21,791
തിരുത്തലുകൾ
(ചെ.) (→ചിത്രശാല) |
No edit summary |
||
ഇല രൂപത്തിൽ ഉപയോഗിക്കുന്ന ഒരു സുഗന്ധദ്രവ്യമാണ് '''വെറ്റില'''. (ഇംഗ്ലീഷ്: Betel, Betel leaf.) അതിപുരാതനകാലം മുതൽക്കു തന്നെ [[ഇന്ത്യ|ഇന്ത്യയിൽ]] കൃഷി ചെയ്തു വരുന്ന ഒരു വിളയാണിത്. “[[പൈപ്പെറേസീ]]” (Piperaceae) കുടുംബത്തിൽപ്പെട്ട ഇത്. ഔഷധമൂല്യമുള്ള ഒരു വള്ളിച്ചെടിയുംകൂടിയാണിത്. വെറ്റിലയുടെ ഇല [[മുറുക്കാൻ]], [[പാൻ]] എന്നിവയിൽ ചേർത്ത് ഉപയോഗിക്കുന്നു. വെറ്റിലയിനങ്ങൾ പലതരത്തിൽ ഉണ്ട്. ഈ ചെടിയുടെ ജന്മദേശം [[മലയ|മലയായും]] [[സിംഗപ്പൂർ|സിംഗപ്പൂരുമാണെന്ന്]] പറയപ്പെടുന്നു.<ref> ഡോ.എസ്.നേശമണി രചിച്ച “ഔഷധ സസ്യങ്ങൾ“ </ref> ഇന്ത്യയിൽ ഉഷ്ണമേഖലാപ്രദേശങ്ങളിലും ചതുപ്പുപ്രദേശങ്ങളിലും കൃഷിചെയ്തു വരുന്നു. [[കേരളം|കേരളത്തിൽ]] ഉൾനാടൻ പ്രദേശങ്ങളിലാൺ ഇതിൻറെ കൃഷി കൂടുതലായി കണ്ടുവരുന്നത്. ഉയർന്ന കരപ്പാടങ്ങളിലും, താഴ്ന്ന സ്ഥലങ്ങളിലും ഇത് വളർത്താം.<ref name="betel"/> അടയ്ക്കാത്തോട്ടങ്ങളിലും, തെങ്ങിൻ തോപ്പുകളിലും, ഇടവിളയായാണ് ഇത് സാധാരണ വളർത്താറുള്ളത്. നീർവാർച്ചയും, വളക്കൂറുമുള്ള മണ്ണിൽ വെറ്റില നന്നായി വളരും. ചെമ്മൺ പ്രദേശങ്ങളിലും വെറ്റില നന്നായി വളരും.<ref name="betel">[http://www.karshikakeralam.gov.in/ കൃഷിവകുപ്പിൻറെ, കാർഷിക കേരളം എന്ന വെബ്സൈറ്റിൽ നിന്നും.]</ref> രണ്ട് പ്രധാന കൃഷികാലങ്ങളാണ് വെറ്റിലയ്ക്ക് അനുയോജ്യമായത്; 1) മെയ്-ജൂണിൽ കൃഷിയിറക്കുന്ന ഇടവക്കൊടിയും, 2) ഓഗസ്റ്റ്-സെപ്തംബറിൽ കൃഷിയിറക്കുന്ന തുലാക്കൊടിയും.<ref name="betel"/>
[[File:Piper betle.jpg|thumb|Betal leaves]]
വളരെ പുരാതന കാലം മുതൽക്കുതന്നെ ഭാരതത്തിൽ നടന്നുവന്നിരുന്ന വിവാഹം, പൂജ മുതലായ പല മംഗളകാര്യങ്ങൾക്കും [[ദക്ഷിണ]] നൽകുവാൻ വെറ്റില ഉപയോഗിച്ചുവരുന്നുണ്ട്. കൂടുതലായും വെറ്റിലമുറുക്കുന്നതിനാണ് സാധാരണ ഉപയോഗിക്കുന്നത് എങ്കിലും, ചിലതരം രോഗങ്ങൾക്കു പ്രതിരോധമരുന്നായും ഉപയോഗിക്കുന്നുണ്ട്. <ref name="ref1"> [[ദേശാഭിമാനി ദിനപത്രം|ദേശാഭിമാനി ദിനപത്രത്തിലെ]]സ്ത്രീ സപ്ലിമെന്റിൽ സി.ആർ. ഹരിഹരന്റെ ലേഖനം. 2008 മെയ് 27 ചൊവ്വ. താൾ 3 </ref>
|