"നിരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ലിങ്ക് ചെയ്തു വിവരം
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 32:
 
==ചരിത്രം==
ക്രിസ്തുവർഷാരംഭത്തിൽ ഇപ്പോഴത്തെ കുട്ടനാടൻ പ്രദേശങ്ങൾ അറബിക്കടലിൽ മുങ്ങിക്കിടന്നിരുന്നു. കടൽ പിൻവാങ്ങിയ ശേഷം തീരപ്രദേശം ദൃശ്യമായിവന്നപ്പോൾ ആദ്യം രൂപംകൊണ്ട ജനപഥങ്ങളിലൊന്നാണ് നിരണം.<ref name=lsgkerala>[http://lsgkerala.in/niranampanchayat/niranam/ നിരണം ഗ്രാമപഞ്ചായത്ത് വെബ്സൈറ്റ്]</ref> പ്രാചീനഭാരതത്തിലെ അതിപ്രധാനമായ രണ്ടു അന്തർദ്ദേശീയ വ്യാപാരകേന്ദ്രങ്ങളായിരുന്നു ''മുസ്സരീസ്സ്'' എന്ന കൊടുങ്ങല്ലൂരും ''നെൽക്കണ്ടി'' അഥവാ ''നെൽക്കിണ്ട'' എന്ന നിരണവും.നിരണത്തെ നിയാസണ്ടി എന്ന് പ്ളീനിയും, മേൽക്കണ്ടി എന്ന് [[ടോളമി|ടോളമിയും]] തങ്ങളുടെ സഞ്ചാരരേഖകളിൽ രേഖപ്പെടുത്തിയിരിക്കുന്നു. സമ്പൽസമൃദ്ധമായ വാണിജ്യകേന്ദ്രമായിട്ടാണ് ഈ പ്രദേശത്തെ ടോളമിയും,പ്ളീനിയും, പെരിക്ലിപ്പസും വിശേഷിപ്പിച്ചിരിക്കുന്നത് . നിരണം പ്രദേശത്തെ കോട്ടച്ചാൽ,കുതിരച്ചാൽ മുതലായ പ്രമുഖ തോടുകൾ കപ്പൽ ചാലുകളായിരുന്നു എന്നും പുറംരാജ്യങ്ങളിലേക്കുള്ള ചരക്കുകൾ കൊണ്ടുപോയിക്കൊണ്ടിരുന്ന പായ്ക്കപ്പലുകൾ ഈ ചാലുകളിലൂടെ പ്രയാണം ചെയ്തിരുന്നു എന്നും കരുതപ്പെടുന്നു. നിരണത്തു നിന്നും കണ്ടെടുത്തിട്ടുള്ള അഗസ്റ്റസ് സീസറുടെ കാലത്തെ നാണയങ്ങൾ ഈ വിദേശബന്ധത്തിന് തെളിവാണ്. ക്രി.വ 52-ൽ കൊടുങ്ങല്ലൂരെത്തിയ തോമാശ്ലീഹ നിരണത്തും എത്തിച്ചേർന്നതായും ക്രി.വ 54-ൽ ദേവാലയം സ്ഥാപിച്ചതായും വിശ്വസിക്കുന്നു.ഇസ്ളാം ഫക്കീറായിരുന്ന മാലിക് ദിനാറും കപ്പൽമാർഗ്ഗം നിരണത്തെത്തിച്ചേർന്നുവെന്നും നിരണം ചാലയുടെ അൽപം വടക്കായുള്ള മുസ്ളീംപള്ളി ഇദ്ദേഹം സ്ഥാപിച്ചതായും കരുതപ്പെടുന്നു . ആദ്യനൂറ്റാണ്ടുകളിൽ തന്നെ നിരണം ഒരു ഹൈന്ദവ, ക്രൈസ്തവ,ഇസ്ലാമിക സാംസ്കാരികകേന്ദ്രമായിരുന്നു എന്നും തുറുമുഖപട്ടണമെന്ന നിലയിൽ സമ്പൽസമൃദ്ധവുമായിരുന്നു എന്നതിന് ധാരാളം തെളിവുകളുണ്ട്.ക്രി.വ 400 വരെ ബുദ്ധമതത്തിന്റെ സാന്നിധ്യവും ഇവിടെ നിലനിന്നിരുന്നു. കൊല്ലവർഷം 550-ന് മുൻപ് രചിക്കപ്പെട്ട [[ഉണ്ണുനീലിസന്ദേശം|ഉണ്ണുനീലിസന്ദേശത്തിൽ]] നിരണത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. "വെൺമാടങ്ങൾ കൊണ്ട് ചന്ദ്രക്കലയെ ധരിച്ച് പരമശിവനാകാൻ ശ്രമിക്കുന്നതായ മണിമന്ദിരങ്ങൾ" ഉള്ള ദേശമായിട്ടാണ് ഈ കൃതിയിൽ നിരണത്തെ വർണ്ണിച്ചിരിക്കുന്നത്.നിരണം വലിയപള്ളിയുടെ സമീപത്തായി ഒരു ഭവനം "[[പട്ടമുക്കിൽ കുടുംബം|പട്ടമുക്കിൽ]]" എന്ന പേരോടുകൂടി അറിയപ്പെടുന്നു. [[പരശുരാമൻ|പരശുരാമനും]] ശിഷ്യഗണങ്ങളും അവിടെയാണു പർണ്ണശാല ഒരുക്കി വേദാധ്യയനം നടത്തിയതെന്ന് ഐതിഹ്യമുണ്ട്. അന്നത്തെ ആ സ്ഥലത്തിൻറെ പേർ ഭക്തഗിരി എന്നായിരുന്നുവത്രെ.
 
==പേരിന് പിന്നിൽ==
"https://ml.wikipedia.org/wiki/നിരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്