"കേരള സ്കൂൾ കലോത്സവം 2017" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,465 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
232 ഇനങ്ങളിലായി ഏതാണ്ട് 12000 ഓളം പ്രതിഭകൾ ഈ കലോത്സവത്തിൽ പങ്കെടുത്തു. 939 പോയിൻറുമായി [[കോഴിക്കോട് ജില്ല|കോഴിക്കോട്]] ഒന്നാം സ്ഥാനവും, 936 പോയിൻറ് നേടി [[പാലക്കാട് ജില്ല|പാലക്കാട്]] രണ്ടാം സ്ഥാനവും 933 പോയിൻറോടെ ആതിഥേയരായ [[കണ്ണൂർ ജില്ല|കണ്ണൂർ]] മൂന്നാം സ്ഥാനവും നേടി <ref> http://www.mathrubhumi.com/kalolsavam2016/stories/kalolsavam-2016-malayalam-news-1.823115</ref>വിദ്യാഭ്യാസമന്ത്രി [[സി. രവീന്ദ്രനാഥ്]], തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി [[കടന്നപ്പള്ളി രാമചന്ദ്രൻ]], പ്രതിപക്ഷ നേതാവ് [[രമേശ് ചെന്നിത്തല]] എന്നിവർ സമാപന ചടങ്ങിൽ പങ്കെടുത്തു. വിജയികൾക്ക് സമ്മാനങ്ങൾ നൽകി. പ്രശസ്ത മാന്ത്രികൻ [[ഗോപിനാഥ് മുതുകാട് |ഗോപിനാഥ് മുതുകാടും]] സമാപന ചടങ്ങിൽ പങ്കെടുത്തിരുന്നു.
 
ഹൈസ്‌കൂൾ വിഭാഗത്തിൽ 133 പോയിന്റ് നേടി പാലക്കാട് ആലത്തൂർ ബി.എസ്.എസ് ഗുരുകുലം എച്ച്.എസ്.എസിനാണ് ഒന്നാംസ്ഥാനം. 83 പോയിന്റ് നേടിയ ഇടുക്കി കുമാരമംഗലം എം.കെ.എൻ.എം.എച്ച്.എസിനാണ് രണ്ടാംസ്ഥാനം. ഹയർസെക്കൻഡറി വിഭാഗത്തിൽ 131 പോയിന്റ് സ്വന്തമാക്കിയ കുമാരമംഗലം എം.കെ.എൻ.എം.എച്ച്.എസ് ഒന്നാമതെത്തിയപ്പോൾ 123 പോയിന്റുമായി ആലത്തൂർ ബി.എസ്.എസ് ഗുരുകുലം എച്ച്.എസ്.എസ് രണ്ടാമതെത്തി.അറബിക് കലോത്സവത്തിൽ 95 പോയിന്റുകൾ വീതംനേടി തൃശൂർ, കോഴിക്കോട്, കണ്ണൂർ, കൊല്ലം ജില്ലകൾ ഒന്നാംസ്ഥാനം പങ്കിട്ടു. 91 പോയിന്റുകളുമായി പാലക്കാട്, മലപ്പുറം, കാസർകോട് ജില്ലകൾ രണ്ടാംസ്ഥാനത്തെത്തി. സംസ്‌കൃതോത്സവത്തിൽ 95 പോയിന്റുകൾ നേടി മലപ്പുറം, കണ്ണൂർ, കാസർകോട്, എറണാകുളം ജില്ലകൾക്കാണ് ആദ്യസ്ഥാനം.<ref>[http://www.mathrubhumi.com/print-edition/kerala/kalolsavam-1.1676050 കോഴിക്കോട് വീണ്ടും കലയുടെ കളിവീട്]</ref>
 
ചരിത്രത്തിലാദ്യമായി രചനാ മത്സരങ്ങളിൽ ആദ്യ മൂന്നു സ്ഥാനങ്ങൾ നേടിയവരുടെയും പങ്കെടുത്തവരുടെയും രചനകൾ ഓൺലൈനായി ലഭ്യമായത് കണ്ണൂർ കലോത്സവത്തിലാണ്. [[സ്കൂൾവിക്കി|സ്കൂൾ വിക്കിയിലാണ്]] [http://schoolwiki.in/Ssk17:Homepage ഇത് ലഭ്യമായത്.]
 
==വേദികൾ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2468592" എന്ന താളിൽനിന്ന് ശേഖരിച്ചത്