"ഫിലിപ്പീൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 128:
===സ്പാനിഷ് അധിനിവേശം===
 
1521 ൽ സീബു ദ്വീപിലെത്തിയ [[ഫെർഡിനാന്റ് മഗല്ലൻ]] ആ പ്രദേശങ്ങൾ സ്പെയിനിന്റെതായി പ്രഖ്യാപിച്ചു. ഐസ്‌ലാസ് ഡി സാൻ ലാസറോ എന്ന് ആ ദ്വീപുകൾക്ക് പേരിട്ടു. [[സ്പെയിൻ|സ്പെയിനിലെ]] പുരോഹിതന്മാർ ദ്വീപുവാസികളെ കാത്തോലിക്കാ ക്രിസ്തുമത വിശ്വാസികളാക്കാൻ ലക്ഷ്യമിട്ടു. എല്ലാവരം കാത്തോലിക്കാ മതം സ്വീകരിച്ചുവെങ്കിലും മക്താൻ ദ്വീപിലെ മൂപ്പനായ [[ലാപു ലാപു]] അതിനു വഴങ്ങിയില്ല. 1521 ഏപ്രിൽ 27 നുണ്ടായ യുദ്ധത്തിൽ ലാപുലാപുവിന്റെ പടയാളികൾ മഗല്ലനെ വധിച്ചു.വിദേശാദിപത്യത്തെ ചെറുത്ത ആദ്യത്തെ ഫിലീപ്പിൻ ദേശീയ നായകനായി ഇന്ന് ലാപുവിനെ ആദരിക്കുന്നു. അദ്ദേഹത്തിന്റെ പേരിൽ ഒരു സ്മാരകം മക്താനിലുണ്ട്.ലാപു എന്ന പേരിൽ നഗരവുമുണ്ട്. മഗല്ലനെ തുടർന്ന് പല സ്പാനീഷ് ഗവേഷകരും ഫിലിപ്പിൻസി ലെത്തി പല പേരുകളിൽ അവർ ആദ്വീപ് സമൂഹത്തെ വിളിച്ചു. 1543 ൽ [[റൂയ് ലോപ്പെത് ഡി വിൽയലോബൂസ്]] നയിച്ച സ്പാനിഷ് നാവികസംഘം എത്തിയതോടെയാണ് ഫിലിപ്പീൻസിൽ കോളനിവാഴ്ച തുടങ്ങിയത്. ആദ്വീപുകൾക്ക് ലാസ് ഐസ് ലാസ് ഫിലിപ്പീനാസ് എന്ന് വിൽലോബുസ് പേരു വിട്ടുപേരിട്ടു. തദ്ദേശിയരുമായി നിരന്തരം മല്ലിടേണ്ടി വന്ന വിൽയലോബൂസ് പട്ടിണിയും കപ്പൽച്ചേതവും കാരണം മൊളുക്കസ് ദ്വീപിൽ അഭയം തേടി. പോർച്ചുഗീസുകാർ വിൽയലോബൂസിനെ പിടികൂടി [[ഇൻഡൊനീഷ്യ|ഇൻഡൊനീഷ്യയുടെ]] ഭാഗമായ ആംബോൺ ദ്വീപിൽ തടവിലാക്കി. [[സെയിന്റ് ഫ്രാൻസിസ് സേവ്യർ|സെയിന്റ് ഫ്രാൻസിസ് സേവ്യറുടെ]] പരിചരണമേറ്റാണ് വിൽയലോബൂസ് മരിച്ചത്.
