ചേരമാൻ ജുമാ മസ്ജിദ് ==
"https://ml.wikipedia.org/wiki/കൊടുങ്ങല്ലൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്