"തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
references
(ചെ.) (references)
[[ചിത്രം:Thiruvan temple mukhamandapam.jpg |thumb|തിരുവങ്ങാട് ക്ഷേത്രം, തലശ്ശേരി, മുൻവശത്തുനിന്നുള്ള ദൃശ്യം]]
{{coord|11|44|44.2|N|75|30|12.35|E|type:landmark_region:IN_dim:190|display=title}}
[[കേരളം|കേരളത്തിലെ]] [[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിലെ]] ഒരു ക്ഷേത്രമാണ് [[തലശ്ശേരി]] '''തിരുവങ്ങാട് '''ക്ഷേത്രം. [[ശ്രീരാമൻ]] ആണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ. ചെമ്പുതകിട് കൊണ്ടുള്ള മേൽക്കൂര ഉള്ളതുകൊണ്ട് ''ചെമ്പൻ അമ്പലം''(Brass Pagoda <ref>[https://books.google.com/books?id=WjiFvC3h8UUC&printsec=frontcover&dq=bibliogroup:%22Malabar+By+William+Logan%22&hl=en&sa=X&ved=0ahUKEwiMvvmczIHSAhUE34MKHS66AoMQ6AEIHDAA#v=snippet&q=Tiruvangad&f=false വില്ല്യം ലോഗൻ, മലബാർ മാനുവൽ വോള്യം 1 പേജ് 39]</ref>) എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു.
 
==ഐതിഹ്യം==
അഗസ്ത്യമഹർഷി ശിഷ്യഗണങ്ങലോടുകൂടിശിഷ്യഗണങ്ങളോടുകൂടി കാവേരി സ്നാനത്തിനുപോകുന്ന അവസരത്തിൽ ശ്വേതൻ, നീലൻ എന്നീ രണ്ടു രാക്ഷസന്മാർ അദ്ദേഹത്തെ അപമാനിക്കുകയും കോപാകുലനായ മുനി അവരെ "അധഃപതിയ്ക്കട്ടെ "എന്ന് ശപിക്കുകയും ചെയ്തു. രാക്ഷസന്മാർ ശാപമോചനത്തിന് അപേക്ഷിച്ചപ്പോൾ മുനി, നീലനെ തളിയിലപ്പനെ ഭജിക്കുവാനും ശ്വേതനെ തിരുവങ്ങാടുള്ള ശിവക്ഷേത്രത്തിൽ ചെന്ന് ഭജിക്കുവാനും ഉപദേശിച്ചു. ഇങ്ങനെ തുടർച്ചയായി മൂന്നു കൊല്ലം ഭജിച്ചാൽ ശാപമോക്ഷം കിട്ടുമെന്നും അരുളിച്ചെയ്തു. അതനുസരിച്ച് ശ്വേതൻ തിരുവങ്ങാടുള്ള ഇപ്പോൾ വടക്കേടം എന്നറിയപ്പെടുന്ന ക്ഷേത്രത്തിലും നീലൻ തളിയിലപ്പൻ ക്ഷേത്രത്തിലും ഭജനം നടത്തി .അക്കാലത്ത് വൻ കാടായിരുന്ന തിരുവൻകാട് ,"തിരുവങ്ങാട് "എന്ന് വിളിച്ചു വരുന്നു. ശ്വേതൻ ഭജിച്ചിരുന്നതിനാൽ തിരുവങ്ങാട് "ശ്വേതാരണ്യപുരം " എന്നും അറിയപ്പെടുന്നു. 'ശ്വേതം' എന്ന വാക്കിന് വെളുപ്പ് എന്ന അർത്ഥവുമുണ്ട്. അതിനാൽ 'തിരുവെൺകാട്' തിരുവങ്ങാടായതാണെന്നും പറയപ്പെടുന്നു.
 
