"പാശുപതാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 3:
[[File:Kiratarjuniya.jpg|thumb|ശിവൻ അർജ്ജുനന് പാശുപതാസ്ത്രം നൽകുന്നു]]
 
ഹൈന്ദവ വിശ്വാസപ്രകാരം [[ത്രിമൂർത്തികൾ|ത്രിമൂർത്തികളിൽ]] ഒരാളായ ഭഗവാൻ [[ശിവൻ|പരമശിവന്റെ]] പക്കലുള്ള അസ്ത്രമാണ് '''പാശുപതം''' . '''പശുപതി''' എന്നും ശിവന് പേരുള്ളതിനാൽ ശിവന്റെ അസ്ത്രത്തെ '''പാശുപതം''' എന്ന് പറയുന്നു .
'''ഉപമന്യു''' മഹർഷിയുടെ വാക്കുകൾ ഇങ്ങനെയാണ് . ശിവന് '''പിനാകം''' എന്ന് പേരോടുകൂടിയ ഒരു ചാപമുണ്ട് . ഇതാകട്ടെ മഴവില്ലുപോലെ ശോഭയുള്ളതും ഏഴു തലകൾ ഉള്ളതുമായ ഒരു മഹാസർപ്പമാണ് . ഉഗ്രമായ ദംഷ്ട്രകളോട് കൂടിയ ഈ ഏഴു തലകളിൽ നിന്നും സദാസമയവും കൊടും വിഷം വമിക്കുന്നുണ്ട് . ഈ മഹാചാപത്തിന്റെ ഞാണായ വാസുകീസർപ്പത്തെ ശിവൻ തന്റെ ഗളത്തിൽ അണിഞ്ഞിരിക്കുന്നു . ഈ ചാപത്തിൽ വച്ച് പ്രയോഗിക്കുന്ന ശിവന്റെ അസ്ത്രമാണ് മഹത്തായ '''പാശുപതം''' . ഈ അസ്ത്രം സൂര്യപ്രഭയോടും കാലാഗ്നി തുല്യവുമായതാണ് . ഈ അസ്ത്രമേറ്റാൽ സർവ്വബ്രഹ്മാണ്ഡവും ഭസ്മമായിപ്പോകും . ബ്രഹ്‌മാസ്‌ത്രമോ നാരായണാസ്ത്രമോ ഐന്ദ്രാസ്ത്രമോ ആഗ്നേയവാരുണങ്ങളോ ഈ അസ്ത്രത്തിന് തുല്യമാവുകയില്ല . മുൻപ് ഭഗവാൻ പരമശിവൻ ത്രിപുരത്തെ നശിപ്പിച്ചത് ഈ അസ്ത്രത്താലാണ് . ബ്രഹ്‌മാവും വിഷ്ണുവും ഉൾപ്പെടെയുള്ള ദേവന്മാരിൽ ആരും ഈ അസ്ത്രമേറ്റാൽ വധിക്കപ്പെടുന്നതാണ് . ഈ അസ്ത്രത്തിനു മേലായി മറ്റൊരസ്ത്രവുമില്ല .[ മഹാഭാരതം അനുശാസനപർവ്വം അദ്ധ്യായം 14 ].
==അർജ്ജുനനും പാശുപതവും==
പാണ്ഡവരുടെ വനവാസക്കാലത്ത് [[അർജ്ജുനൻ|അർജ്ജുനൻ]] [[യുധിഷ്ഠിരൻ|യുധിഷ്ഠിരനിൽ]] നിന്നും മന്ത്രം സ്വീകരിച്ചു അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം അസ്ത്രസമ്പാദനത്തിനായി വനത്തിലേക്ക് പുറപ്പെട്ടു . അവിടെ വച്ച് അദ്ദേഹം ഇന്ദ്രനെ ദർശിക്കുകയും അദ്ദേഹത്തിൻറെ നിർദ്ദേശപ്രകാരം ഭഗവാൻ പരമശിവനെ പ്രത്യക്ഷനാക്കുവാനുദ്ദേശിച്ചു ഘോരമായ തപസ്സിൽ മുഴുകുകയും ചെയ്തു . അർജ്ജുനന്റെ തപസ്സിൽ പ്രീതനായ ഭഗവാൻ പരമശിവൻ ഒരു '''കിരാതന്റെ''' രൂപത്തിൽ വനത്തിൽ എത്തിച്ചേരുകയും അർജ്ജുനന്റെ തപസ്സു നോക്കി നിൽക്കുകയും ചെയ്തു . ആ സമയം '''മൂകൻ''' എന്നുപേരായ ഒരു അസുരൻ വലിയൊരു കാട്ടുപന്നിയുടെ രൂപത്തിൽ അര്ജ്ജുനന് നേരെ തേറ്റ ഉയർത്തിക്കൊണ്ടു പാഞ്ഞുവരികയും അർജ്ജുനൻ ആ അസുരന് നേരെ ശക്തമായ ഒരസ്ത്രം പ്രയോഗിക്കുവാൻ തുനിയുകയും ചെയ്തു . ആ സമയം '''കിരാതൻ''' അർജ്ജുനനെ തടുത്തുകൊണ്ടു ഇങ്ങനെ പറഞ്ഞു . " ഈ പന്നിയെ ആദ്യം ഉന്നം വച്ചതു ഞാനാണ് . അതിനാൽ ഇതിനെ വധിക്കേണ്ടതും ഞാനാണ് ". അർജ്ജുനൻ അത് വകവയ്ക്കാതെ അസ്ത്രമയയ്ക്കുകയും കിരാതനും ഒരസ്ത്രം പ്രയോഗിക്കുകയും ചെയ്തു . രണ്ടു അസ്ത്രങ്ങളും ഒരുമിച്ചേറ്റ് അസുരൻ പന്നിയുടെ രൂപം വെടിഞ്ഞു ചത്തുവീണു . തുടർന്ന് അർജ്ജുനനും കിരാതനും പന്നിയുടെ വധത്തെച്ചൊല്ലി തർക്കമാരംഭിച്ചു . അത്അവർ തമ്മിൽ ഭയങ്കരമായ യുദ്ധം നടക്കുകയും ചെയ്തു. യുദ്ധതിനൊടുവിൽ ഒരു ദ്വന്ദ്വയുദ്ധത്തിൽഅത്ഭുതം സംഭവിച്ചു. അർജുനന്റെ അമ്പ്ഒഴിയാത്ത ആവനാഴി കാലി ആയി പോയി. അത് കണ്ട അർജുനൻ തന്റെ വില്ലു കൊണ്ട് കിരാതനെ ആക്രമിച്ചു എന്നാൽ കലാശിക്കുകയും കിരാതൻ അർജ്ജുനനെഅർജുനന്റെ നിശ്ശേഷംവില്ലു തോൽപ്പിച്ചുപിടിച്ചേടുത്തു. പരവശനാക്കുകയുംവർധിച്ച ചെയ്തുദേഷ്യത്തോടെ അർജുനൻ തന്റെ ദിവ്യമായ വാൾ എടുത്തു കിരാതനെ വെട്ടി. ഒടുവിൽഎന്നാൽ പർവ്വത്തിന് പോലും തടയാൻ സാധിക്കാത്ത ആ വാൾ പല കഷണങ്ങൾ ആയി ചിതറിപ്പോയി. അതുകണ്ട അർജുനൻ തന്റെ ബാഹുബലം ഉപയോഗിച്ച് മുഷ്ടി യുദ്ധം തുടങ്ങി. നരനായ അർജുനനും വേടനായി വന്ന ശിവനും തമ്മിൽ അതിഭയങ്കരമായ യുദ്ധം തന്നെ അവിടെ നടന്നു. പരസ്പരം ഉള്ള പ്രഹരത്തിന്റെ ശക്തി കൊണ്ട് രണ്ടുപേരുടെയും ശരീരത്തിൽ നിന്ന് തീയും പുകയും വന്നു. ഒരു മുഹൂർത്തം (48 മിനിറ്റ്) നീണ്ടു നിന്ന ആ യുദ്ധതിനൊടുവിൽ ദീർഘനാളത്തെ തപസ്സുകൊണ്ടു ക്ഷീണിച്ചിരുന്ന അർജുനൻ ബോധം കെട്ടു വീണു. കുറച്ചു കഴിഞ്ഞു ബോധം തളർന്നവശനായവീണ്ടെടുത്ത അർജ്ജുനൻഅർജുനൻ ഇനി ഭഗവാൻ ശിവൻ തന്നെ ശരണമെന്നു നിനച്ചു ശിവപൂജയാരംഭിച്ചു . ശിവവിഗ്രഹത്തിൽ അർച്ചിച്ച പുഷ്പങ്ങൾ കിരാതന്റെ ശിരസ്സിൽ ശോഭിക്കുന്നത് കണ്ടു കിരാതരൂപത്തിലെത്തി തന്നെ പരീക്ഷിച്ചത് ഭഗവാൻ പരമശിവനാണെന്നു അര്ജ്ജുനന് മനസ്സിലായി . തുടർന്ന് അർജ്ജുനൻ കിരാതനോട് ക്ഷമായാചനം ചെയ്യുകയും , കിരാതരൂപത്തിൽ വന്ന ഭഗവാൻ '''ശിവൻ''' തന്റെ യഥാർത്ഥരൂപത്തിൽ അര്ജ്ജുനന് പ്രത്യകഷനായി '''പാശുപതാസ്ത്രം''' നല്കുകയും ചെയ്തു . തുടർന്ന് ഭഗവാൻ ഇങ്ങനെ പറഞ്ഞു . " അർജ്ജുനാ , ഇന്ദ്രൻ , യമൻ , [[വരുണൻ|വരുണൻ]] , കുബേരൻ , വായു തുടങ്ങി ഒരു ദേവന്മാർക്കും ഈ അസ്ത്രം സിദ്ധിച്ചിട്ടില്ലെന്നറിയുക . പ്രപഞ്ചത്തിലെ ത്രിലോകങ്ങളിലെ സർവ്വ ചരാചരങ്ങളും പാശുപതമേറ്റാൽ ഭസ്മമായിപ്പോകും . വാക്കു , നോട്ടം , മനസ്സ് , വില്ലു എന്നിവയാൽ പാശുപതം പ്രയോഗിക്കാവുന്നതാണ് ". തുടർന്ന് ആ അസ്ത്രത്തിന്റെ പ്രയോഗ - ഉപസംഹാര വിധികളും മന്ത്രങ്ങളുമെല്ലാം അര്ജ്ജുനന് ഉപദേശിച്ചിട്ടു ശിവൻ മറഞ്ഞു . ശിവനിൽ നിന്നും അർജ്ജുനൻ മഹത്തായ അസ്ത്രം നേടിയതറിഞ്ഞു അത്ഭുതസ്തബ്ധരായ ദേവന്മാർ അർജ്ജുനനിൽ വളരെയധികം പ്രീതരായിത്തീരുകയും അവരെല്ലാം അവരവരുടെ അസ്ത്രങ്ങൾ അര്ജ്ജുനന് നല്കി അനുഗ്രഹിക്കുകയും ചെയ്തു .
 
==പാശുപതം==
"https://ml.wikipedia.org/wiki/പാശുപതാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്