"പാശുപതാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 9:
==അർജ്ജുനനും പാശുപതവും==
പാണ്ഡവരുടെ വനവാസക്കാലത്ത് [[അർജ്ജുനൻ|അർജ്ജുനൻ]] [[യുധിഷ്ഠിരൻ|യുധിഷ്ഠിരനിൽ]] നിന്നും മന്ത്രം സ്വീകരിച്ചു അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം അസ്ത്രസമ്പാദനത്തിനായി വനത്തിലേക്ക് പുറപ്പെട്ടു . അവിടെ വച്ച് അദ്ദേഹം ഇന്ദ്രനെ ദർശിക്കുകയും അദ്ദേഹത്തിൻറെ നിർദ്ദേശപ്രകാരം ഭഗവാൻ പരമശിവനെ പ്രത്യക്ഷനാക്കുവാനുദ്ദേശിച്ചു ഘോരമായ തപസ്സിൽ മുഴുകുകയും ചെയ്തു . അർജ്ജുനന്റെ തപസ്സിൽ പ്രീതനായ ഭഗവാൻ പരമശിവൻ ഒരു '''കിരാതന്റെ''' രൂപത്തിൽ വനത്തിൽ എത്തിച്ചേരുകയും അർജ്ജുനന്റെ തപസ്സു നോക്കി നിൽക്കുകയും ചെയ്തു . ആ സമയം '''മൂകൻ''' എന്നുപേരായ ഒരു അസുരൻ വലിയൊരു കാട്ടുപന്നിയുടെ രൂപത്തിൽ അര്ജ്ജുനന് നേരെ തേറ്റ ഉയർത്തിക്കൊണ്ടു പാഞ്ഞുവരികയും അർജ്ജുനൻ ആ അസുരന് നേരെ ശക്തമായ ഒരസ്ത്രം പ്രയോഗിക്കുവാൻ തുനിയുകയും ചെയ്തു . ആ സമയം '''കിരാതൻ''' അർജ്ജുനനെ തടുത്തുകൊണ്ടു ഇങ്ങനെ പറഞ്ഞു . " ഈ പന്നിയെ ആദ്യം ഉന്നം വച്ചതു ഞാനാണ് . അതിനാൽ ഇതിനെ വധിക്കേണ്ടതും ഞാനാണ് ". അർജ്ജുനൻ അത് വകവയ്ക്കാതെ അസ്ത്രമയയ്ക്കുകയും കിരാതനും ഒരസ്ത്രം പ്രയോഗിക്കുകയും ചെയ്തു . രണ്ടു അസ്ത്രങ്ങളും ഒരുമിച്ചേറ്റ് അസുരൻ പന്നിയുടെ രൂപം വെടിഞ്ഞു ചത്തുവീണു . തുടർന്ന് അർജ്ജുനനും കിരാതനും പന്നിയുടെ വധത്തെച്ചൊല്ലി തർക്കമാരംഭിച്ചു . അവർ തമ്മിൽ ഭയങ്കരമായ യുദ്ധം നടക്കുകയും ചെയ്തു. കിരാതനു നേരെ അർജ്ജുനൻ ആദ്യമായി ഒരു ശരമയച്ചു . വേടൻ അർജ്ജുനന്റെ ശരങ്ങളെ സസന്തോഷം ഏറ്റു . അവർ ശരങ്ങൾ പരസ്പരം വർഷിച്ചു .
ഹേ മന്ദ , ഇനിയും അയയ്ക്കൂ . ഇനിയും അസ്ത്രം പ്രയോഗിക്കൂ എന്ന് കിരാതമൂർത്തി വിളിച്ചു പറഞ്ഞു . അർജ്ജുനൻ പിന്നീട് സർപ്പവിഷോഗ്രങ്ങളായ ശരങ്ങൾ അയയ്ച്ചുവെങ്കിലും അതൊന്നും വേദന കിരാതനെ ബാധിക്കുകയുണ്ടായില്ല .
 
'''മുഹൂർത്തം ശരവർഷം തത് പ്രതിഗൃഹ്യ പിനാകധൃക് '''
"https://ml.wikipedia.org/wiki/പാശുപതാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്