"തളിപ്പറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
[[കേരളം|കേരളത്തിലെ]] [[കണ്ണൂർ ജില്ല|കണ്ണൂർജില്ലയിലെ]] ഒരു താലൂക്കാണു '''തളിപ്പറമ്പ്'''. മുനിസിപ്പാലിറ്റി ആസ്ഥാനം കൂടിയാണിത്. തളിപ്പറമ്പ് പട്ടണമാണ് താലൂക്കിന്റെ ആസ്ഥാനം. താലൂക്കിന്റെ വിസ്തീർണം 1330.6 ച.കി.മീ. ആണ്. 599.26 ച.കി.മീ. ആണ് തളിപ്പറമ്പ് ബ്ലോക്കിന്റെ വിസ്തൃതി. തളിപ്പറമ്പ് താലൂക്കിൽ 47 റവന്യൂവില്ലേജുകൾ ഉൾപ്പെട്ടിരിക്കുന്നു.'''തളിപ്പറമ്പ്''' (''പെരിംചെല്ലൂർ''). നമ്പൂതിരിമാർ നിർമ്മിച്ച ക്ഷേത്രങ്ങളാണ് [[തളി]]. ഇത്തരത്തിലുള്ള ധാരാളം ക്ഷേത്രങ്ങളുള്ളതിനാലാണ്‌‍ തളിപ്പറമ്പ് എന്ന പേരു വന്നത്.ബ്രാഹ്മണരുടെ ഏറ്റവും പ്രാചീന ഗ്രാമങ്ങളിലൊന്നായിരുന്ന തളിപ്പറമ്പ് മുൻ കോലത്തുനാട്ടിലാണ് ഉൾപ്പെട്ടിരുന്നത്. ഈ താലൂക്കിൽ ഉൾപ്പെടുന്ന [[പയ്യന്നൂർ]], [[കരിവെള്ളൂർ]] [[മൊറാഴ]], [[കയ്യൂർ]] തുടങ്ങിയ സ്ഥലങ്ങൾക്ക് സ്വാതന്ത്ര്യസമര ചരിത്രത്തിൽ അവിസ്മരണീയമായ സ്ഥാനമാണുള്ളത്.
 
1330.56 ച.കി.മീ (513.73 ച.മൈൽ) വിസ്തീർണത്തിൽ പരന്നു കിടക്കുന്ന 47 ഗ്രാമങ്ങളുടെ കൂട്ടമാണ് തളിപ്പറമ്പ്. ഇത് ഒരു താലൂക്കാണ്. തീരദേശപ്രദേശങ്ങളായ [[രാമന്തളി]] മുതൽ [[കർണാടക]] അതിർത്തിവരെയും തളിപ്പറമ്പ് പരന്നു കിടക്കുന്നു. തളിപ്പറമ്പിലെ ജനസംഖ്യ 2001-ലെ [[കാനേഷുമാരി]] അനുസരിച്ച് 458,580 ആണ്. ഇതിൽ 162,013 ആണുങ്ങളും 158,143 സ്ത്രീകളുമാണ്. കേരളത്തിലെ ഏറ്റവും വലിയ താലൂക്കുകളിലൊന്നായ തളിപ്പറമ്പ് താലൂക്ക് അതുകൊണ്ടുതന്നെ ധാരാളം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുമുണ്ട്. തളിപ്പറമ്പ് താലൂക്ക് വിഭജിച്ച് പയ്യന്നൂർ ആസ്ഥാനമായി പുതിയ താലൂക്ക് ഉണ്ടാക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.
 
ചുറ്റുമുള്ള [[പട്ടുവം]], [[കുറ്റിക്കോൽ]], [[കരിമ്പം]] എന്നീ ഗ്രാമങ്ങൾ സുന്ദരമായ [[നെല്ല്|നെൽ‌വയലുകളും]] ചെറിയ കുന്നുകളും നിറഞ്ഞതാണ്. [[കുപ്പം നദി]], [[വളപട്ടണം നദി]] എന്നിവ പട്ടണത്തെ നാലു വശത്തുനിന്നും വളയുന്നു. [[അറബിക്കടൽ]] പടിഞ്ഞാറ് 14 കിലോമീറ്റർ അകലെയാണ്. [[കുറ്റ്യേരി]]യിലെ തൂക്കുപാലവും [[പറശ്ശിനിക്കടവ്|പറശ്ശിനിക്കടവിലെ]] നദിക്കരയിലെ സുന്ദരമായ ക്ഷേത്രവും ഒരുപാട് വിനോദസഞ്ചാരികളെ ഇങ്ങോട്ട് ആകർഷിക്കുന്നു. [[കണ്ണൂർ സർവ്വകലാശാല]], [[പരിയാരം മെഡിക്കൽ കോളേജ്]], [[സർ സയ്യിദ് കോളേജ്, തളിപ്പറമ്പ്|സർ സയ്യദ് കോളേജ്]] എന്നിവ തളിപ്പറമ്പിനു ചുറ്റുമുള്ള ചില പ്രശസ്ത കലാലയങ്ങളാണ്.
"https://ml.wikipedia.org/wiki/തളിപ്പറമ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്