"നിരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

202.88.250.82 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2483951 നീക്കം ചെയ്യുന്നു
202.88.250.98 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2483981 നീക്കം ചെയ്യുന്നു.
വരി 35:
 
==പേരിന് പിന്നിൽ==
ഈ പ്രദേശത്തിന്റെ ആദ്യകാലനാമം ''നീർമ്മണ്ണ്'' എന്നായിരുന്നു എന്നാണ് പല ചരിത്രകാരന്മാരുടെയും അഭിപ്രായം.<ref name=niranam_church>[http://niranamchurch.com/History.htm നിരണം പള്ളിയുടെ വെബ്സൈറ്റ്]</ref> നീരുറവകൾ ധാരാളമായുള്ള ഫലഭൂയിഷ്ടമായ പ്രദേശമായതിനാലാണ് ആ പേർ വന്നതെന്നും ''നീർമ്മണ്ണ്'' കാലാന്തരത്തിൽ ''നിരണം'' ആയിത്തീരുകയായിരുന്നു എന്നും അവർ അവകാശപ്പെടുന്നു. ''രണം'' (യുദ്ധം) ഇല്ലാതെ, പരസ്പരം മൈത്രിയോടെ കഴിയുന്ന ശാന്തഭൂമി എന്ന അർത്ഥത്തിലാണ് ഈ പ്രദേശത്തിന്ന് ''നിരണം'' എന്ന പേരുണ്ടായത്<ref name=lsgkerala/> എന്നൊരു അഭിപ്രായവുമുണ്ട്. ആയിരത്തിലേറെ വർഷങ്ങളായി ഇവിടെ നിലനിന്നു പോരുന്ന മതസൗഹാർദ്ദം വിദേശിയരെപ്പോലും ആശ്ചര്യപ്പെടുത്തിയിട്ടുണ്ടെന്നത് ഈ വാദത്തിന് ഒരു കാരണമാവാം. "നിരണം പള്ളി ഒരു ഹൈന്ദവക്ഷേത്രത്തിന് വളരെ സമീപത്തായി നിർബ്ബാധമായ ഒരു പ്രാചീന സിറിയൻ പള്ളിയാണെന്നുള്ളത് സഹിഷ്ണുതയോടെ വീക്ഷിക്കേണ്ടതാണ്." എന്ന് ലെഫ്റ്റനന്റ് കോർണർ എഴുതിയ 'സർവെ ഓഫ് ദി ട്രാവൻകൂർ കൊച്ചിൻ സ്റ്റേറ്റ്സ്' എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.<ref name=pc_mathew>അഡ്വ.പി.സി മാത്യു , നിരണം പള്ളി ചരിത്രം, ഇലഞ്ഞിക്കൽ പബ്ലീഷേർസ് ,2006 ഫെബ്രുവരി </ref>നിരണം വലിയപള്ളിയുടെ സമീപത്തായി ഒരു ഭവനം "പട്ടമുക്കിൽ" എന്ന പേരോടുകൂടി അറിയപ്പെടുന്നു. [[പരശുരാമൻ|പരശുരാമനും]] ശിഷ്യഗണങ്ങളും അവിടെയാണു പർണ്ണശാല ഒരുക്കി വേദാധ്യയനം നടത്തിയതെന്ന് ഐതിഹ്യമുണ്ട്. അന്നത്തെ ആ സ്ഥലത്തിൻറെ പേർ ഭക്തഗിരി എന്നായിരുന്നുവത്രെ.
 
== ചിത്രശാ‍ല ==
<gallery widths="100px" heights="80px" perrow="4" align="center">
Line 45 ⟶ 44:
<references/>
 
== പുറത്തേക്കുള്ള ലിങ്കുകൾ ==
 
 
# http://keralasivatemples.blogspot.in/2012/07/blog-post_09.html
{{commons category|Niranam}}
 
"https://ml.wikipedia.org/wiki/നിരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്