"ജലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
'''ജലം''',സമുദ്രങ്ങള്‍, പുഴകള്‍, കിണറുകള്‍, തടാകങ്ങള്‍ ഇവയില്‍ നിന്നും [[മഴ]] മുഖേനയും ലഭിക്കുന്ന ദ്രാവകമാണ് ജലം അഥവാ വെള്ളം. രുചിയോ മണമോ ഇല്ലാത്ത ദ്രാവകം. കുറഞ്ഞ അളവിലുള്ള ജലം നഗ്നനേത്രങ്ങള്‍ കൊണ്ട് നോക്കിയാല്‍ നിറമില്ലാത്ത പദാര്‍ത്ഥവുമാണ്. ലോകത്തെ എല്ലാ ജീവജാലങ്ങള്‍ക്കും ജീവിക്കാന്‍ ജലം അത്യാവശ്യമാണ്. ഭൂതലത്തിന്റെ 70% വും വെള്ളത്താല്‍ ആവൃതമാണ്. ഭൂമിയില്‍ വ്യത്യസ്ഥമായ രൂപത്തില്‍ ലഭ്യമായ ജലത്തിന്റെ ആകെ അളവ് 1.4 ബില്ല്യന്‍ ക്യുബിക് കിലോമീറ്റര്‍ ആണെന്ന് ഐക്യരാഷ്ട്ര പരിസ്ഥിതി പരിപാടി (UN Environment Program) കണക്കാക്കിയിട്ടുണ്ട്. ഇതില്‍ ഏറിയ പങ്കും സമുദ്രങ്ങളിലും ധ്രുവപ്രദേശങ്ങളിലെ മഞ്ഞിന്റെ രൂപത്തിലുമാണ്. ശുദ്ധജലം മനുഷ്യജീവന് അത്യന്താപേക്ഷിതമാണ്. എന്നാല്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും ശുദ്ധജലത്തിന് ദൌര്‍ലഭ്യം നേരിടുന്നു.
==രാസഘടന==
ജലതന്മാത്ര [[ഹൈഡ്രജന്‍|ഹൈഡ്രജന്റേയും]] [[ഓക്സിജന്‍|ഓക്സിജന്റേയും]] [[ആറ്റം|ആറ്റങ്ങള്‍]] അടങ്ങിയ ഒരു [[സംയുക്തം|സംയുക്തമാണ്]]. ഓരോ [[തന്മാത്ര|തന്മാത്രയിലും]] ഹൈഡ്രജന്റെ 2 ആറ്റങ്ങളും ഓക്സിജന്റെ ഒരു ആറ്റവും അടങ്ങിയിരിക്കുന്നു. ജലത്തിന്റെ രാസവാക്യം H<sub>2</sub>O.
"https://ml.wikipedia.org/wiki/ജലം" എന്ന താളിൽനിന്ന് ശേഖരിച്ചത്