"ചെറുകാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 7:
[[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] [[പെരിന്തല്‍മണ്ണ താലൂക്ക്|പെരിന്തല്‍മണ്ണ താലൂക്കിലെ]] [[ചെമ്മലശ്ശേരി|ചെമ്മലശ്ശേരിയിലെ]] ചെറുകാട് പിഷാരത്താണ് 1914 ഓഗസ്റ്റ് 26-ന് ചെറുകാട് ജനിച്ചത്. കുടിപ്പള്ളിക്കൂടത്തില്‍ പ്രാഥമികവിദ്യാഭ്യാസം നേടിയ ഇദ്ദേഹം പിന്നീട് മലപ്പുറം, ചെറുകര, പെരിന്തല്‍മണ്ണ, കരിങ്ങനാട് എന്നിവിടങ്ങളിലായി പഠനം പൂര്‍ത്തിയാക്കി. പ്രൈവറ്റായി പഠിച്ച് മലയാളം വിദ്വാന്‍ പരീക്ഷ വിജയിക്കുകയും ചെയ്തു.
 
ചെറുകര, ചെമ്മലശ്ശേരി സ്കൂളുകളില്‍ അധ്യാപകനായി സേവനനമനുഷ്ഠിച്ചുകൊണ്ടാണ് അധ്യാപനത്തിലേക്ക് കടക്കുന്നത്. പിന്നീട് പാവറട്ടി സംസ്കൃത കോളേജിലും പട്ടാമ്പി ശ്രീ നീലകണ്ഠ സംസ്കൃതകോളേജിലും അധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1960-ല്‍ ജോലിയില്‍നിന്നു വിരമിച്ചശേഷം യു.ജി.സി. പ്രൊഫസറായി സേവനമനുഷ്ഠിച്ചു.<ref name=spb>{{cite book
|publisher = ശക്തി പബ്ലിക്കേഷന്‍സ്, പെരിന്തല്‍മണ്ണ
|last = ചെറുകാട്
വരി 15:
 
1936ല്‍ കിഴീട്ടില്‍ ലക്ഷ്മി പിഷാരസ്യാരെ വിവാഹം കഴിച്ചു. രവീന്ദ്രന്‍, രമണന്‍, മോഹനന്‍, മദനന്‍, ചിത്ര, ചിത്രഭാനു എന്നിവര്‍ മക്കളാണ്.
 
==സാഹിത്യരചന==
പുരോഗമനസാഹിത്യ പ്രസ്ഥാനത്തിന്റെ ആദ്യകാലനേതാക്കളില്‍ ഒരാളായിരുന്നു ചെറുകാട്. "സമൂഹത്തിന്റെ പുരോഗതിയെ ത്വരിതപ്പെടുത്തുന്നതായിരിക്കണം സാഹിത്യരചന" എന്നതായിരുന്നു ചെറുകാടിന്റെ വിശ്വാസപ്രമാണം.<ref name=spb/> തന്റെ ചുറ്റിലും നടക്കുന്നതും തനിക്ക് സുപരിതവുമായ ജീവിതത്തെയാണ് അദ്ദേഹം സാഹിത്യത്തിലേക്ക് പിടിച്ചുകയറ്റിയത്. മണ്ണിനെ അറിഞ്ഞുകൊണ്ട് സാഹിത്യരചന നടത്തിയ അദ്ദേഹം ആത്മകഥയായ ''ജീവിതപ്പാത''യിലൂടെ മലയാളസാഹിത്യത്തില്‍ തന്റേതായ സ്ഥാനം നേടിയെടുത്തിട്ടുണ്ട്.
 
==അവലംബം==
"https://ml.wikipedia.org/wiki/ചെറുകാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്