"ഫെഡറൽ ബാങ്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 25:
ഫെഡറൽ ബാങ്കിൻറെ ചരിത്രം ഇന്ത്യൻ സ്വാതന്ത്ര്യ കാലഘട്ടത്തിനും മുൻപേയാണ്. 1931 ഏപ്രിൽ മാസം 23 ന് ട്രാവൻകൂർ കമ്പനി റെഗുലഷൻ ആക്ട് 1916 പ്രകാരം ഔദ്യോഗികമായി ആരംഭിച്ചു അതിനും 2 കൊല്ലംമുൻപ് തന്നെ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു.[[ട്രാവൻകൂർ ഫെഡറൽ ബാങ്ക്]]
 
പ്രവർത്തനം ആരംഭിക്കുന്നത് കേരള സംസ്ഥാനത്തു തിരുവല്ലയ്ക്ക് അടുത്ത് നെടുമ്പ്രത്തുള്ള [[പട്ടമുക്കിൽ കുടുംബം|പട്ടമുക്കിൽ വരട്ടിശ്ശേരിൽ]] കുടുംബത്താണ്‌.
 
ഏകദേശം 15 കൊല്ലത്തിൽ പരം വർഷം ആ കുടുംബം ബാങ്കിങ് പ്രവർത്തനങ്ങളുമായി മുൻപോട്ട് പോയി. ബാങ്കിൻറെ പ്രവർത്തനം തുടങ്ങിയത് [[പട്ടമുക്കിൽ കുടുംബം|പട്ടമുക്കിൽ വരട്ടിശ്ശേരിൽ]] ഉമ്മൻ വർഗീസ്, ഉമ്മൻ ചാക്കോ,ഉമ്മൻ കുര്യൻ,ഉമ്മൻ ജോർജ്ജ്,അവരുടെ കുടുംബാംഗങ്ങളും,ഒപ്പം മുണ്ഡപള്ളിൽ ലൂക്കോസും ചേർന്ന് ആണ്. ഉമ്മൻ വർഗീസ് ചെയർമാനും ഉമ്മൻ ചാക്കോ മാനേജർ ആയും പ്രവർത്തിച്ചു വന്നു.10 കൊല്ലത്തിൽ അധികം ബാങ്ക് വളരെ സുഗമമായി പ്രവർത്തിച്ചു വന്നു,തുടർന്ന് മാനേജർ ഉമ്മൻ ചാക്കോയുടെ അനാരോഗ്യം മൂലം ബാങ്കിൻറെ ദൈനം-ദിന പ്രവർത്തനങ്ങൾ തടസ്സപ്പെട്ടുകൊണ്ടിരുന്നു.
 
ട്രാവൻകൂർ ഫെഡറൽ ബാങ്ക് നെടുമ്പ്രം [[പട്ടമുക്കിൽ കുടുംബം|പട്ടമുക്കിൽ വരട്ടിശ്ശേരിൽ]] കുടുംബത്തിൽ പ്രവർത്തനം ആരംഭിക്കുമ്പോൾ മൂലധനമായ 5000 ആയിരുന്നു ഉണ്ടായിരുന്നത്. തുടക്കത്തിൽ ലേലച്ചിട്ടിയും,കാർഷിക കാർഷികേതര വായ്പ ഇടപാടുകളും,വ്യാവസായിക ഇടപാടുകളും ആയിരുന്നു പ്രവർത്തന മേഖല. 1945 ൽ പെരുമ്പാവൂർ നിന്നുള്ള കെ.പി ഹോർമിസ് എന്ന് പേരുള്ള ഒരു വക്കീലും അദ്ദേഹത്തിൻറെ സുഹൃത്തുക്കളും ചേർന്ന് ബാങ്ക് ഏറ്റ് എടുക്കുകയും മാനേജ്മെൻറെ മേൽ അധികാരം നേടുകയും ചെയ്തു. ശേഷം ട്രാവൻകൂർ ഫെഡറൽ ബാങ്കിൻറെ അംഗീകൃത ഓഫീസ് ആലുവായിലേക്കു മാറ്റി തുടർന്ന് ഹോർമിസ് മാനേജിങ് ഡയറക്ടർ ആയി ചുമതല എൽക്കുകയും ചെയ്തു.
 
ഡിസംബർ 2,1949 ൽ ബാങ്കിൻറെ പേര് ‘ട്രാവൻകൂർ ഫെഡറൽ ബാങ്ക്’ എന്നത് ‘ഫെഡറൽ ബാങ്ക്’ എന്ന് ചുരുക്കി. [[1970|1970-ൽ]] ഷെഡ്യൂൾഡ് ബാങ്ക് പദവി ലഭിച്ചു. [[2006]]-ൽ ''ഗണേഷ് ബാങ്ക് ഓഫ് കുറുന്ദ്വാഡ്'' എന്ന മഹാരാഷ്ട്ര അടിസ്ഥാനമായുള്ള സഹകരണ ബാങ്കിനെ ഏറ്റെടുത്തു
"https://ml.wikipedia.org/wiki/ഫെഡറൽ_ബാങ്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്