"ഏകലവ്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 6:
ഏകലവ്യന്റെ കഥ - മഹാഭാരതം , ആദിപര്വ്വം , സംഭവപർവ്വം , അദ്ധ്യായം-132 -ലായി ഇങ്ങനെ കാണുന്നു .
 
ഹിരണ്യധനുസ്സെന്ന നിഷാദരാജാവിന്റെ പുത്രനായ ഏകലവ്യൻ , ദ്രോണരുടെ അടുക്കലെത്തി തന്നെ ശിഷ്യനായി സ്വീകരിക്കണമെന്ന് അപേക്ഷിച്ചു . നിഷാദനായതിനാൽ ദ്രോണര് മറ്റുള്ളവരുടെ അഭിപ്രായം കണക്കിലെടുത്ത് ഏകലവ്യനെ സ്വീകരിച്ചില്ല . പക്ഷെ അവൻ ദ്രോണരെ ഭക്തിപൂര്വ്വം വണങ്ങി പാദങ്ങളിൽ നമസ്ക്കരിച്ചു തിരികെ പോന്നു . വനത്തിൽ ചെന്ന് , ഗുരുവായ ദ്രോണരുടെ രൂപം മണ്ണില് തീർത്ത്‌ സാങ്കല്പ്പികമായ ആചാര്യ സാന്നിധ്യത്തിൽ അസ്ത്രപ്രയോഗം നിഷ്ടാപൂര്വ്വം അഭ്യസിച്ചു . അസ്ത്രങ്ങൾ ഇക്ഷ്വ നിര്മ്മിതമായിരുന്നു [ കട്ടിയുള്ള മൂര്ച്ചയുള്ള ഒരുതരം പുല്ല് ] . പരമശ്രധയോടും യോഗത്തോടും സ്വയം അഭ്യസനം നടത്തി ഏകലവ്യൻ അർജ്ജുനനെക്കാളും അസ്ത്രവിദ്യയിൽ സമർത്ഥനായിത്തീർന്നു.
 
'''ന സ തം പ്രതിജഗ്രാഹ നൈഷാദിരിതി ചിന്തയൻ'''
 
'''ശിഷ്യം ധനുഷി ധർമ്മജ്ഞസ്തേഷാ മേവാന്വവേക്ഷയാ'''
[മഹാഭാരതം , ആദിപർവ്വം , അദ്ധ്യായം -132 , ശ്ളോകം 32]
 
'''(ഭാഷാ അർത്ഥം )'''
മറ്റു ശിഷ്യന്മാരുടെ ഹിതം നോക്കിയും , അവൻ നിഷാദനാണെന്നു ചിന്തിച്ചും ( നൈഷാദിരിതി ചിന്തയൻ ) ധർമ്മജ്ഞനായ ദ്രോണാചാര്യർ അവനെ ശിഷ്യനായി സ്വീകരിക്കുകയുണ്ടായില്ല .
 
പക്ഷെ അവൻ ദ്രോണരെ ഭക്തിപൂര്വ്വം വണങ്ങി പാദങ്ങളിൽ നമസ്ക്കരിച്ചു തിരികെ പോന്നു . വനത്തിൽ ചെന്ന് , ഗുരുവായ ദ്രോണരുടെ രൂപം മണ്ണില് തീർത്ത്‌ സാങ്കല്പ്പികമായ ആചാര്യ സാന്നിധ്യത്തിൽ അസ്ത്രപ്രയോഗം നിഷ്ടാപൂര്വ്വം അഭ്യസിച്ചു . അസ്ത്രങ്ങൾ ഇക്ഷ്വ നിര്മ്മിതമായിരുന്നു [ കട്ടിയുള്ള മൂര്ച്ചയുള്ള ഒരുതരം പുല്ല് ] . പരമശ്രധയോടും യോഗത്തോടും സ്വയം അഭ്യസനം നടത്തി ഏകലവ്യൻ അർജ്ജുനനെക്കാളും അസ്ത്രവിദ്യയിൽ സമർത്ഥനായിത്തീർന്നു.
ഒരിക്കൽ കുരുപാണ്ടവന്മാർ രഥങ്ങളിൽ നായാട്ടിനായി കാട്ടിലേക്ക് പോയി . അവരുടെ കൂടെയുണ്ടായിരുന്ന വേട്ടനായ അലയുമ്പോൾ , അസ്ത്രാഭ്യാസം ചെയ്യുന്ന ഏകലവ്യന്റെ അടുക്കലെത്തി . നായ കുരച്ചുകൊണ്ടു അടുത്തെത്തുമ്പോൾ ഏകലവ്യൻ തന്റെ അമിതമായ കൈവഴക്കത്തോടെ വേഗതയിൽ ഏഴു അസ്ത്രങ്ങൾ നായുടെ വായിലേക്ക് എയ്തു കയറ്റി . നായ നിലവിളിച്ചുകൊണ്ട് പാണ്ഡവരുടെ അടുക്കലെത്തി . അവരെല്ലാം ആ അസ്ത്രനൈപുണ്യം കണ്ടു അത്ഭുതപ്പെട്ടു . കൈവേഗം , ശബ്ദഭേദിത്വം തുടങ്ങിയ വൈദ്യഗ്ധ്യത്തോടെയുള്ള ആ അസ്ത്രപ്രയോഗം കണ്ടു പാണ്ടവന്മാർ ലജ്ജിച്ചു .
"https://ml.wikipedia.org/wiki/ഏകലവ്യൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്