"ചേലാകർമ്മം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 16:
സ്ത്രീകളിൽ ചേലാകർമ്മം ചെയ്യുന്നത് ആഫ്രിക്കയിൽ നിലനിൽക്കുന്ന ഒരാചാരമാണ്. എന്നാൽ ഇത് മതപരമായ ഒരാചാരമല്ല<ref>ഫിഖ്‌ഹുസ്സുന്ന: - സയ്യിദ്‌ സാബിഖ്‌ (മലയാള വിവർത്തനം) - IPH - page44- ISBN 81-8271-051-0.)</ref>. എത്യോപ്യയിലെ ചിലയിടങ്ങളിൽ സ്ത്രീകൾക്ക് ചേലാകർമ്മം നിർബന്ധമാണ്‌. ചെയ്യാത്തവർക്ക് കല്യാണം കഴിക്കാൻ പടില്ല എന്നതാണ്‌ നിയമം. സ്ത്രീകളുടെ ചേലകർമ്മം ചെയ്യുന്നതു പല രാജ്യങ്ങളും നിയമത്താൽ വിലക്കിയിട്ടുണ്ട്<ref>https://archive.is/20120730071703/www.associatedcontent.com/article/297646/female_circumcision_banned_in_egypt.html</ref>
 
== അറിയാത്ത കഥ ==
== ചരിത്രം ==
ഡിസംബർ ആഫ്രിക്കൻ വൻകരയിലെ കിഴക്കൻ തീരത്തുള്ള ടാൻസാനിയക്കാർക്ക് 'കട്ടിംഗ് സീസണാ'ണ്. ഒന്നിടവിട്ടുള്ള വർഷങ്ങളിലെ ഡിസംബറിൽ ടാൻസാനിയയിലെ നൂറുകണക്കിന് പെൺകുട്ടികൾ വേദന കടിച്ചമർത്തി ചോരചിന്തും. കാരണം ഒരിക്കലും ഒഴിവാക്കാൻ പാടില്ലാത്ത ചടങ്ങാണ് അവർക്ക് ചേലാകർമ്മം.
[[പ്രമാണം:Circumcision Precinct of Mut.png|thumb|200px| പുരാതന [[ഈജിപ്ത്‌|ഈജിപ്തിലെ]] ഗുഹാ ചിത്രങ്ങളളലൊന്നിൽ ചേലാ കർമ്മം ചെയ്യുന്നത് ചിത്രീകരിച്ചിരിക്കുന്നു]]
 
നിയമവിരുദ്ധമായിട്ടും ജീവൻ തന്നെ നഷ്ടപ്പെട്ടേക്കാമെന്നറിഞ്ഞിട്ടും ടാൻസാനിയയിലെ പെൺകുട്ടികൾ നിർബന്ധിത ചേലാകർമ്മത്തിന് വിധേയരാക്കപ്പെടുന്നു. അതിൽ നിന്നും മോചനം തേടാൻ അവർക്കു മുന്നിലുള്ള ഏകമാർഗ്ഗം ഒളിച്ചോട്ടമാണ്. മുന്നിലുള്ളത് രണ്ടേ രണ്ടുദിശകളാണ്. സ്വന്തം ഗ്രാമത്തിൽ നിന്നും ഓടിയകന്ന് മറ്റൊരു നഗരത്തിലെത്തിച്ചേരണം അല്ലെങ്കിൽ കുറ്റിക്കാടുകൾക്കിടയിൽ ഒളിച്ചുകഴിയണം.
 
പണവും സ്വാധീനവുമില്ലാത്ത അവർക്ക് നഗരം അപ്രാപ്യമാണ്. പിന്നെയുള്ളത് കാടിന്റെ മറവ് കാട്ടുമൃഗങ്ങളെ ഭയന്ന് ജീവൻ കൈയിൽ പിടിച്ച് എത്രകാലം ഒളിച്ചിരിക്കാനാകും. അപ്പോൾ പിന്നെ കീഴടങ്ങുകയല്ലാതെ മറ്റെന്തുവഴി. ഇത് ഇതുവരെയുള്ള കഥ.ഇനി ടാൻസാനിയൻ പെൺകുട്ടികൾക്ക് ഭയപ്പെടാനില്ല. നിർബന്ധിത ചേലാകർമ്മത്തിൽ നിന്നും ഓടിരക്ഷപ്പെടുന്നവർക്ക് കഴിയാൻ റോബി സാംവെല്ലിയുടെ സുരക്ഷിതഭവനമുണ്ട്.
 