 
മീഗൽ ലോപെസ് ഡി ലെഗസ്പി 1565 ൽ ഫിലിപ്പീൻസിന്റെ ആദ്യത്തെ സ്പാനിഷ് ഗവർണർ ജനറലായി.ആറു വർഷത്തിനു ശേഷം പ്രാദേശിക മുസ്ലീം ഭരണാധികാരികളെ പരാജയപ്പെടുത്തി ലെഗസ്പി മനിലയെ തലസ്ഥാനമാക്കി.മനിലയായിരുന്നു സ്പാനീഷ് ഭരണത്തിന്റെ കേന്ദ്രം. [[ന്യൂ സ്പെയിൻ]] എന്നറിയപ്പെടുന്ന [[മെക്സിക്കോ|മെക്സിക്കോയുടെ]] ഒരു പ്രവിശ്യയായാണ് 1821 വരെയും സ്പെയിൻക്കാർ ഫിലിപ്പീൻസിൽ ഭരണം നടത്തിയത്. മിൻഡനാവോയിലെയും സുലുവിലെയും മുസ്ലികൾ മാത്രമാണ് സ്പാനിഷ് അധിനിവേശത്തെ ചെറുത്തത്. ഫിലിപ്പീനുകളെ കത്തോലിക്കാ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യിക്കലായിരുന്നു സ്പെയിൻ അനുവർത്തിച്ച പ്രധാന നയം.ഇസ്ലാം ഒഴികെ മറ്റു സംഘടിത മതങ്ങളൊന്നുമില്ലാത്തതിനാൽ മതപരിവർത്തനം എളുപ്പമായിരുന്നു. മുസ്ലിങ്ങളും പർവ്വത പ്രദേശങ്ങളിലെ ഗോത്രവർഗ്ഗക്കാരും മാത്രം ഇതിൽ നിന്നു ഒഴിഞ്ഞു നിന്നു. പ്രാദേശിക ആചാരങ്ങളും സാഹൂഹിക ക്രമങ്ങളും കലർന്ന ഒരു കത്തോലിക്കാ മതമാണ് ഫിലിപ്പീൻസിൽ നിലവിൽ വന്നത്. കോളനി ഭരണം യഥാർത്ഥത്തിൽ സ്പെയിന് നഷ്ടക്കച്ചവടമായിരുന്നു. ഡച്ചുകാരും പോർച്ചു ഗീസുകാരു മായും മുസ്ലീങ്ങളുമായുള്ള യുദ്ധങ്ങൾ കോളനി ഭരണത്തെ ചാപ്പരാക്കി. കോളനികളിലെ മേൽക്കോയ്മയ്ക്കുവേണ്ടി [[ബ്രിട്ടൻ]], [[ഫ്രാൻസ്]], [[പ്രഷ്യ]], [[റഷ്യ]], [[ഓസ്ട്രിയ]] തുടങ്ങിയ രാജ്യങ്ങൾ തമ്മിൽ നടത്തിയ [[സപ്തവത്സരയുദ്ധം|സപ്തവത്സരയുദ്ധത്തിന്റെ]] ഫലമായി 1762 ൽ ബ്രിട്ടീഷുകാർ ഫിലിപ്പീൻസ് അധിനിവേശിച്ചു. സപ്തവത്സരയുദ്ധം അവസാനിച്ചതോടെ പാരീസ് സമാധാന സന്ധിപ്രകാരം (1763) ഫിലിപ്പീൻസിൽ നിന്നും ബ്രിട്ടീഷുകാർ പിൻവാങ്ങി. സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ആവശ്യങ്ങളും കലാപങ്ങളും ഉയരുകയും ചെയ്തു.18-ാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ സ്പെയിൻ നേരിട്ട് ഫിലിപ്പിയൻസ് ഭരണം തുടങ്ങി.1869-ൽ സൂയസ് കനാൽ തുറന്നതോടെ സ്പെയ്നിലേക്കുള്ള യാത്രാ സമയവും കുറഞ്ഞു.ഇതോടെ ഒട്ടേറെ ഫിലിപ്പിനോകൾക്ക് യൂറോപ്പിൽ വിദ്യാഭ്യാസവും നേടുവാൻ അവസരമുണ്ടായി. ഇലസ്ട്രാഡോസ് എന്ന ഫിലിപ്പീനോ ഉപരിവർഗ്ഗം ഉയർന്നു വന്നത് ഈ സാഹചര്യത്തിലാണ്.
"https://ml.wikipedia.org/wiki/ഫിലിപ്പീൻസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്