No edit summary
No edit summary
വരി 1:
[[പ്രമാണം:My wiki photo.jpg|400px|ലഘുചിത്രം|നടുവിൽ|ചെറുപ്പത്തിന്റെ നിറവിൽ ]]
=='''ഈ എളിയവനെപ്പറ്റി'''==
യഥാർത്ഥ പേര് ശ്രീജിത്ത് . S .A.
തിരുവനന്തപുരം സ്വദേശിയാണ് .
ജനനം തിരുവനന്തപുരത്തു .ആയൂർവേദ വിദ്യാർഥിയാണ് [ doing BASM ].മതങ്ങളിലെ മൃഗഹിംസയും വർഗ്ഗീയതയും വെറുത്തതിനാൽ യുക്തിവാദം സ്വീകരിച്ചു . മനുഷ്യനന്മയിൽ വിശ്വസിക്കുന്നു . ജന്തുസ്നേഹിയാണ് . സസ്യാഹാരം ഇഷ്ടപ്പെടുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു . ശ്രീ ബുദ്ധന്റെ അഹിംസയും , ഗാന്ധിജിയുടെ സത്യാന്വേഷണതല്പരതയും ജീവിതാദർശമായി സ്വീകരിച്ചു . വർഗ്ഗീയതയ്ക്കും , ജാതി -മത വേർതിരിവിനുമെതിരായി പ്രവർത്തിക്കുന്നു . മൃഗഹിംസയ്‌ക്കെതിരെ പ്രവർത്തിക്കുന്നു . വായനയും എഴുത്തും ഇഷ്ടമാണ് .ദൈവവിശ്വാസിയല്ല .
=='''മനുഷ്യൻ പ്രകൃതിയുടെ സന്തതി'''==
ലോകത്താകമാനമുള്ള മനുഷ്യവർഗ്ഗം എല്ലാപേരും ഒരേപോലെയല്ല പ്രകൃതിയാൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് . ചിലർ വെളുത്തവർ ചിലർ കറുത്തവർ ചിലർ ചുവന്നവർ എന്നിങ്ങനെ മനുഷ്യരിൽ തന്നെ തൊലിപ്പുറത്തെ നിറമനുസരിച്ചും , ഭക്ഷണരീതി അനുസരിച്ചും , ആചാര രീതികൾ പ്രകാരവും വ്യത്യാസപ്പെട്ടിരിക്കുന്നു . എന്നാൽ നമ്മുടെയെല്ലാം മാതാവ് പ്രകൃതി തന്നെയാണ് . മനുഷ്യൻ പ്രകൃതിയുടെ വിവേചനബുദ്ധിയുള്ള ഒരു സൃഷ്ടിയാകുന്നു . മറ്റു ജീവികൾ അവനോളം വികസിക്കാത്ത പ്രകൃതീ മാതാവിന്റെ കുഞ്ഞുമക്കളും . ഇത്തരത്തിൽ നോക്കിയാൽ മനുഷ്യൻ സകല ജീവികളുടെയും വല്യേട്ടനാണെന്നു പറയാം . മാതാവായ പ്രകൃതിയേയും അവളുടെ കുഞ്ഞുമക്കളേയും സ്നേഹിക്കുകയും സേവിക്കുകയുമാണ് മനുഷ്യ ധർമ്മം . മൃഗങ്ങൾ മനുഷ്യന്റെ അടിമയല്ല . അവ നമ്മുടെ കുഞ്ഞു സഹോദരങ്ങളാണ് . അവയെ ദ്രോഹിക്കുകയും , ദ്രോഹിച്ചു പണിയെടുപ്പിക്കുകയും , ഒടുവിൽ കൊന്നു കളയുകയും ചെയ്യുന്ന സമ്പ്രദായത്തെ ഞാൻ നഖ-ശിഖാനതം എതിർക്കുന്നു . ഇക്കാര്യത്തിൽ ചില വിദേശികളായ ജീവസ്നേഹികളെ നാം മാതൃകയാക്കേണ്ടതാണ് . നാം നമ്മുടെ കൊച്ചു കുഞ്ഞുങ്ങളോട് കാണിക്കുന്ന അതെ സ്നേഹവും വാല്സല്യവും മൃഗങ്ങളോടും കാണിക്കുക . കൊച്ചു കുഞ്ഞുങ്ങൾ തലച്ചോറ് വികസിക്കാത്തതിനാൽ അറിവില്ലായ്മ മൂലം ഓരോന്ന് പ്രവർത്തിക്കുന്നു . നാം അത് സ്നേഹത്തോടെ ക്ഷമിക്കുന്നു . അതുപോലെ മൃഗങ്ങളും തലച്ചോറ് വികസിക്കാത്ത നമ്മുടെ കുഞ്ഞു സഹോദരങ്ങളാണ് . പ്രകൃതീ മാതാവിന്റെ സന്താനങ്ങൾ . നമ്മെപ്പോലെ അവയ്ക്കും ഈ ലോകത്തിൽ ജീവിക്കാനും സുഖങ്ങൾ ആസ്വദിക്കാനുമുള്ള അവകാശമുണ്ട് . അവയെ ദ്രോഹിക്കുന്നത് ബാലഹത്യക്കു തുല്യമായ കൊടും പാപമായി ഞാൻ കണക്കാക്കുന്നു . ഏതൊക്കെ ദൈവങ്ങളെ ആരാധിച്ചാലും , ഏതൊക്കെ മതങ്ങളിൽ വിശ്വസിച്ചാലും , കരുണയില്ലാത്തവനെ ഞാൻ സ്നേഹിക്കുകയില്ല . കരുണയില്ലാത്ത തത്വശാസ്ത്രത്തിൽ ഞാൻ വിശ്വസിക്കുകയുമില്ല .
"https://ml.wikipedia.org/wiki/ഉപയോക്താവ്:Sreeram_Sree" എന്ന താളിൽനിന്ന് ശേഖരിച്ചത്