"മാമാങ്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) 42.109.162.34 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള...
വരി 1:
{{Prettyurl|Mamankam}}
[[കേരളം|കേരളത്തിൽ]] അറിയപ്പെടുന്ന ചരിത്രകാലത്തിനും മുൻപു മുതൽ പന്ത്രണ്ടു വർഷത്തിലൊരിക്കൽ നടന്നിരുന്ന ബൃഹത്തായ നദീതീര ഉത്സവമായിരുന്നു '''മാമാങ്കം'''. ദക്ഷിണഗംഗ എന്നറിയപ്പെടുന്ന [[ഭാരതപ്പുഴ|ഭാരതപ്പുഴയുടെ]] തീരത്ത് ഇന്നത്തെ [[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] [[തിരൂർ|തിരൂരിന്]] ഏഴു കിലോമീറ്റർ തെക്കുമാറിയുള്ള [[തിരുനാവായ]] എന്ന സ്ഥലത്തായിരുന്നു മാമാങ്കം അരങ്ങേറിയിരുന്നത്‌. മാഘമാസത്തിലെ മകം നാളിലെ ഉത്സവമാണ് മാമാങ്കം ആയത്. കേരളത്തിലെ മറ്റു ചില ക്ഷേത്രങ്ങളിലും മാമാങ്കം നടക്കാറുണ്ടെങ്കിലും അവയെല്ലാം സ്ഥലപ്പേരു കൂട്ടിയാണ് അറിയപ്പെടുന്നത്{{തെളിവ്}}.
 
ഏതാണ്ട് ഒരു മാസക്കാലം (28 ദിവസം)<ref> http://www.prokerala.com/kerala/history/mamankam.htm</ref> നീണ്ടുനിൽക്കുന്ന ഒരു ആഘോഷമായാണ്‌ അവസാനകാലങ്ങളിൽ മാമാങ്കം നടത്തിവരുന്നത്. ഇക്കാലമായപ്പോഴേക്കും ഭാരതത്തിലെ മറ്റു പ്രദേശങ്ങളിൽനിന്നെല്ലാം നിരവധി ജനങ്ങൾ ഇതിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ഇതിനോടനുബന്ധിച്ച് വ്യാപാരമേളകൾ, കായിക പ്രകടനങ്ങൾ, കാർഷികമേളകൾ, സാഹിത്യ, സംഗീത, കരകൗശല വിദ്യകളുടെ പ്രകടനങ്ങൾ, എന്നിവയും അരങ്ങേറിയിരുന്നു. സ്വന്തം കഴിവുകളിൽ മികവു പ്രകടിപ്പിക്കുന്നവർക്ക് സമ്മാനങ്ങളും നൽകിയിരുന്നു.
 
മാമാങ്കത്തിന്റെ രക്ഷാധികാരിയാവുക എന്നത് ആഭിജാത്യം നൽകിയിരുന്ന ഒരു പദവിയായിരുന്നു. അതിനായി വള്ളുവക്കോനാതിരിയും [[സാമൂതിരി|സാമൂതിരിയും]] തമ്മിൽ നടന്ന വഴക്കും യുദ്ധങ്ങളും ചരിത്രപ്രസിദ്ധമാണ്‌. മാമാങ്കത്തിന് ഇതുമൂലം കൈവന്ന രാഷ്ട്രീയപ്രാധാന്യത്തെ തുടർന്ന് കാലാന്തരേണ മാമാങ്കവേദിയിൽ ചാവേറുകളായി പോരാടാനെത്തിയിരുന്ന [[വള്ളുവനാട്|വള്ളുവനാടൻ]] സേനാനികളുടെ പോരാട്ടം മാമാങ്കത്തിലെ പ്രധാന ഇനമായിത്തീർന്നു.
 
ഈ മഹോത്സവത്തിന്റെ ഉത്ഭവത്തെക്കുറിച്ച് ചരിത്രകാരന്മാർക്കിടയിൽ ഏകാഭിപ്രായമില്ല. ആദ്യം ചേരരാജാക്കന്മാരും പിന്നീട് പെരുമ്പടപ്പു മൂപ്പീന്നും അതിനുശേഷം [[വള്ളുവനാട്|വള്ളുവനാട്ടു]] രാജാക്കന്മാരും അവസാനമായി നാനൂറിലധികം വർഷക്കാലം [[സാമൂതിരി|സാമൂതിരിമാരുമായിരുന്നു]] മാമാങ്കം കൊണ്ടാടിയിരുന്നത്.<ref name="travellers"> {{cite book |last=വേലായുധൻ |first= പണിക്കശ്ശേരി|authorlink= വേലായുധൻ പണിക്കശ്ശേരി|coauthors= |editor= |others= |title=സഞ്ചാരികൾ കണ്ട കേരളം|origdate= |origyear= |origmonth= |url= |format= |accessdate= |accessyear= |accessmonth= |edition= 2001|series= |date= |year= |month= |publisher= കറൻറ് ബുക്സ്|location= കോട്ടയം|language= മലയാളം|isbn=81-240-1053-6 |oclc= |doi= |id= |pages=434 |chapter= |chapterurl= |quote=}}</ref> [[ടിപ്പു സുൽത്താൻ|ടിപ്പു സുൽത്താന്റെ]] പടയോട്ടത്തിനുശേഷം സാമൂതിരിവംശത്തിന്റെ രാഷ്ട്രീയ - സാമ്പത്തികപ്രസക്തി ചോദ്യം ചെയ്യപ്പെടുകയും ബ്രിട്ടിഷുകാർ മലബാറിൽ സ്വാധീനം നേടുകയും ചെയ്തതോടെ നിലച്ചുപോയ മാമാങ്കം ഇന്ന് പണ്ടെന്നോ നടന്നിരുന്ന ഒരു ചടങ്ങുമാത്രമായി അറിയപ്പെടുന്നു.
 
== ചരിത്രം ==
മാമാങ്കത്തിന്റെ ആരംഭത്തിനെ കുറിച്ച് ചരിത്രഗവേഷകരിൽ തന്നെ വ്യത്യസ്ത അഭിപ്രായമാണുള്ളത്. പലയിടങ്ങളിലും ചരിത്രവും ഐതിഹ്യവും കൂടിക്കലർന്നു കിടക്കുന്നു.
"https://ml.wikipedia.org/wiki/മാമാങ്കം" എന്ന താളിൽനിന്ന് ശേഖരിച്ചത്