"ഓണിക്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,273 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
('ഭാരതമുൾപ്പെടെ ഏതാണ്ട് ഇരുപതോളം രാജ്യങ്ങളിൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
ഭാരതമുൾപ്പെടെ ഏതാണ്ട് ഇരുപതോളം രാജ്യങ്ങളിൽ സുലഭമായി കാണപ്പെടുന്ന ഒരു രത്നക്കല്ലാണ്‌ '''ഓണിക്സ്‌''' . ഈ രത്നത്തിന്റെ ഉറവിടം ഭൂമിയിലുള്ള കാൽസിഡോണി(Chalcedony bands) പാറ അടുക്കുകളാണ് . വാസ്തവത്തിൽ രാസപരമായി ഈ രത്നം പാറ തന്നെയാണ് . സിലിക്കോൺ ഡയോക്സൈഡാണ്(SiO2) ഇതിന്റെ രാസഘടന. ഇത് തന്നെയാണ് കരിങ്കൽ പാറയുടെയും രാസഘടന . എന്നാൽ ചില പ്രത്യേക ഓക്സൈഡുകളുടെ(Oxides) സാന്നിദ്ധ്യം കാരണം ഇതിനു വളരെ വളരെ വിപുലമായ വർണ്ണ വൈവിദ്ധ്യം കൈവരുന്നു . ചുവന്ന ഓണിക്സ്‌(Red Onyx) , കറുത്ത ഓണിക്സ്‌(Black Onyx) , പച്ച ഓണിക്സ്‌(Green Onyx) എന്നിങ്ങനെ വിവിധ വർണ്ണങ്ങളിലായി ഓണിക്സ്‌ ലഭ്യമാണ് .
 
ഓണിക്സ്‌ കൃത്രിമമായും നിർമ്മിക്കുവാൻ സാധിക്കും . അതും പ്രകൃതിദത്തമായവയെപ്പോലെ തിളക്കമുള്ളതാണ് . ഓണിക്സ്‌ വളരെ വിലകുറഞ്ഞ ഒരു രത്നമാണ് . അതിനാൽ ഇത് സാധാരണക്കാർക്കും പ്രാപ്യമാണ് . കേരളത്തിലെ പാറക്കൂട്ടങ്ങളിലും കാടുകളിലും ഓണിക്സിന്റെ കല്ല് ലഭിക്കുന്നുണ്ട് . ഇതിനെ മുറിച്ച്, ഉരച്ചു തിളക്കം വരുത്തിയെടുത്ത്‌ രത്നമായി സ്വർണ്ണത്തിലും വെള്ളിയിലും പതിച്ചു ആഭരണങ്ങളിലാക്കി ധരിക്കാറുണ്ട്.
 
പച്ച ഓണിക്സ്‌, മരതകത്തിനു പകരമായി ഉപയോഗിക്കാം . വളരെ വിലകുറവുള്ളതിനാൽ ആർക്കും വാങ്ങുവാൻ സാധിക്കും . ചില രത്നജ്യോതിഷികളും പച്ച ഓണിക്സ്‌ മരതകത്തിനു പകരമായി ശുപാർശ ചെയ്തു കാണുന്നു . പച്ച ഓണിക്സിന് നല്ല കടുംപച്ച നിറമാണ് . പച്ചിലച്ചാറിന്റെ നിറം . മരതകത്തേക്കാൾ കാണാനും ഭംഗിയുണ്ട് .
 
നിഗൂഢമായ അപകടങ്ങളിൽ നിന്നും , വിഷ ജന്തുക്കളുടെ ഉപദ്രവങ്ങളിൽ നിന്നും ഓണിക്സ്‌ അത് ധരിച്ചിരിക്കുന്ന വ്യക്തിയെ രക്ഷിക്കുമെന്ന് പഴയ ഗ്രീക്കുകാരായ ജ്യോതിഷികൾ വിശ്വസിച്ചിരുന്നു .
1,199

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2487937" എന്ന താളിൽനിന്ന് ശേഖരിച്ചത്