"ഏഷ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 44:
ഏഷ്യയും യൂറോപ്പും തമ്മിൽ വിഭജിക്കാൻ ആദ്യം ശ്രമിച്ചത് പുരാതന ഗ്രീക്കുകാരാണ്. അവർ [[ഈജിയൻ കടൽ|എയ്‌ജിയൻ കടൽ]],
[[ഡാർഡനെൽസ്|ഡാർഡനെല്ലെസ് ജലസന്ധി]], [[മർമറ കടൽ|മർമാര കടൽ]], [[ബോസ്ഫറസ്|ബോസ്ഫോറസ് ജലസന്ധി]], [[കരിങ്കടൽ]], [[കെർഷ് കടലിടുക്ക്]], [[അസോവ് കടൽ]] എന്നിവയാണ് ഏഷ്യയുടേയും യൂറോപ്പിന്റെയും അതിർത്തികളായി നിർവചിച്ചത്. അന്ന് ലിബിയ എന്ന വിളിക്കപ്പെട്ടിരുന്ന ആഫ്രിക്കയെയും ഏഷ്യയെയും വേർതിരിച്ചിരുന്നത് [[നൈൽ നദി|നൈൽ നദിയായിരുന്നു]], പക്ഷേ ചില ഗ്രീക്ക് ഭൂമിശാസ്ത്രജ്ഞർ [[ചെങ്കടൽ]] ആണ് ഏഷ്യയുടെ അതിർത്തിയാവാൻ അനുയോജ്യം എന്ന് കരുതിയിരുന്നു. 15ാം നൂറ്റാണ്ടുമുതൽ [[പേർഷ്യൻ ഗൾഫ്]], ചെങ്കടൽ, സൂയസ് കരയിടുക്ക് (Isthmus of Suez) എന്നിവ ആഫ്രിക്കയുടെയും ഏഷ്യയുടെയും അതിർത്തിയായി കണക്കാക്കപ്പെടുന്നു. പതിനെട്ടാം നൂറ്റാണ്ടിൽ, ഏഷ്യയുടേയും യൂറോപ്പിന്റെയും അതിർത്തിയായി യൂറൽ പർവതനിരകൾ നിദ്ദേശിക്കപ്പെട്ടു. നേരത്തേ കണക്കാക്കപ്പെട്ടിരുന്ന അതിർത്തിയുമായി ബന്ധപ്പെടുത്താൻ ഈ അതിർത്തി തെക്ക് യൂറൽ നദി വരെ നീട്ടുകയുണ്ടായി.
ഏഷ്യയും ഓഷ്യാനിയയും തമ്മിലുള്ള അതിർത്തി മലയ ദ്വീപസമൂഹമായാണ് കണക്കാക്കപ്പെടുന്നത്, ന്യൂ ഗിനിയയുടെ പടിഞ്ഞാറ് ഭാഗം ഉൾപ്പെടെയുള്ള ഇന്തോനേഷ്യയിലെ ദ്വീപുകൾ ഏഷ്യയിൽപെടുന്നു. <സംസ്കൃതി> ഏറ്റവും വലിയ ഭൂഖണ്ഡമായ ഏഷ്യ യൂറോപ്പിനേക്കാൾ നാലു മടങ്ങ് വലുതാണ്. തെക്ക്, വടക്ക് അമേരിക്കകൾ ഒരുമിച്ച് ചേർന്നാലും ഏഷ്യയുടെ ഒപ്പമാവില്ല. ആഫ്രിക്കയുടെ ഒന്നര ഇരട്ടി വലിപ്പമുണ്ട് ഏഷ്യക്ക് ക്രിസ്തുമതം ഏഷ്യയിലുൽഭവിച്ച് യൂറോപ്പിലാകമാനം പടർന്ന് പന്തലിച്ചു.ഫിലിപ്പിൻസ് മാത്രമാണ് ഏഷ്യയിലെ ഏക ക്രൈസ്തവ ഭൂരിപക്ഷ രാജ്യം ബുദ്ധമതം ഇന്ത്യയിൽ നിന്ന് ജപ്പാൻ, ചൈന, കൊറിയ, ശ്രീലങ്ക എന്നിവടങ്ങളിലേക്ക് പടർന്നു. ഇസ്ലാം മതം അറേബ്യയിൽ നിന്നും ഏഷ്യൻ രാജ്യങ്ങളിലേക്കും യൂറോപ്യൻ രാജ്യങ്ങളിലേയ്ക്കും നീങ്ങി. ഹിന്ദുമതം തെക്കു കിഴക്കനേഷ്യയിലെ സംസ്കാരങ്ങളിൽ മായാത്ത മുദ്രപതിപ്പിച്ചു.മെസൊപ്പൊട്ടോമിയൻ, ചൈനീസ്, സിന്ധു നദീതട സംസ്കാരങ്ങൾ ഏഷ്യയിലാണുണ്ടായത്.ക്രിസ്തുവിന് 3000 വർഷം മുമ്പുതന്നെ ഏഷ്യക്കാർ കളിമൺപാത്രങ്ങൾ ഉണ്ടാക്കിയിരുന്നു.