ആരാണ് റോബി സാംവെല്ലി?
 
 
ചേലാകർമ്മത്തിന്റെ നിരവധി ഇരകളിൽ ഒരുവൾ. ചേലാകർമ്മത്തിന് വിധേയായി മരണത്തിന് കീഴടങ്ങിയ കൂട്ടുകാരിയുടെ മൃതദേഹം യാതൊരു സങ്കോചവുമില്ലാതെ അവളുടെ ബന്ധുക്കൾ കുറ്റിക്കാടുകൾക്കിടിയലേക്ക് വലിച്ചെറിയുന്നത് കണ്ടപ്പോൾ ഒരിക്കലും ചേലാകർമ്മത്തിന് സമ്മതിക്കില്ലെന്ന് തീരുമാനമെടുത്തിവളാണ് റോബി. നിർബന്ധം തുടരുന്ന മാതാപിതാക്കൾക്കിടയിൽ നിന്ന് അവൾക്കോടിയൊളിക്കാൻ ഇടമുണ്ടായിരുന്നില്ല. 'നീയൊരിക്കലും മരിക്കില്ല നിനക്കുവേണ്ടി എറ്റവും മികച്ച ചേലാകർമ്മവിദഗ്ദ്ധനെയാണ് കണ്ടെത്തിയിരിക്കുന്നത്.' മാതാപിതാക്കൾ അവൾക്ക് വാക്കുകൊടുത്തു. പക്ഷേ വിദഗ്ദ്ധനും അവളനുഭവിക്കേണ്ടി വന്ന വേദനകൾക്ക് കുറവ് വരുത്താൻ സാധിച്ചില്ല.
 
മരണത്തിന്റെ പടിവാതിൽ വരെ പോയി അവൾ തിരിച്ചുവന്നു. പക്ഷേ ആ തിരിച്ചുവരവിൽ മാതാപിതാക്കളിൽ നിന്നും അവൾ ഒരു വാക്ക് ചോദിച്ചുവാങ്ങി. തന്റെമേൽ അടിച്ചേൽപിച്ച ചേലാകർമ്മം എന്ന ദുർവിധിക്ക് അവളുടെ സഹോദരിമാരെ ഒരിക്കലും നിർബന്ധിക്കരുതെന്നായിരുന്നു അത്. സ്വന്തം സഹോദരിമാരെ മാത്രമല്ല മറ്റുപെൺകുട്ടികളേയും രക്ഷിക്കേണ്ടത് തന്റെ ദൗത്യമാണെന്ന് വിശ്വസിച്ച റോബി സുരക്ഷിതഭവനത്തിന് തുടക്കമിട്ടു.
 
 
ടാൻസാനിയൻ നഗരമായ മുഗുമുവിൽ ചേലാകർമ്മത്തിൽ നിന്നും രക്ഷപ്പെട്ട് ഓടിവരുന്ന പെൺകുട്ടികൾക്ക് വേണ്ടി സുരക്ഷിതഭവനമൊരുക്കി. 2012-ലെ കട്ടിംഗ് സീസണിലായിരുന്നു സുരക്ഷിത ഭവനത്തിന്റെ പ്രവർത്തനം ആരംഭിച്ചത്. ചേലാകർമ്മത്തിൽ നിന്നും രക്ഷപ്പെട്ട് 154 പെൺകുട്ടികളാണ് 2014-ൽ സുരക്ഷിത ഭവനത്തിൽ എത്തിചേർന്നത്. സഹായം ആവശ്യപ്പെടുന്ന പെൺകുട്ടികളെ രക്ഷിക്കുന്നതിന് വേണ്ടി വളണ്ടിയർമാരും സജീവമാണ്.
 
