"നരിപ്പറ്റ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Naripatta Gramapanchayat}}
[[പ്രമാണം:Narippatta|ലഘുചിത്രം|നടുവിൽ]]
{{ആധികാരികത}}
 
കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിൽ കുന്നുമ്മൽ ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഗ്രാമപഞ്ചായത്താണ് നരിപ്പറ്റ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ വിസ്തീർണ്ണം 50.63 ചതുരശ്ര കിലോമീറ്ററാണ്. പഞ്ചായത്തിന്റെ അതിരുകൾ വടക്ക് വാണിമൽ, തൊണ്ടർനാട്(വയനാട്) പഞ്ചായത്തുകളും, തെക്ക് കുന്നുമ്മൽ, കായക്കൊടി, നാദാപുരം പഞ്ചായത്തുകളും, കിഴക്ക് തൊണ്ടർനാട്(വയനാട്), കാവിലുമ്പാറ, കായക്കൊടി പഞ്ചായത്തുകളും, പടിഞ്ഞാറ് വാണിമൽ, നാദാപുരം പഞ്ചായത്തുകളും ആണ്. ഈ ഗ്രാമം പഞ്ചായത്തായി രൂപീകൃതമാകുന്നത് 1955-ലാണ്. പഞ്ചായത്തിലേക്ക് ആദ്യതെരഞ്ഞെടുപ്പ് നടന്നത് കൈപൊക്കി വോട്ടുരേഖപ്പെടുത്തി കൊണ്ടാണ്. എ.പി.കുഞ്ഞിക്കണ്ണൻ ആയിരുന്നു പഞ്ചായത്തിലെ ആദ്യത്തെ പ്രസിഡന്റ്.ഇന്നത്തെ കണ്ണൂർ ജില്ലയിലെ ചിറയ്ക്കൽ പ്രദേശത്തു നിന്നും കുടിയേറി പാർത്ത തളിപറമ്പ് ഗ്രാമപാരമ്പര്യമുള്ള നമ്പൂതിരി കുടുംബങ്ങളായിരുന്നു നരിപറ്റയിലെ  തിനൂരിന്റെ പഴയകാല പ്രഭാവം നിലനിർത്തിയത്. തിനമൂരപ്പ പ്രതിഷ്ഠയുള്ള ഇവിടുത്തെ ക്ഷേത്രം കാലാന്തരത്തിൽ കേരളത്തിൽ അത്യപൂർവ്വമായി മാത്രം കണ്ടുവരുന്ന ശങ്കരനാരായണക്ഷേത്രങ്ങളിലൊന്നായി അറിയപ്പെട്ടു. ഇവിടുത്തെ നമ്പൂതിരി കുടുംബങ്ങൾ യജൂർവേദ വിഭാഗത്തിൽപെടുന്നവരാണ്. നമ്പൂതിരിയില്ലങ്ങളിൽ ചിലതിൽ അത്യപൂർവ്വമായി താളിയോല ഗ്രന്ഥങ്ങൾ ഇന്നും സൂക്ഷിക്കുന്നുണ്ട്. കടത്തനാടൻ ഗ്രാമങ്ങൾക്ക് സ്വന്തമായ ചില പൈതൃകങ്ങളുണ്ട്. കളരിപ്പയറ്റും കോൽക്കളരിയും ഇവിടെ ഒപ്പത്തിനൊപ്പം വളർന്നുവന്നു. ശാരീരികവും മാനസികവുമായ ഒരു താളലയം കളരിഗുരുക്കന്മാരുടെ ശിഷ്യത്വത്തിൽ സർവ്വരും ഏറ്റുവാങ്ങി. സവർണ്ണകലകളിൽ കഥകളി, ഓട്ടംതുള്ളൽ, മോഹിനിയാട്ടം, ചാക്യാർകൂത്ത് എന്നിവ മുന്നിട്ടു നിന്നു. വടക്കൻ പാട്ടുകൾ, നാടൻകലകൾ എന്നിവ സമൂഹത്തിലെ കീഴ്തട്ടിലുള്ളവരുടെ സംഭാവനയായിരുന്നു. നിബിഡവനങ്ങളുള്ള മലമ്പ്രദേശങ്ങളും നിത്യഹരിതമായ പാടശേഖരങ്ങളും നൂറ്റാണ്ടുകളുടെ ജനവാസ പരമ്പരയുടെ ചരിത്രപശ്ചാത്തലം കുറിക്കുന്നു.ചെങ്കുത്തായ മലയിടുക്കുകൾ, ഉയർന്നുനിൽക്കുന്ന കുന്നുകൾ, നിരപ്പായ സമതലങ്ങൾ, സസ്യസമൃദ്ധിയുടെ സിരാകേന്ദ്രങ്ങളായ നീർച്ചാലുകളും തോടുകളും, വറ്റി വരളാത്ത നിരവധി ജലശേഖരങ്ങളും അടങ്ങുന്ന ഒന്നായിരുന്നു പൂർവ്വകാലത്തെ നരിപ്പറ്റ. ഏതാണ്ട് ആയിരം ഹെക്ടറോളം വരുന്ന നെൽപാടങ്ങളും അത്രയും തന്നെ വരുന്ന ഘോരവനങ്ങളും ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭകാലത്ത്  ഉണ്ടായിരുന്നു.
[[കോഴിക്കോട് ജില്ല|കോഴിക്കോട് ജില്ലയിലെ]] [[വടകര]] [[താലൂക്ക്|താലൂക്കിലെ]] ഒരു [[ഗ്രാമപഞ്ചായത്ത്|ഗ്രാമപഞ്ചായത്താണ്]] നരിപ്പറ്റ. [[കൈവേലി]] ആണ് ഇതിന്റെ പ്രധാന കേന്ദ്രം.
 
== പ്രധാന സ്ഥലങ്ങൾ==
*കൈവേലി
"https://ml.wikipedia.org/wiki/നരിപ്പറ്റ_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്