"പാശുപതാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 12:
ശിവനിൽ നിന്നും പാശുപതാസ്ത്രം നേടിയെങ്കിലും അർജ്ജുനൻ ജീവിതത്തിലൊരിക്കലും അതുപയോഗിച്ചിട്ടില്ല . അത് ഉപയോഗിക്കാതിരിക്കാൻ അർജ്ജുനൻ തീരുമാനിക്കുന്നതിന് കാരണം വ്യാസമുനി വർണ്ണിച്ചിട്ടുണ്ട് .
 
അവലംബം :-
[ മഹാഭാരതം , ഉദ്യോഗപർവ്വം , അദ്ധ്യായം 196 , ശ്ളോകങ്ങൾ 7 മുതൽ 15 വരെ ]
 
"അർജ്ജുനാ , നിനക്ക് എത്ര ദിവസങ്ങൾ കൊണ്ട് ശത്രുസേനയെ നശിപ്പിക്കുവാൻ സാധിക്കും ?" - എന്ന് യുധിഷ്ഠിരൻ ചോദിച്ചതിന് മറുപടിയായി അർജ്ജുനൻ ഇങ്ങനെ പറയുന്നു.
"വാസുദേവനോടു കൂടിയ രഥത്തിലേറി , ഇക്കണ്ട മൂന്നു ലോകവും ഭൂതവും ഭാവിയും വർത്തമാനവും സകല ചരാചരങ്ങളേയും വെറും ഒരു നിമിഷം കൊണ്ട് ഞാൻ മുടിച്ചു കളയുന്നതാണ് . അതിനു കാരണം, ദേവാധിദേവനായ മഹാദേവൻ നൽകിയ പാശുപതാസ്ത്രമാണ് . കിരാത ദ്വന്ദ്വയുദ്ധത്തിൽ ലഭിച്ച ആ മഹാസത്രം എന്റെ കൈവശമുണ്ട് . ലോകസംഹാരത്തിനുവേണ്ടി ലോകനാഥനായ പശുപതി യുഗാന്തത്തിൽ ഉപയോഗിക്കുന്ന അസ്ത്രമാണത് . ഗംഗാപുത്രനായ ഭീഷ്മനോ , ദ്രോണനോ , കൃപനോ , അശ്വത്ഥാമാവിനോ , സൂതപുത്രനോ ഈ അസ്ത്രമില്ല .
എന്നാൽ ദിവ്യാസ്ത്രം സാധാരണക്കാരായ പ്രജകളിൽ പ്രയോഗിക്കുന്നത് ശെരിയല്ലാത്തതു കൊണ്ട് , ആ അസ്ത്രം ഞാൻ ഉപയോഗിക്കുകയില്ല ."
ഉദ്യോഗപർവ്വം , അദ്ധ്യായം 196 , ശ്ളോകങ്ങൾ 11 , 12 ,13 ശ്രദ്ധിക്കുക .
 
"https://ml.wikipedia.org/wiki/പാശുപതാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്