"ഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 10:
ഇന്ദിരാഗാന്ധിയോട് ലോകസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട രാജ നാരായണൻ തിരഞ്ഞെടുപ്പ് കൃത്രിമം, സർക്കാർ വസ്തുവകകൾ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ഉപയോഗിക്കൽ എന്നീ കുറ്റങ്ങൾ ആരോപിച്ച് ഇന്ദിരയ്ക്കെതിരായി അലഹബാദ് ഹൈക്കോടതിയിൽ കേസുകൊടുത്തു. 1975 ജൂൺ 12 നു ജസ്റ്റിസ് ജഗ്മോഹൻലാൽ സിൻ‌ഹ] ഇന്ദിരാഗാന്ധിയെ ഭരണകൂടത്തിന്റെ വസ്തുവകകൾ തിരഞ്ഞെടുപ്പു പ്രചരണത്തിനായി വിനിയോഗിച്ചു എന്ന കുറ്റത്തിന് കുറ്റക്കാരിയായി വിധിച്ചു. ഇന്ദിരയുടെ തിരഞ്ഞെടുപ്പു വിധി കോടതി റദ്ദാക്കുകയും ലോകസഭാ സീറ്റ് റദ്ദാക്കുകയും ചെയ്തു. അടുത്ത ആറു വർഷത്തേക്ക് ഏതെങ്കിലും തിരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധി മത്സരിക്കുന്നതിൽ നിന്ന് കോടതി വിലക്കി. എങ്കിലും വോട്ടർമാർക്ക് കൈക്കൂലികൊടുത്തു, ഇലക്ഷൻ തിരിമറി തുടങ്ങിയ ഗൗരവമേറിയ കുറ്റാരോപണങ്ങൾ കോടതി തള്ളി. സംസ്ഥാന പോലീസ് ഇലക്ഷൻ വേദികൾ നിർമ്മിച്ചു, സംസ്ഥാന വൈദ്യുതി വകുപ്പിൽ നിന്ന് തിരഞ്ഞെടുപ്പ് പ്രചരണത്തിനായി വൈദ്യുതി ഉപയോഗിച്ചു, പ്രസംഗ വേദി വളരെ ഉയർന്നതായിരുന്നു, തുടങ്ങിയ കുറ്റങ്ങൾക്കാണ് ഇന്ദിരാഗാന്ധിയെ കോടതി ശിക്ഷിച്ചത്. എന്നാൽ ഇവയിൽ പലതും പ്രധാനമന്ത്രിയുടെ സുരക്ഷാ ചട്ടങ്ങളുടെ (പ്രോട്ടോക്കോൾ) ഭാഗമായിരുന്നു. മറ്റൊരു കുറ്റം ഒരു സർക്കാർ ഉദ്യോഗസ്ഥനായ യശ്പാൽ കപൂർ തന്റെ രാജി മേലുദ്യോഗസ്ഥർ അംഗീകരിക്കുന്നതിനു മുൻപായി തിരഞ്ഞെടുപ്പു പ്രചരണം ആരംഭിച്ചു എന്നതായിരുന്നു. മാരകമായ കുറ്റങ്ങൾക്ക് വെറുതേ വിടുകയും താരതമ്യേന ലഘുവായ കുറ്റങ്ങൾക്ക് ശിക്ഷിക്കുകയും ചെയ്തതിനെ ''റ്റൈംസ് മാസിക" ''രാജ്യത്തിന്റെ പ്രധാനമന്ത്രിയെ ട്രാഫിക്ക് ടിക്കറ്റിന് പുറത്താക്കി'' എന്ന് വിശേഷിപ്പിച്ചു. എങ്കിലും തൊഴിൽ, ട്രേഡ് യൂണിയനുകൾ, വിദ്യാർത്ഥി സംഘടനകൾ, സർക്കാർ ഉദ്യോഗസ്ഥരുടെ സംഘടനകൾ തുടങ്ങിയവയുടെ സമരങ്ങൾ രാജ്യമെമ്പാടും വ്യാപിച്ചു. മൊറാർജി ദേശായി, ജയപ്രകാശ് നാരായൺ എന്നിവർ നയിച്ച പ്രക്ഷോഭങ്ങൾ ദില്ലിയിൽ നിയമസഭ, പ്രധാനമന്ത്രിയുടെ വസതി, എന്നിവയോടു ചേർന്നുള്ള നിരത്തുകൾ ജനങ്ങളെ കൊണ്ടു നിറച്ചു.
 
== അടിയന്തരാവസ്ഥ പ്രഖ്യാപനം ==
പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ ഉപദേശം അനുസരിച്ച് [[രാഷ്ട്രപതി (ഇന്ത്യ)|ഇന്ത്യൻ രാഷ്ട്രപതി]] ആയിരുന്ന [[ഫക്രുദ്ദീൻ അലി അഹമ്മദ്‌]] രാജ്യത്ത് [[അടിയന്തരാവസ്ഥ]] പ്രഖ്യാപിച്ചു. ഇന്ദിരയുടെ തന്നെ വാക്കുകളിൽ ഇന്ദിര ജനാ‍ധിപത്യത്തെ “നിശ്ചലാവസ്ഥ”യിൽ കൊണ്ടുവന്നു.
 
ഭരണഘടനയനുസരിച്ച് ഇന്ദിരയുടെ ഉപദേശമനുസരിച്ച് രാഷ്ട്രപതി അഹമ്മദ് എല്ലാ ആറുമാസം തോറും അടിയന്തരാവസ്ഥ തുടരുവാനുള്ള അനുമതി നൽകി. ഇത് 1977-ൽ തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ തുടർന്നു.
"https://ml.wikipedia.org/wiki/ഇന്ത്യയിലെ_അടിയന്തരാവസ്ഥ_(1975)" എന്ന താളിൽനിന്ന് ശേഖരിച്ചത്