"പയ്യന്നൂർ സുബ്രഹ്മണ്യസ്വാമിക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 19:
ക്ഷേത്രം രണ്ട് പ്രാവശ്യം നശിപ്പിക്കപ്പെട്ടിട്ടുണ്ട്, ഒരിക്കൽ അഗ്നി ബാധ മൂലവും മറ്റൊരിക്കൽ [[ടിപ്പു]] സുൽത്താന്റെ ആക്രമണത്തിലും. ഇന്ന് കാണുന്ന തരത്തിൽ ക്ഷേത്രം പുനരുധീകരിച്ചത് [[കൊല്ലവർഷം]] 965-ലാണ്.
 
പന്ത്രണ്ടടി ഉയരമുള്ള [[ചുറ്റുമതിൽ]] ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്, ചുറ്റുമതിലിനകതായി മൂന്നേറോളം വിസ്തൃതിയിൽ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. രണ്ടുനിലകളുള്ള [[ശ്രീകോവിൽ]] [[ഗജപൃഷ്ഠ]] മാതൃകയിലാണ് നിർമിച്ചിരിക്കുന്നത്. പ്രധാനമൂർത്തിയായ സുബ്രഹ്മണ്യൻ താരകാസുരനെ നിഗ്രഹിച്ചശേഷമുള്ള ഭാവത്തിൽ കിഴക്കോട്ട് ദർശനമായി കുടിയിരുത്തപ്പെട്ടിരിയ്ക്കുന്നു. ആറടി ഉയരമുണ്ട് ഈ വിഗ്രഹത്തിന്. സുബ്രഹ്മണ്യനെ കൂടാതെ [[ഗണപതി]], [[ഭൂതത്താർ]], [[ഭഗവതി]], [[ശാസ്താവ്]], [[പരശുരാമൻ]] എന്നി ദേവതകളെയും ഇവിടെ ആരാധിക്കുന്നു. ക്ഷേത്രസമീപത്തുതന്നെ ഒരു സർപ്പക്കാവുമുണ്ട്.നാലമ്പലത്തിനു മുമ്പിൽ കൊടിമരത്തിന്റെ സ്ഥാനത്ത് കന്യാഭഗവതി കുടിയിരിക്കുന്നു. കേരളത്തിലെ മറ്റ് ക്ഷേത്രങ്ങളിൽ നിന്നും ഇത് ഒരു പ്രത്യേകതയാണ്. മറ്റോരു പ്രത്യേകത ഈ ക്ഷേത്രത്തിന്റെ നിർമ്മിതിയിൽ കരിങ്കല്ല് വളരെ കുറച്ച് മാത്രമേ ഉപയോഗിച്ചിട്ടുള്ളു എന്നതാണ്. ഈ പ്രദേശത്ത് ലഭ്യമായ ഉറപ്പുള്ള വെട്ടുകല്ലാണ് ക്ഷേത്രത്തിന്റെ നിർമ്മിതിയിൽ പ്രധാനം.
ക്ഷേത്രത്തിനു പുറത്ത് മുൻ വശത്തായി വിശാലമായ ക്ഷേത്രക്കുളം ഉണ്ട്. വെട്ടുകല്ലിൽ പടുത്ത് ഈ കുളം ഇതരദേശക്കാർക്ക് ഒരു ദൃശ്യം തന്നെ ആണ്.
 
കാവിവസ്ത്രം ധരിച്ച [[സന്യാസി]]മാർക്കും [[ക്ഷത്രിയൻ|ഉപനയനമുള്ള ക്ഷത്രിയർക്കും]] ക്ഷേത്രത്തിനകത്ത് പ്രവേശനമില്ല. ഇവിടെ കൊടിമരമോ കൊടിയേറ്റമോ ഇല്ല എന്നതും ശ്രദ്ധേയമാണ്. ക്ഷേത്രാങ്ങനതിലുള്ള [[ഇലഞ്ഞി]] മരം എല്ലായ്പ്പോഴും പൂക്കാരുന്റെങ്കിലും ഒരിക്കലും കായ്ക്കാറില്ല.