"ചരകൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 29:
 
ആരംഭത്തില്‍ അര്‍ത്ഥഖരവസ്തുവായ ഭ്രൂണത്തിന്റെ പൂര്‍ണ്ണ വളര്‍ച്ച വരെയുള്ള സമയത്തെ മാസക്രമത്തില്‍ ചരകന്‍ പഠിച്ചു. ഭ്രൂണാ‍വസ്ഥയിലെ അവയവോത്ഭവം ചരകസംഹിതയിലെ ഒരു പ്രഥാന ചര്‍ച്ചാവിഷയമായിരുന്നു. അഥര്‍വ്വ വേദത്തിലെ ഗര്‍ഭോപനിഷദിലും; സുശ്രുത, ഭേള, കാശ്യപ സംഹിതകളിലും അവയവോത്ഭവം ചര്‍ച്ച ചെയ്യപ്പെടുന്നു. (ആയുര്‍വ്വേദ ഗ്രന്ഥങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള ഭ്രൂണശാസ്ത്രം പൊതുവേ വികലമാണെങ്കിലും, വെറും അനുമാനങ്ങളായിരുന്നില്ല.)
പല്ലുകളും നഖങ്ങളുമുള്‍പ്പടെ ശരീരത്തിലെ അസ്ഥികളുടെ എണ്ണം 360 എന്ന് സംഹിതയിലും, അഥര്‍വ്വ വേദത്തിലും. (ആധുനിക ശരീരഘടനാശാസ്ത്രത്തില്‍ അസ്ഥികളുടെ എണ്ണം 206 എന്ന് തിട്ടപ്പെടുത്തിയിരിക്കുന്നു) ആയുര്‍വ്വേദത്തില്‍ പ്രചാരത്തിലിരുന്ന ശരീരച്ഛേദന ശാസ്ത്രം ഒരു നേട്ടമായിരുന്നു. മൃതശരീരങ്ങള്‍ ജലത്തില്‍ അഴുക്കിയാണ് അതില്‍ പഠനങ്ങള്‍ നടത്തിയിരുന്നത്. അഴുക്കുമ്പോള്‍ മൃദുവായ ശരീരഭാഗങ്ങള്‍ നഷ്ടപ്പെടുന്നു എന്നത് ഒരു പോരായ്മയായിരുന്നു.
 
ചരകന്‍ ഹൃദയത്തിന്റെ സ്ഥാനം പറയുന്നു എങ്കിലും, വിശദമായി പ്രതിപാദിച്ചിട്ടില്ല. ഹൃദയത്തില്‍ നിന്ന് പത്തു ധമനികള്‍ ഉത്ഭവിക്കുന്നുവെന്നും അവ ശരീരമൊട്ടാകെ പടര്‍ന്നു കിടക്കുന്നുവെന്നും പറയുന്നു. ധമനി, സിര, സ്രോതസ്സ് എന്നീ വാക്കുകള്‍ രക്തക്കുഴലുകള്‍ക്ക് അദ്ദേഹം പലപ്പോഴായി ഉപയോഗിക്കുന്നു. ധമനികളുടെയും സിരകളുടെയുമെണ്ണം യധാക്രമം 200, 700 ആണങ്കിലും അത് തെളിയിക്കപ്പെട്ടിട്ടില്ല എന്ന് ചരകന്‍ സ്വയം വെളിപ്പെടുത്തുന്നു.
 
ശിരസ്സും തലച്ചോറും തമ്മില്‍ വ്യത്യാസം പറയുന്നുവെങ്കിലും, തലച്ചോറിനെ ബോധം, ഇന്ദ്രിയാനുഭൂതി, അവയവ നിയന്ത്രണം, മാനസിക രോഗങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെടുത്തി ചരകന്‍ പഠിച്ചിരുന്നില്ല.
 
==വൈദ്യവിദ്യാര്‍ത്ഥികള്‍ക്ക്‌ ചരകസംഹിത നല്‍കുന്ന ഉപദേശം==
"https://ml.wikipedia.org/wiki/ചരകൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്