"ഇന്ദ്രപ്രസ്ഥം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 18:
 
ലോകത്തിലെ സകല സഭകളിലും വച്ച് അത് അതീവ സുന്ദരമായിരുന്നു . ദേവന്മാരുടെ മക്കളായ പാണ്ഡവർ ആ മഹാസഭയിൽ ദേവന്മാരെപ്പോലെ കഴിഞ്ഞു .
ഇന്ദ്രപ്രസ്ഥത്തിൽ വച്ചായിരുന്നു ദുര്യോധനൻ ഇളിഭ്യനായതും , അതിന്റെ പകരമായി ഘോരയുദ്ധത്തിനു കാരണമായ ചൂതുകളിക്കു ദുര്യോധനൻ മുതിർന്നതും . ദുര്യോധനൻ ചൂതുകളിയിലൂടെ പാണ്ഡവരുടെ ഇന്ദ്രപ്രസ്ഥവും മറ്റുള്ള രാജ്യങ്ങളും തട്ടിയെടുത്തു ഭീഷ്മദ്രോണകർണ്ണാദികളായ ബന്ധുക്കളോട് കൂടി രാജ്യം ഭരിച്ചു . തുടർന്ന് ഭാരതയുദ്ധശേഷം പാണ്ഡവർ രാജ്യഭരണമേറ്റെടുത്തുവെങ്കിലും അവർക്കു സുഖമായി ഇന്ദ്രപ്രസ്ഥത്തിൽ വാഴുവാൻ സാധിച്ചില്ല . ബന്ധുക്കളൊക്കെ മരിച്ചു ശൂന്യമായ രാജയമാണ് പാണ്ഡവർ ഭരിച്ചത് . അടുത്തടുത്തു തന്നെ പാണ്ഡവമാതാവായ കുന്തിയും , വിദുരരും , ഗാന്ധാരിയും, വല്യച്ഛനായ ധൃതരാഷ്ട്രരുമൊക്കെ വാനപ്രസ്ഥരായി മരണപ്പെട്ടു . ദുഃഖിതരായ പാണ്ഡവർ പിന്നീട് അധികകാലം ജീവിച്ചിരുന്നുമില്ല .
 
'''ഇന്ദ്രപ്രസ്ഥേ ദദൗ രാജ്യം വജ്രായ പരവീരഹാ'''
[മഹാഭാരതം , മൗസലപർവ്വം , അദ്ധ്യായം 7 , ശ്ളോകം 72 , ആദ്യവരി ]
'''(ഭാഷാ അർത്ഥം)'''
ഇന്ദ്രപ്രസ്ഥം എന്ന രാജ്യം വീരനായ വജ്രനു നൽകപ്പെട്ടു .
ഇതനുസരിച്ചു പാണ്ഡവരുടെ കാലശേഷം ഇന്ദ്രപ്രസ്ഥം യാദവരാജകുമാരനും , കൃഷ്ണന്റെ പൗത്ര പുത്രനുമായ വജ്രൻ സ്വന്തമാക്കി . അർജ്ജുനനാണ് വജ്രനെ അവിടെ അവരോധിച്ചത് .
 
 
"https://ml.wikipedia.org/wiki/ഇന്ദ്രപ്രസ്ഥം" എന്ന താളിൽനിന്ന് ശേഖരിച്ചത്