ചേലാകർമ്മത്തിന്റെ ഭീഷണികൾ അവസാനിക്കുന്നത് വരെ യാതൊരു ഭയവും കൂടാതെ സൗജന്യമായി അവർക്കിവിടെ താമസിക്കാം. അടിസ്ഥാന ആവശ്യങ്ങൾ നടന്നുപോകുന്നതിനൊപ്പം സെക്കൻഡറി വിദ്യാഭ്യാസവും പെൺകുട്ടികൾക്ക് സുരക്ഷിത ഭവനം വാഗ്ദാനം ചെയ്യുന്നു. ഒരുമിച്ചുള്ള താമസം, പരസ്പരം മനസ്സിലാക്കുന്നതിനും സൗഹൃദവും സാഹോദര്യവും വളർത്തുന്നതിനും, എല്ലാവരും തുല്യരാണെന്ന് പഠിക്കുന്നതിനും അവരെ സഹായിക്കുന്നു.
 
 
ചേലാകർമ്മത്തിന് ഒരിക്കലും നിർബന്ധിക്കില്ലെന്ന് ഉറപ്പുനൽകുന്ന മാതാപിതാക്കളുടെ കൂടെ മാത്രമേ സുരക്ഷിതഭവനത്തിൽ നിന്നും കുട്ടികളെ വിട്ടയക്കാറുള്ളൂ. വിട്ടയച്ചാലും സുരക്ഷിതഭവനത്തിലെ പ്രവർത്തകർ ഇടക്കിടെ വീടുകൾ സന്ദർശിക്കുകയും കുട്ടികളോടും മാതാപിതാക്കളോടും സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്യും. വാക്കുതെറ്റിക്കുന്ന മാതാപിതാക്കൾക്ക് നേരെ നിയമനടപടിക്കും ഇവർ മുതിരാറുണ്ട്.
 
ചേലാകർമ്മത്തെ കുറിച്ച് പെൺകുട്ടികളുടെ മാതാപിതാക്കൾക്കിടയിലും മതനേതാക്കൾക്കിടയിലും ബോധവൽക്കരണം നടത്തുകയാണ് റോബിയുടേയും കൂട്ടരുടേയും പ്രധാനജോലി. 'ഞങ്ങളൊരിക്കലും അവരെ നിർബന്ധിക്കുന്നില്ല. പകരം എന്തിനാണ് ഇത്തരം ചടങ്ങുകൾ നടത്തുന്നതെന്ന് അവരോട് ചോദിക്കുകയാണ്? ചേലാകർമ്മത്തിന്റെ അപകടാവസ്ഥയെ കുറിച്ച് ബോധ്യപ്പെടുത്താൻ ശ്രമിക്കുകയാണ്. ' റോബി പറയുന്നു.
 
ചേലകർമ്മം നടത്തിയ പെൺകുട്ടിയെ മാത്രമേ ആഫ്രിക്കൻ പുരുഷന്മാർ വിവാഹം കഴിക്കാൻ തയ്യാറാവുകയുള്ളൂ. അതിനാൽ ചേലാകർമ്മത്തിന് വിധേയയാകുന്ന ഒരു പെൺകുട്ടി അനുഭവിക്കേണ്ടി വരുന്ന യാതനകളെ കുറിച്ച് ആൺകുട്ടികൾക്കിടയിലും സുരക്ഷിതഭവന പ്രവർത്തകർ ബോധവൽക്കരണം നടത്തുന്നുണ്ട്.
 
സമൂഹത്തിന് നേരെ വെല്ലുവിളി ഉയർത്തുകയാണ് ഞങ്ങൾ. പെൺകുട്ടികളെ നിർബന്ധിച്ച് ചേലാകർമ്മം ചെയ്യുന്നത് ഇല്ലാതാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം.' റോബി പ്രതീക്ഷയോടെ പറയുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/ചേലാകർമ്മം" എന്ന താളിൽനിന്ന് ശേഖരിച്ചത്