==സങ്കല്പമൂർത്തി==
ഖരവധം കഴിഞ്ഞ ഉടനെയുള്ള നിലയിൽ ശ്രീരാമാസ്വാമിയെ മകരമാസത്തിലെ തിരുവോണം നക്ഷത്രദിനം [[അമാവാസി|അമാവാസിയ്ക്ക്]]യ്ക്ക് പ്രതിഷ്ഠിച്ചതാണെന്നു വിശ്വസിച്ചു വരുന്നു. അന്നേ ദിവസം ആണ് തിരുവോണപ്പട്ടത്താനം കൊണ്ടാടുന്നത് . യുദ്ധത്തിനായി ശൂർപ്പണഖയുടെ ആവലാതി പ്രകാരം [[ഖരൻ]] അയച്ച രാക്ഷസരെ എല്ലാം നിഗ്രഹിച്ച വിവരം ശൂർപ്പണഖ ഖരനെ അറിയിക്കുന്നു. അതിക്രോധത്തോടെ ഖരൻ പതിനാലായിരം പടയോടുകൂടി ത്രിശിരസ്സിനെയും ഭൂഷനെയും അയക്കുന്നു. രാക്ഷസപ്പടയുടെ രൂക്ഷമായ കോലാഹലം കേട്ട് ശ്രീരാമൻ സീതാദേവിയെ ഒരു ഗുഹയിലാക്കി ലക്ഷ്മണനെ കാവൽ നിർത്തി രാക്ഷസന്മാരോട് പൊരുതുവാൻ പോയി. ഈ ഗുഹ തിരുവങ്ങാട് ദേശത്തുള്ള പോക്കനശ്ശേരി എന്നാഎന്ന പറമ്പിൽ ആണെന്ന് വിശ്വസിക്കപ്പെടുന്നു.
 
ഒരിക്കൽ ഖരവധം കളിമദ്ധ്യെ രാമനെ പോരിനു വിളിച്ച ഖരനെ പിന്നെ കണ്ടിട്ടില്ലത്രേ. അതിനാലാണ് ഇവിടങ്ങളിൽ ഖരവധം കഥകളി കളിക്കാത്തത്. ഈ കാരണം കൊണ്ടും ഇവിടെ ഉള്ള ശ്രീരാമ പ്രതിഷ്ഠ ഖരവധം കഴിഞ്ഞ ഉടനെ ഉള്ള നിലയിലാണെന്നു അനുമാനിക്കാം.
പെരുമാൾക്ക് മാത്രമായി വഴിപാടുകൾ കഴിക്കുന്നത്‌ ദുർല്ലഭം ആണ് .കൂട്ടത്തിൽ ഹനുമാനെയും പെടുത്തും .പെരുമാൾക്ക് വലിയവട്ടളം പായസം കഴിക്കുമ്പോൾ ഹനുമാന് അവിൽ നിവേദ്യം ആണ് വഴിപാട്.
 
18-ആം നൂറ്റാണ്ടിൽ [[ടിപ്പുസുൽത്താൻ]] കേരളം ആക്രമിച്ച് ക്ഷേത്രങ്ങൾ നശിപ്പിച്ചപ്പോൾ ഈ ക്ഷേത്രത്തിനും നാശം സംഭവിച്ചിരുന്നു. എങ്കിലും ക്ഷേത്രം പൂർണ്ണമായി നശിച്ചുപോകാതെ രക്ഷപെട്ടു. ഈ ക്ഷേത്ര വളപ്പിൽ വെച്ചാണ് [[ഈസ്റ്റ് ഇന്ത്യാ കമ്പനി]] ഉദ്യോഗസ്ഥരും തദ്ദേശീയരായ പ്രമാണിമാരും തമ്മിൽ പല കൂടിക്കാഴ്ചകളും നടന്നതും പല ഉടമ്പടികളും ഒപ്പുവെച്ചതും. <ref>[http://www.knr.kerala.gov.in/touristspots.htm കണ്ണൂർ എൻ.ഐ.സി. വെബ് വിലാസം]</ref>
[http://www.knr.kerala.gov.in/touristspots.htm കണ്ണൂർ എൻ.ഐ.സി. വെബ് വിലാസം]
</ref>
ഈ ക്ഷേത്രത്തിൽ പല താളിയോല ഗ്രന്ഥങ്ങളും സൂക്ഷിച്ചിരിക്കുന്നു. പല മനോഹരമായ ശില്പങ്ങളും ഈ ക്ഷേത്രത്തിൽ ഉണ്ട്.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2482829" എന്ന താളിൽനിന്ന് ശേഖരിച്ചത്