"ടി.കെ.സി. വടുതല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 61.3.128.237 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്...
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 19:
യഥാർത്ഥ പേര്‌ ടി.കെ.ചാത്തൻ. 1921 ഡിസംബർ 23-ന്‌ എറണാകുളത്ത്‌ വടുതലയിൽ ജനിച്ചു. അച്ഛൻ തൈപ്പി കണ്ടൻ. അമ്മ പനക്കപ്പാടത്തു കുറുമ്പ. എറണാകുളം സെന്റ്‌ ആൽബർട്ട്‌സ്‌ ഹൈസ്‌കൂളിൽനിന്ന്‌ പഠിപ്പു കഴിഞ്ഞിറങ്ങി. 1942-ലെ ക്വിറ്റ്‌ ഇന്ത്യാ സമരത്തിൽ പങ്കെടുത്തു. പിന്നീട്‌ പട്ടാളത്തിൽ ചേർന്നു. 1948-ൽ തൃശൂർ കേരളവർമ്മ കോളജിൽ ബി.ഒ.എൽ. ഡിഗ്രിക്ക്‌ ചേർന്നു. കോളജ്‌ വിദ്യാഭ്യാസാനന്തരം 1952-ൽ കുറച്ചുകാലം കോഴിക്കോട്‌ ആകാശവാണിയിൽ ജോലി ചെയ്‌തു. പിന്നീട്‌ ഏഴു കൊല്ലം കൊച്ചിൻ പോർട്ട്‌ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസിലും കൊച്ചിൻ കസ്‌റ്റംസിലും ഉദ്യോഗസ്ഥനായിരുന്നു. 1960-ൽ കേരള സർക്കാരിന്റെ പബ്ലിക്‌ റിലേഷൻസ്‌ ഡിപ്പാർട്ട്‌മെന്റിൽ ഡിസ്‌ട്രിക്‌റ്റ്‌ ഇൻഫർമേഷൻ ഓഫീസറായി നിയമിക്കപ്പെട്ടു. 1976-ൽ അഡീഷണൽ ഡയറക്‌ടറായി സർവ്വീസിൽനിന്നു വിരമിച്ചു. സമസ്‌ത കേരള സാഹിത്യ പരിഷത്തിന്റെയും കേരള ഹിസ്‌റ്ററി അസോസിയേഷന്റെയും നിർവ്വാഹകസമിതി അംഗമായിരുന്നു.<ref>http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=1523</ref> 1986-ൽ രാജ്യസഭാംഗമായി.<ref>rajyasabha.nic.in/rsnew/pre_member/1952_2003/v.pdf</ref>
 
ഭാര്യ ഃ സി.കെ.ജാനകി. ആറു മക്കൾ. 1988 ജൂലൈ ഒന്നിന്‌ അന്തരിച്ചു. മകൻ ചന്ദ്രഹാസൻ വടുതല ആലപ്പുഴ ജില്ലാ ഇൻഫർമേഷൻ ഓഫീസർ.
 
==കൃതികൾ==
"https://ml.wikipedia.org/wiki/ടി.കെ.സി._വടുതല" എന്ന താളിൽനിന്ന് ശേഖരിച്ചത്