അയിരുകൾ വേർതിരിച്ചു മൃഗങ്ങളെ ഇണക്കി വളർത്തി. ചക്രവും എഴുത്തുകടലാസുമുണ്ടാക്കി. ഗുട്ടെൻ ബെർഗിനും നാനൂറ് വർഷം മുമ്പ് മര ബ്ലോക്കുകൾ കൊണ്ട് മുദ്രണം തുടങ്ങി. ആയുർവേദം ഉൾപ്പെടെയുള്ള ഒട്ടേറെ ചികിൽസാ രീതികൾ ഏഷ്യക്കാർ സൃഷ്ടിച്ചു. ഇന്ത്യാക്കാരാകട്ടെ ലോകത്തിലെ ഏറ്റവും വലിയ പ്രാചീനമായ മതതത്വചിന്താ ഗ്രന്ഥസമുച്ചയമായ വേദങ്ങളും ഉപനിഷിത്തുകളും ഇതിഹാസങ്ങളും നിർമ്മിമ്മിച്ചു. പ്രാചീനമായ ഒരു ഭഷ്യസംസ്കാരം ഏഷ്യക്കുണ്ട്. ലോകത്തിലെ അരിയുൽപാദനത്തിൽ 90 ശതമാനവും ഏഷ്യയിലാണ്. ഏഷ്യൻ രാജ്യങ്ങളിൽ പലതും ഭക്ഷ്യ കാര്യങ്ങളിൽ സ്വയംപര്യാപ്തമാണ്. തെയില, പഞ്ചസാര, റബർ, സസ്യ ഏണ്ണ, വരുത്തി നിലക്കടല എന്നിവയിൽ മുൻനിര ഉത്പാദകരാണ് ഏഷ്യ. ധാതു സമൃദ്ധമായ ഏഷ്യയിൽ നിന്നാണ് ലോകത്തിലെ പകുതി ടിന്നും അഞ്ചിലൊന്ന് ഇരുമ്പയിരും 20 ശതമാനം കൽക്കരിയും ഉണ്ടാക്കുന്നത് പെട്രോളിയം നിക്ഷേപത്തിലും സമൃദ്ധമാണ് ഏഷ്യ ഭൂഖണ്ഡം.1970 കളിൽ ഏഷ്യൻ രാജ്യങ്ങൾ ആണവശക്തിയായി മാറി.ചൈനയായിരുന്നു ആദ്യം പിന്നാലെ 1974 ൽ ഇന്ത്യ ന്യൂക്ലിയർ ശേഷി കൈവരിച്ചു. പിന്നീട് ഇസ്രയേൽ, പാക്കിസ്ഥാൻ ദക്ഷിണ കൊറിയ എന്നിവയും ആണവ രാജ്യങ്ങളായി. അണുബോംബിന്റെ പ്രയോഗത്താൽ ദുരന്തത്തിനിരയായതുംഏഷ്യ തന്നെയായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളിൽ ഇന്ന് ഏഷ്യൻ രാജ്യങ്ങളുമുണ്ട്. == നദികൾ, പർവ്വതങ്ങൾ== സങ്കീർണ്ണമാണ് ഏഷ്യയുടെ ഭൗമ ഘടന 'ഭൂമിയിലെ ഏറ്റവും ഉയരമുള്ള ഭാഗങ്ങളും ഏറ്റവും താഴ്ന്ന ഭാഗങ്ങളും ഏഷ്യയിലാണ് ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി മൗണ്ട് എവറസ്റ്റ്‌ ഹിമാലയ പർവ്വതത്തിലാണ് .സമുദ്രനിരപ്പിളും 400 മീറ്റർ താഴെയാണ് ചാവുകടൽ. ഏഷ്യയുടെ നാലിൽ മൂന്ന് വൻകര ഭാഗവും പർവ്വത മേഖലയും പീ0ഭൂമികളാണ്. ബാക്കി സമുദ്ര,നദീതടങ്ങളും. പസഫിക് ഇന്ത്യൻ സമുദ്രങ്ങളിൽ കിടക്കുന്ന മിക്ക ദ്വീപുകളും പർവ്വത ഭാഗങ്ങളാണ്. മഞ്ഞണിഞ്ഞ പർവ്വതനിരകളാണ് ഏഷ്യയിലെ മഹാനദികൾ സൃഷ്ടിക്കുന്നത്‌. ഹിന്ദുക്കുഷ് ,ഹിമാലയം കാരക്കോറം, അൽത്തുൻ ഷാൻ, തുടങ്ങിയ പർച്ചതങ്ങളിൽ നിന്നാണ് ഇവ പിറക്കുന്നു. സിന്ധു, ഗംഗ, ബ്രഹ്മപുത്ര, ഹുവാങ്ഹി, ചാങ് ജിയാങ് ,എൻ ഷിയാങ്, ഇരാവതി, മെക്കോങ്, ഓബ്, യെൻസി, ലേന എന്നിവയാണിവ. കരയുടെ വലിപ്പം വച്ച് നോക്കിയാൽ ഏഷ്യയുടെ സമുദ്രതീരം ചെറുതാണ്. തീരപ്രദേശത്തിന്റെ വലിയ ഒരു ഭാഗം തണുത്തുറഞ്ഞു കിടക്കുന്ന ആർക്ടിക് സമുദ്രത്തിന്റേതാണ് വാണിജ്യ പരമായി നിഷ്പ്രയോജനമാണിവ. പസഫിക് തീരമാകട്ടെ ചുഴലി കൊടുങ്കാറ്റുകൾ നിറഞ്ഞതും . ഇന്ത്യൻ മഹാസമുദ്രമാണ് താരതമ്യ നേ പ്രശ്നം കുറഞ്ഞ മേഖല. <ref name="Myth">{{Cite book|title=The myth of continents: a critique of metageography |first=Martin W. |last= Lewis |first2= Kären |last2= Wigen |publisher=University of California Press |year= 1997 |isbn= 0-520-20743-2}}</ref>
 
== രാജ്യങ്ങളും സ്വയംഭരണ പ്രദേശങ്ങളും ==
"https://ml.wikipedia.org/wiki/ഏഷ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്